For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ ശാപം കാരണമാണ് താന്‍ ഹാസ്യനടനായി മാറിയതെന്ന് ഇന്ദ്രന്‍സിന്‍റെ വെളിപ്പെടുത്തല്‍, കാണൂ!

  |

  ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ ഇഷ്ടപ്പെട്ട ചില കാര്യങ്ങള്‍ കൂടിയാണ് നടന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും എതിരഭിപ്രായം ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ജൂറിയുടെ തീരുമാനങ്ങള്‍ പ്രേക്ഷകര്‍ കൂടി ആഗ്രഹിച്ച തരത്തിലായിരുന്നു. നവാഗതനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ആളൊരുക്കത്തിലെ പപ്പു പിഷാരടിയായി അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.

  പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു, ചിത്രങ്ങള്‍ കാണൂ!

  വസ്ത്രാലങ്കാര രംഗത്തുനിന്നാണ് അദ്ദേഹം അഭിനയത്തിലേക്ക് ചുവടുമാറിയത്. ഇതിനോടകം തന്നെ 250 ല്‍ അധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം ഹാസ്യ കഥാപാത്രങ്ങളായിരുന്നു. മുഴുനീളമല്ലാത്ത വേഷമാണെങ്കില്‍ക്കൂടിയും അത്തരം സിനിമകള്‍ അദ്ദേഹം ഏറ്റെടുക്കുമായിരുന്നു. കുമാരപുരത്തെ തയ്യാല്‍ തൊഴിലാളിയായിരുന്ന സുരേന്ദ്രന്‍ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമായ പ്രിയ നടനാണ്. ഹാസ്യം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ഹാസ്യനടനായി അഭിനയിച്ചതിനെക്കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!

  ഹാസ്യനടനായതിന് പിന്നില്‍

  ഹാസ്യനടനായതിന് പിന്നില്‍

  തനിക്ക് ചേരാത്ത വേഷവും കൂളിങ് ഗ്ലാസും ധരിച്ച് എത്തുന്ന ഇന്ദ്രന്‍സിനെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ചിരി വരാറുണ്ട്. ഹാസ്യതാരമായി അസാമാന്യ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരുന്നത്. കോമഡിയില്‍ നിന്നു മാറി നെഗറ്റീവ് ടച്ചിലേക്കും സ്വഭാവികതയിലേക്ക് മാറിയപ്പോഴും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ താന്‍ ഹാസ്യനടനായതിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെയാണ് തുറന്നുപറഞ്ഞത്.

  അമ്മയുടെ ശകാരം

  അമ്മയുടെ ശകാരം

  അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഏര്‍പ്പെടുത്തിയ ഹാസ്യപ്രതിഭ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. കുട്ടിക്കാലത്ത് നിരവധി കുരുത്തക്കേടുകള്‍ ഒപ്പിച്ചിച്ചുണ്ട്. പറഞ്ഞാല്‍ അനുസരണക്കേടും പഠിത്തത്തില്‍ പിന്നാക്കവുമായിരുന്നു. ഒരു ദിവസം വൈകി വീട്ടിലെത്തിയപ്പോഴാണ് അമ്മ അക്കാര്യം പറഞ്ഞത്. പില്‍ക്കാലത്ത് അത് യാഥാര്‍ത്ഥ്യവുമായി.

  നിന്നെക്കണ്ടാല്‍ നാട്ടുകാര്‍ ചിരിക്കും

  നിന്നെക്കണ്ടാല്‍ നാട്ടുകാര്‍ ചിരിക്കും

  കുളിക്കത്തുമില്ല, പഠിക്കത്തുമില്ല, നിന്നെക്കണ്ടാല്‍ നാട്ടുകാര്‍ ചിരിക്കും , ഇതായിരുന്നു അമ്മയുടെ വാക്കുകള്‍. ഇത് അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു പിന്നീട്. കുടക്കമ്പി, നീര്‍ക്കോലി തുടങ്ങിയ വിളി കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആളൊരുക്കത്തില്‍ തുള്ളല്‍ കലാകരനെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  അംഗീകാരത്തിനായി കൊതിച്ചിരുന്നു

  അംഗീകാരത്തിനായി കൊതിച്ചിരുന്നു

  ഹാസ്യവും സ്വാഭവിക അഭിനയവുമൊക്കെയായി മുന്നേറുമ്പോള്‍ അംഗീകാരത്തിനായി താനും കൊതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയിലെ അതുല്യ പ്രതിഭകള്‍ക്കിടയില്‍ താന്‍ ആരുമല്ലെന്ന തോന്നലില്‍ ആ ചിന്ത മാറ്റിവെച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്.

  പത്മരാജനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു

  പത്മരാജനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായക പ്രതിഭകളിലൊരാളായ പത്മരാജന്റെ സ്വന്തം വസ്ത്രാലങ്കക്കാരന്‍ എന്ന നിലയില്‍ തുടക്കം മുതല്‍ത്തന്നെ തനിക്ക് ഏറെ ശ്രദ്ധ കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും അദ്ദേഹം സൂക്ഷിക്കുന്ന എളിമ അതാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്.

  അഭിനയ പ്രാധാന്യമുള്ള വേഷം

  അഭിനയ പ്രാധാന്യമുള്ള വേഷം

  ഏതൊരു അഭിനേതാവിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷത്തിന് വേണ്ടിയായിരുന്നു താനും കാത്തിരുന്നത്. എന്നാല്‍ തുചക്കം മുതലേ തന്നെ കോമഡി നടന്‍മാര്‍ക്കിടയിലാണ് തന്നെ പ്രതിഷ്ഠിച്ചത്. പിന്നീട് അത്തരം കഥാപാത്രങ്ങളുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  പോലീസ് കഥാപാത്രങ്ങളോട് ഏറെ ഇഷ്ടം

  പോലീസ് കഥാപാത്രങ്ങളോട് ഏറെ ഇഷ്ടം

  പോലീസ് കഥാപാത്രങ്ങളോട് കുട്ടിക്കാലം മുതല്‍ത്തന്നെ പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ തന്റെ രൂപം അതിനൊരു തടസ്സമായി മാറുകയായിരുന്നു. വേലക്കാരന്‍ കഥാപാത്രങ്ങളായിരുന്നു എല്ലാവരും നല്‍കിയത്. ശരീരപുഷ്ടി വരുത്തുന്നതിനായി ജിമ്മില്‍ പോയിരുന്നുവെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ തിരിച്ചയയ്ക്കുകയായിരുന്നു തന്നെയെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

  English summary
  Indrans about his childhood memmories.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X