»   » വഴക്കടിക്കാറുണ്ടെങ്കിലും ഈ യാത്ര സുഖകരമാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്?

വഴക്കടിക്കാറുണ്ടെങ്കിലും ഈ യാത്ര സുഖകരമാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്?

Written By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട് താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ തന്നെയാണ് ഇരുവരേയും ഒരുമിപ്പിച്ചത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. പ്രാര്‍ത്ഥന നക്ഷത്ര രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

പ്രണവ് മോഹന്‍ലാലോ, ദുല്‍ഖര്‍ സല്‍മാനോ, ആരാണ് മികച്ചതെന്ന ചോദ്യത്തിന് മണിരത്‌നം നല്‍കിയ മറുപടി???

വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും കോസ്റ്റ്യൂം ഡിസൈനറായി പൂര്‍ണ്ണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും താരം കഴിവ് തെളിയിച്ചിരുന്നു. മഴവില്‍ മനോരമയിലെ മേഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടി അവതരിപ്പിക്കുന്നത് പൂര്‍ണ്ണിമയാണ്. അവതാരകയെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

പ്രണയിച്ച് വിവാഹിതരായി

വിവാഹത്തിനും മൂന്ന് വര്‍ഷം മുന്‍പേ ഇന്ദ്രജിത്തിന് പൂര്‍ണ്ണിമയെ അറിയാമായിരുന്നു. തുടക്കത്തിലെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. 2002ലാണ് ഇവര്‍ വിവാഹിതരായത്.

15 വര്‍ഷത്തെ വിവാഹ ജീവിതം

നല്ല സുഹൃത്തുക്കളാണ്, എന്തും തുറന്ന് പറായന്‍ പറ്റുന്ന തരത്തിലുള്ള ബന്ധമാണ്. വിവാഹത്തിന് മുന്‍പേ തന്നെ തനിക്ക് പൂര്‍ണ്ണിമയെ അറിയാമായിരുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു. കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടില്‍ സംസാരിക്കുകയായിരുന്നു താരം.

വഴക്കൊക്കെ ഇടാറുണ്ട്

ഇടയ്ക്ക് വഴക്കൊക്കെ ഉണ്ടാവുമെങ്കിലും ദിവസത്തിന്റെ അവസാനത്തില്‍ അത് പരിഹരിച്ചിക്കും. വളരെ രസകരമായ യാത്രയാണ് ഇതെന്നും താരം പറയുന്നു.

പൂര്‍ണ്ണിമയ്ക്കായി ഒരു പാട്ട്

അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. പരിപാടിക്കിടയില്‍ അവതാരക ഒരു ഗാനം പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏക് ലഡ്കി കോ എന്ന ഹിന്ദി ഗാനമാമഅ താരം പാടിയത്. ആ ഗാനം പൂര്‍ണ്ണിമയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു.

യാത്രകളോട് പ്രത്യേക ഇഷ്ടം

യാത്രയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇന്ദ്രജിത്ത്. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും താരം യാത്രകള്‍ നടത്താറുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും

വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി പൂര്‍ണ്ണിമ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു.

പ്രാണയുടെ തുടക്കം

സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ സെലിബ്രിറ്റികളടക്കം തേടുന്ന പേരായി പ്രാണ മാറിയിരിക്കുകയാണ്. ഏറെ ആസ്വദിച്ചാണ് താന്‍ ഡിസൈനിങ്ങ് ചെയ്യുന്നതെന്ന് പൂര്‍ണ്ണിമ പറഞ്ഞിരുന്നു.

അവതാരകയായി നിറഞ്ഞു നില്‍ക്കുന്നു

ടെലിവിഷന്‍ സ്‌ക്രീനില്‍ അവതാരക വേഷത്തില്‍ തിളങ്ങി നിന്നിരുന്ന പൂര്‍ണ്ണിമ അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്നയാളാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പുതിയ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മേഡ് ഫോര്‍ ഈച്ച് അദര്‍

10 ദമ്പതികളെ ഉള്‍പ്പെടുത്തി ഒരുക്കിയ മേഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തുന്നത് പൂര്‍ണ്ണിമയാണ്. വീണ്ടും എത്തുന്നതിനിടയില്‍ പ്രേക്ഷകര്‍ പിന്തുണയ്ക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

അഭിനയത്തില്‍ നിന്നും ഇടവേള

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വല്ല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍. മേഘമല്‍ഹാര്‍, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളില്‍ പൂര്‍ണ്ണിമ അഭിനയിച്ചിരുന്നു.

ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ പറയുന്നത്

ഭാര്യയുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നയാളാണ് താനെന്ന് ഇന്ദ്രജിത്ത് ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ഡിസൈനിങ്ങിനോട് ഏറെ താല്‍പര്യമുള്ള പൂര്‍ണ്ണിമ സ്വന്തമായി ബൂട്ടീക്ക് തുടങ്ങിയപ്പോള്‍ സകല പിന്തുണയുമായി ഇന്ദ്രജിത്ത് ഒപ്പമുണ്ടായിരുന്നു.

English summary
Indrajith is talking about Poornima.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam