twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനുമായിട്ടുള്ള സൗഹൃദമാണ് ജീവിതത്തിലെ നേട്ടങ്ങളില്‍ ഒന്ന്! സിനിമാനുഭവങ്ങളെ കുറിച്ച് അനീഷ് ഉപാസന

    |

    സംവിധായകൻ അനീഷ് ഉപാസനയെ എല്ലാവർക്കും അറിയാമെങ്കിലും ലിംക ബുക്ക് ഓഫ് റെക്കോർഡ് വരെ സ്വന്തമാക്കാനുള്ള അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് അധികം ആർക്കുമറിയില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച എഴുത്തിലൂടെ സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കരിയർ ആരംഭിച്ച സമയം മുതൽ മോഹൻലാലിന്റെ ഫോട്ടോഗ്രാഫറായതിനെ കുറിച്ച് വരെ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്.

    അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ എരുമാട് എന്ന സ്ഥലത്താണ് അനീഷ് ഉപാസന ജനിച്ച് വളര്‍ന്നത്. സിനിമയാണ് ചെറുപ്പം മുതലുള്ള ആഗ്രഹം. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് നാട് വിട്ടെങ്കിലും ഒന്നും ആവാന്‍ കഴിഞ്ഞില്ല. സിനിമയിലേക്ക് കയറാനുള്ള ഉപകരണമായിട്ടായിരുന്നു സ്റ്റിൽ ക്യാമറ ഉപയോഗിച്ചത്. കാരണം ക്യാമറയ്ക്ക് എല്ലായിടത്തും കയറി ചെല്ലാനുള്ള അനുവാദമുണ്ട്. പിന്നീട് ക്യാമറയോട് കൂടുതല്‍ താല്‍പര്യം വന്നു. അത് പഠിച്ചു. പിന്നാലെ ലിംക റെക്കോര്‍ഡ് തേടി വന്നു. അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി. ഇതെല്ലാം താല്‍പര്യം കൊണ്ട് സംഭവിച്ചതാണെന്നും സംവിധായകന്‍ പറയുന്നു.

     അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    സിനിമയില്‍ ഇതുവരെ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മൂന്ന് സിനിമ സംവിധാനം ചെയ്തു. സിനിമയില്‍ ഗുരു എന്ന് പറയാന്‍ ആരുമില്ല. കണ്ടു പഠിക്കലായിരുന്നു എല്ലാം. കണ്ടുപഠിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല. എല്ലാത്തിനോടുമുള്ള ഇഷ്ടമാണ് ഇതൊക്കെ സാധിച്ച് തരുന്നത്. സംവിധാനം മാത്രമല്ല തബല, കീബോര്‍ഡ് എന്നിങ്ങനെയുള്ള സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതും അങ്ങനെയൊക്കെ വന്ന് ചേര്‍ന്ന ഇഷ്ടങ്ങളായിരുന്നു. പാടനും അഭിനയിക്കാനുമുള്ള താല്‍പര്യങ്ങള്‍ ലോക് ഡൗണ്‍ വന്നപ്പോള്‍ തനിയെ പുറത്തേക്ക് വന്നതാണെന്ന് അനീഷ് ഉപാസന പറയുന്നത്. ഇപ്പോള്‍ ആളുകളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് വരുന്നത്. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുക. തെറ്റാണെങ്കില്‍ തെറ്റ്.

    അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    കാവ്യ മാധവന്‍ രചന നിര്‍വഹിച്ച്, സംഗീതം പകര്‍ന്നൊരു വീഡിയോ ആല്‍ബം ചെയ്യാന്‍ എന്നെ വിളിക്കുകയുണ്ടായി. അത് സംവിധായകന്‍ ലാല്‍ ജോസുമായി സംസാരിച്ചിരുന്നതാണ്. ലാലു ചേട്ടന്‍ തിരക്കായത് കൊണ്ട് അനീഷേട്ടന്‍ ഇതൊന്ന് നോക്കുമോ എന്ന് ചോദിച്ചാണ്. കാവ്യേ ഞാന്‍ ചെയ്യണോ? കൈയില്‍ നിന്നും പോയി കഴിഞ്ഞാല്‍ കാവ്യയ്ക്ക് പ്രശ്‌നമില്ല. പക്ഷേ ആളുകള്‍ എന്നോടായിരിക്കും ചോദിക്കുക. നല്ലൊരു പോസിഷനില്‍ ഇരിക്കുന്ന ആളെ ഞാനെടുത്ത് നശിപ്പിച്ചു എന്ന് പറയുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അത് സാരമില്ല അനീഷേട്ടന്‍ ചെയ്യൂ എന്നാണ് കാവ്യ പറഞ്ഞത്. പക്ഷേ അത് ഭയങ്കര ഹിറ്റായി.

    അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    അതുവരെ ചെയ്തിരുന്ന അനുഭവങ്ങളെല്ലാം കൊണ്ടാണ് ഒരു സിനിമ ചെയ്താലോ എന്ന് ചിന്തിക്കുന്നത്. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഒന്നും ശരിയായില്ല. അവസാനം നമ്മുടെ നാടുമായി ബന്ധപ്പെട്ട് ഒരു കഥ കൈയിലുണ്ടായിരുന്നു. അത് അനില്‍ നാരായണന് നല്‍കി തിരക്കഥയാക്കി. എന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഒരാളെ കൊണ്ട് ക്യാമറ ചെയ്യിപ്പിച്ചു. അങ്ങനെ ആദ്യ സിനിമ പിറന്നു. പിന്നാലെ രണ്ട് സിനിമകള്‍ കൂടി ചെയ്തു. അടുത്ത സിനിമയുടെ സ്‌ക്രീപ്റ്റ് തയ്യാറായി കൊണ്ടിരിക്കുകയാണ്.

     അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണമെന്ന താല്‍പര്യമൊന്നും എനിക്കില്ല. സംവിധായകനാവാന്‍ വേണ്ടി വന്നതൊന്നുമല്ല ഞാന്‍. സിനിമയില്‍ എന്തേലും ജോലി ചെയ്യണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ഒരു സംവിധായകനായി പോയതാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻമാരിൽ ഒരാളായി. ഇനി കുറേ സിനിമകള്‍ കൂടി ചെയ്ത് ഇത് മുന്നോട്ട് കൊണ്ട് പോവും. കഷ്ടപ്പെട്ടിട്ടാണെങ്കിലും നമുക്ക് പ്രശസ്തിയിലേക്ക് എത്താന്‍ പറ്റും. പക്ഷേ അത് മുന്നോട്ട് കൊണ്ട് പോകാനാണ് ഏറ്റവും ബുദ്ധിമുട്ട്.

     അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    ഫോട്ടോഗ്രാഫി എന്റെ പ്രൊഫഷനാണ്. സിനിമ എന്റെ പാഷനും. കാശിന് വേണ്ടിയല്ല സിനിമ ചെയ്യുന്നത്. സിനിമ കണ്ട് എല്ലാവരും നല്ല അഭിപ്രായം പറയുന്നത് കേള്‍ക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. കാശ് ഇല്ലെങ്കിലും സിനിമ സംവിധാനം ചെയ്യും. പക്ഷേ ഫോട്ടോഗ്രാഫി എന്റെ ഉപജീവനമാര്‍ഗമാണ്. അത് ഞാന്‍ കഷ്ടപ്പെട്ട് പഠിച്ച് ചെയ്യുന്നതാണ്. അതിന് പ്രതിഫലം വാങ്ങും. ഇത്രയും കാലത്തിനിടയ്ക്ക് നഷ്ടമായിട്ട് ഒന്നും തന്നെയില്ല. വളരെ പതുക്കെയാണ് ഓരോ കാര്യങ്ങളും ഞാന്‍ ചെയ്യാറുള്ളത്. ഒരു കാര്യം തീരുമാനിച്ച് അതിലേക്ക് എത്താന്‍ വളരെ സമയമെടുക്കുമായിരുന്നു. അങ്ങനെ ഒരുപാട് സമയം നഷ്ടപ്പെടുത്തി എന്നിപ്പോള്‍ തോന്നുന്നുണ്ട്.

    അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

    പണ്ട് ലാലേട്ടന്റെ പടം പേഴ്‌സില്‍ വെച്ച് നടന്ന ആളായിരുന്നു ഞാന്‍. അദ്ദേഹത്തെ കാണാന്‍ വേണ്ടി കൊതിച്ച് നടന്നിരുന്ന ആളാണ്. എട്ട് ഒന്‍പത് വര്‍ഷമായി ലാലേട്ടന്റെ ഫോട്ടോ എടുക്കുന്നുണ്ട്. ലാല്‍ സാറിന്റെ വീഡിയോ പരസ്യങ്ങളും ചെയ്യുന്നുണ്ട്. അദ്ദേഹവുമായി നല്ലൊരു ബന്ധമാണ്. കാശ് മാത്രമല്ലതെ ജീവിതത്തിലെ ചില നേട്ടങ്ങള്‍ ഇതൊക്കയാണ്. ഞാന്‍ ഭയങ്കര മോഹന്‍ലാല്‍ ഫാനാണ്. നടനെന്നതിലുപരി നല്ലൊരു വ്യക്തിത്വമുണ്ട് അദ്ദേഹത്തിന്. ലാലേട്ടന്റെ എത്ര ഫോട്ടോ എടുത്താലും മതി വരില്ല.

    English summary
    Interview With Aneesh Upasana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X