For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടപ്പറ പങ്കിട്ടിട്ടല്ലാ ഞാന്‍ നേടിയത്! ആര്‍ക്കും വഴങ്ങി കൊടുത്തിട്ടില്ലെന്നും നടി ഹിമ ശങ്കര്‍

  |

  ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് നടി ഹിമ ശങ്കറിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. അടുത്തിടെ ഫേസ്ബുക്കിലൂടെ ഹിമ പങ്കുവെച്ച കുറിപ്പ് വ്യാപകമായി തരംഗമായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചൊക്കെ സൂചിപ്പിച്ച് കൊണ്ടായിരുന്നു ഹിമയുടെ പോസ്റ്റ്.

  അത്രയധികം ദേഷ്യം വന്നൊരു കമന്റ് കണ്ടിട്ടാണ് താന്‍ അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് പറയുകയാണ് ഹിമ ശങ്കറിപ്പോള്‍. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന മോശം കാര്യങ്ങളെ കുറിച്ചൈല്ലാം ഹിമ പറയുന്നത്.

  നാല് വര്‍ഷം മുന്‍പ് സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ പ്രസ് കോണ്‍ഫറന്‍സിനിടെ ഒരാള്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചോദിച്ചിരുന്നു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രം എന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. അതുകൊണ്ട് പ്രസ് കോണ്‍ഫറന്‍സിന് പോയത്. അവിടെ നിന്ന് ചോദിച്ച ചോദ്യത്തിന് വളരെ സത്യസന്ധമായി ഞാന്‍ കൊടുത്ത മറുപടി പിറ്റേ ദിവസം വലിയ വിവാദമായി. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വലിയ പ്രസംഗം നടത്തിയ വിവാദ നായികയായി ഞാന്‍ മാറി. എല്ലാ മാധ്യമങ്ങളിലും അത് വന്നു.

  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അത് വീണ്ടും പ്രചരിക്കാന്‍ തുടങ്ങി. അന്ന് അധികമാരും പറയാത്ത കാര്യത്തെ കുറിച്ച് ഇപ്പോള്‍ എല്ലാവരും പറയുകയാണ്. അങ്ങനെ അതില്‍ വന്നൊരു കമന്റാണ് പുതിയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനുള്ള കാരണം. 'ഇവരൊക്കെ ശരീരം വില്‍പ്പനയ്ക്ക് കൊടുക്കുന്ന ആളുകളാണ്. എന്നിട്ട് ഇവിടെ വന്ന് വര്‍ത്തമാനം പറയുന്നു' എന്ന രീതിയിലാണ് ആ കമന്റ് വന്നത്. അവര്‍ക്ക് ഉറപ്പാണ് അങ്ങനെയൊരു രീതിയിലാണ് ഞാനൊക്കെ എന്ന്. അതെനിക്ക് നല്ല ദേഷ്യം വരുത്തി.

  ഞാന്‍ വേറെ തന്നെ ഒരാളാണ്. അങ്ങനെയൊക്കെ നിന്നിട്ടാണ് സിനിമ ചെയ്യുന്നതെങ്കില്‍ എനിക്ക് എന്തോരം സിനിമകള്‍ നേടമായിരുന്നു. ഇപ്പോഴും ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തിയ ആളായി മാറില്ലായിരുന്നു. എന്നെ പോലെയുള്ള ഒരാള്‍ക്ക് അങ്ങനെ കാണുമ്പോള്‍ ഉണ്ടാവുന്ന സ്വഭാവിക ദേഷ്യമാണ് ഇപ്പോള്‍ ഞാന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്. വിവാദമാവാന്‍ വേണ്ടിയല്ല നമ്മള്‍ അത് പോസ്റ്റ് ചെയ്യുന്നത്. നമ്മള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അത് വിവാദമായി പോവുന്നതാണ്. നടിമാരെല്ലാം ഇതേ ടൈപ്പ് ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നതെന്ന് അതില്‍ കമന്റിട്ടൊരാളോട് ഞാന്‍ ചോദിച്ചു.

  sreeya iyer's revelation lands basheer bashi in trouble

  ഒരു നടി ആയാല്‍ അല്ലെങ്കില്‍ കുറച്ച് ഗ്ലാമറസ് വേഷം ചെയ്താല്‍ ഇതുപോലെയാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്. വേറെ ഒരുപാട് ടൈപ്പ് പെണ്‍കുട്ടികളുണ്ട്. എനിക്കൊന്നും ഇങ്ങനത്തൊരു ഏരിയയില്‍ പോവാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളാണ്. രാത്രികളില്‍ നന്നായി ഉറങ്ങണമെന്ന് ആഗ്രഹമുള്ള ആളാണ്. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും എനിക്കിഷ്ടമില്ലാത്ത കാര്യം ചെയ്ത് ഒന്നും നേടണ്ടെന്ന് കരുതുന്ന ആളാണ്. ഒരുപാട് കാലം ഞാന്‍ അങ്ങനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റ്‌സ് വരാറുണ്ടെങ്കിലും സാധാരണ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. പക്ഷേ ഇത് പെട്ടെന്ന് എനിക്ക് കൊണ്ടു. മനസില്‍ ദേഷ്യം വന്നു. ഒരു പോസ്റ്റ് എഴുതണമെന്ന് തോന്നി. എന്റെ മാത്രമല്ല ഒരുപാട് പെണ്‍കുട്ടികളുടെ പോസ്്റ്റിന് താഴെ ഇത്തരം ആളുകള്‍ മോശം കമന്റുകളുമായി എത്താറുണ്ട്. അതിലൊരു ഉദ്ദാഹരണം മാത്രമാണ് ഞാന്‍ ചൂണ്ടി കാണിച്ചത്. അവരൊടൊക്കെ എനിക്ക് സഹതാപം വരാറുണ്ട്.

