»   » എക്‌സ്‌ക്ലൂസീവ്; മെമ്മറീസ് മുതല്‍ അടി കപ്യാരെ കൂട്ടമണി വരെ, പ്രതീക്ഷകള്‍ കൈവിടാതെ വിനീത് മോഹന്‍

എക്‌സ്‌ക്ലൂസീവ്; മെമ്മറീസ് മുതല്‍ അടി കപ്യാരെ കൂട്ടമണി വരെ, പ്രതീക്ഷകള്‍ കൈവിടാതെ വിനീത് മോഹന്‍

Posted By:
Subscribe to Filmibeat Malayalam


പഠിക്കുന്നക്കാലം മുതല്‍ മനസില്‍ കൊണ്ടു നടന്നതാണ് സിനിമാ മോഹം. അങ്ങനെ ജീത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം. മൂന്ന് വര്‍ഷം മുമ്പ് ഒരു വിഷു തലേന്നാണ് മെമ്മറീസിലേക്ക് ഓഫര്‍ വരുന്നത്. ഒന്നും നോക്കിയില്ല, കിട്ടിയ അവസരം പാഴാക്കാതെ ചിത്രത്തില്‍ അഭിനയിക്കാനിറങ്ങി. ഇപ്പോഴിതാ ആ നല്ല തുടക്കം ജോണ്‍ വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം വരെ എത്തി നില്‍ക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍, നമിതാ പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ കൂടെ കോശി എന്ന കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരുപാട് സന്തോഷം തോന്നി ഏറെ കാലത്തെ തന്റെ സ്വപ്‌നമായിരുന്നു അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിച്ചത്. ഇനിയും വിനീത് മോഹന്‍ തന്റെ പ്രതീക്ഷകള്‍ കൈവിടുന്നില്ല.. വിനീത് മോഹന്‍ തന്റെ പുതിയ വിശേഷങ്ങളുമായി ഫില്‍മിബീറ്റിനൊപ്പം..

ആദ്യ ചിത്രം ജീത്തു ജോസഫിന്റെ മെമ്മറീസില്‍ അവസരം ലഭിക്കുന്നത്?


ജീത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. മെമ്മറീസിന്റെ ലൊക്കേഷനില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അഭിനയിക്കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ സമ്മതിക്കുകെയും ചെയ്തു. അലി ഉമ്മര്‍ എന്നായിരുന്നു ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

തലവര മാറ്റിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലെ കോശി എന്ന കഥാപാത്രം?

ഫ്രൈഡേ ഫിലിംസിന്റെ വിജയ് ബാബു സാറാണ് തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത്. ബാങ്കില്‍ ജോലി ചെയ്തുക്കൊണ്ടിരുന്ന ഞാന്‍ ജോലി ഉപേക്ഷിച്ച് കൊച്ചിയിലെത്തി. മോഹന്‍ലാലിന്റെ പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം വിജയ് ബാബു സാറിലൂടെയാണ് എനിക്ക് ലഭിച്ചത്. അതിന് ശേഷം ആകാശവാണി എന്ന ചിത്രത്തിലും ചെറിയ റോള്‍ ചെയ്തിരുന്നു. അതിന് ശേഷമാണ് അടി കപ്യാരെ കൂട്ടമണിയിലേക്ക് വരുന്നത്. ബ്രേക്ക് തന്ന ചിത്രം.

vineethmohan-01

ആട്, അടി കപ്യാരെ കൂട്ടമണി എന്നീ രണ്ട് ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങള്‍, അതിന് ശേഷം ഒരു നടന്‍ എന്ന സ്ഥാനം എത്രമാത്രം ആസ്വദിക്കുന്നുണ്ട്?

ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. ചിത്രത്തിലെ അഭിനയം നന്നായിരുന്നു, പുതിയ പ്രോജക്ടുകളെ കുറിച്ചും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആളുകള്‍ സ്‌നേഹിക്കുകെയും അറിയുകെയും ചെയ്യുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്.

പുതിയ പ്രോജക്ടുകള്‍?

നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുദ്ദുഗൗവിലും ഒരു വേഷം ചെയ്യുന്നുണ്ട്. ഈ വര്‍ഷം എന്തായാലും മൂന്ന് ചിത്രങ്ങള്‍ ഉണ്ടാകും. അതിലൊന്ന് ആട് ഒരു ഭീകര ജീവിയുടെ രണ്ടാം ഭാഗമാണ്. അതുകൂടാതെ അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗവും വരുന്നുണ്ട്. മറ്റൊന്നും ഉറപ്പിച്ച് പറയാറായിട്ടില്ല. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

സിനിമയിലെ സൗഹൃദങ്ങള്‍?

അജുയേട്ടനാണ്(അജു വര്‍ഗീസ്) എപ്പോഴും വിളിക്കും. വിശേങ്ങള്‍ പറയും, പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്.

ഏപ്രില്‍ 17 ബര്‍ത്ത് ഡേ ആണല്ലേ? ഏറെ കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷവും?

അതെ, അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമുള്ള പിറന്നാള്‍ ദിനം. എല്ലാ വര്‍ഷത്തെയും പോലെ തന്നെ.. കുറച്ച് സന്തോഷം കൂടുതല്‍ ഉണ്ടാകും.

ഫില്‍മിബീറ്റിന്റെ എല്ലാ ഭാവുകങ്ങളും, ജന്മദിനാശംസകള്‍..

-
-
-
-

English summary
Interview with adi kaoyare koottamani fame vineeth mohan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X