  ഒരു സംഘടനയോടും ഇതേ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. ഞാന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞ കാര്യം അത് വിവാദമാക്കിയതാണ്. കാരണം അത് വിറ്റ് പോകുന്നൊരു വാര്‍ത്തയായിരുന്നു. ആളുകള്‍ വായിക്കാന്‍ താല്‍പര്യമുള്ളത് കൊണ്ട് അത് വിവാദമായി. പ്രതികരണ തൊഴിലാളികളൊന്നും ഏറ്റെടുത്തില്ല. വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു പ്രതികരണവുമായി എത്തിയത്. ഡബ്ല്യൂസിസി അന്ന് ഉണ്ടായിരുന്നെങ്കിലും അവരും അത് ഏറ്റെടുത്തില്ല. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആള്‍ക്കാരുടെ അടുത്ത് മാത്രമാണ് അവര്‍ക്ക് കൂടുതല്‍ പരിഗണനയുള്ളത്.

  അവര് ജെന്യുവിന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അതും ഏറ്റെടുത്തേനെ. അതിനെ കുറിച്ച് സംസാരിച്ചേനെ. പക്ഷെ എനിക്ക് ഡബ്ല്യൂസിസിയില്‍ പ്രതീക്ഷയുണ്ട്. എന്തൊക്കെ പറഞ്ഞാലും ഡബ്ല്യൂസിസി വന്നതോടെ ഇന്‍ഡസ്ട്രിയില്‍ ചെറിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. സംഘടനയുടെ പല നയങ്ങളോളും വ്യക്തികളോടും താല്‍പര്യമില്ലെങ്കിലും ആ സംഘടനയില്‍ ഇനിയും പ്രതീക്ഷയുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴുമുണ്ടോന്ന് ചോദിച്ചാല്‍ അത് പരസ്യമായ രഹസ്യമാണ്. അതിന്റെ ഉത്തരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും ഇതൊക്കെ നേരിടേണ്ടി വരുന്നുണ്ടെന്ന് പല മോഡല്‍സും പറയുന്നുണ്ട്. ട്രാന്‍ഡ്‌സ് ജെന്‍ഡേഴ്‌സിനുമുണ്ട്. ആണ്‍കുട്ടികളും നേരിട്ട് തുടങ്ങി. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചുമുണ്ട്. അപ്പോള്‍ അതില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും?

  എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കി ഇല്ലെന്ന് പറയുന്നതാണ്. നമ്മളൊക്കെ പറഞ്ഞാലേ അവര്‍ക്ക് അറിയുകയുള്ളു. മിസ് യൂസ് ചെയ്യുന്ന ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ ഒന്നും ജനറലൈസ് ചെയ്യാന്‍ പറ്റില്ല. 2012 ലോ മറ്റോ ആണ് കുറച്ച് നഗ്നതയൊക്കെയുള്ള ഫോട്ടോ പുറത്ത് വരുന്നത്. ഒരു ഫെസ്റ്റിവല്‍ മൂവിയായി ചെയ്തതാണ്. അതിലെ ഫോട്ടോ എങ്ങനെയോ ലീക്ക് ആയി. അത് മോശം സിനിമയല്ല. വളരെ നല്ലപടമാണ്. പക്ഷേ ഫോട്ടോ ലീക്ക് ആയതോടെ ഞാനൊരു പോസ്റ്റ് ഇട്ടു. അന്നാണ് ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്ന ആളാണെന്ന് എല്ലാവരും അറിഞ്ഞത്. അന്നും ഇതുപോലെ വാര്‍ത്ത വന്നു. അന്നേ എന്റെ പേര് സിനിമയില്‍ നിന്നും വെട്ടിയതാണ്.

  അവളാണോ അവളെ വിളിക്കേണ്ട. അവള്‍ എന്തെങ്കിലുമൊക്കെ പറയും. അവള് പ്രശ്‌നക്കാരിയാണ്, മറ്റേ ടൈപ്പാണ്. കള്ള് കുടിച്ച് വഴിയില്‍ കിടക്കും എന്നൊക്കെ പറയും. പക്ഷേ എന്നെ അറിയുന്ന ആരും അങ്ങനെ പറയില്ല. ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ് എന്റെ ഫോട്ടോയെ കുറിച്ചും അത് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും വളരെ ശക്തമായ രീതിയില്‍ പ്രതികരിച്ചു എന്നതാണ്. അതിന് ശേഷം ഒരുപാട് സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. എത്ര കഴിവ് ഉണ്ടായിട്ടും കാര്യമില്ല. ഇനി ഹൊറര്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമ ചെയ്യാന്‍ ഇരിക്കുമ്പോഴാണ് കൊറോണ കാരണം ലോക്ഡൗണ്‍ വന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.

  English summary
  Interview With Bigg Boss Malayalam Fame Hima Sankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X