»   » അടുത്ത് തന്നെ സിനിമാ സംവിധായകനായി പ്രതീക്ഷിക്കാം... ക്രിസ്റ്റോ ടോമി പറയുന്നു...

അടുത്ത് തന്നെ സിനിമാ സംവിധായകനായി പ്രതീക്ഷിക്കാം... ക്രിസ്റ്റോ ടോമി പറയുന്നു...

Posted By:
Subscribe to Filmibeat Malayalam

സിനിമ എന്ന വലിയ ലോകത്തേക്ക് ആദ്യ ചുവടുകള്‍ വെയ്ക്കുമ്പോള്‍ മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങളാണ് ക്രിസ്‌റ്റോ ടോമി എന്ന ചെറുപ്പക്കാരനെ തേടിയെത്തിയത്. സിനിമയെക്കുറിച്ച് പഠിക്കാന്‍ പുറപ്പെട്ട ക്രിസ്റ്റോ പഠനം പൂര്‍ത്തീകരിച്ചപ്പോള്‍ രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുമായാണ് തിരിച്ചെത്തിയത്. ഈ കലാകാരന്റെ ഉള്ളില്‍ സിനിമ എന്നും ഉണ്ടായിരുന്നു, അത് പുറത്തെടുക്കാന്‍ സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു നിമിത്തമായി മാറി. ഷോര്‍ട്ട് ഫിലിമുകളില്‍ ഒത്തുങ്ങി നില്‍ക്കാത്തെ ഉടന്‍ തന്നെ ഒരു സംവിധായകനായി പ്രതീക്ഷാമെന്ന് ക്രിസ്റ്റോ പറയുന്നു. അവാര്‍ഡ് വിശേഷങ്ങള്‍ ഫില്‍മിബീറ്റിനോട് പങ്കുവെച്ചപ്പോള്‍...

christo-tomy-01

? രണ്ട് വര്‍ഷത്തെ സിനിമാ പഠനം.. രണ്ട് ദേശീയ അവാര്‍ഡുകള്‍
അവാര്‍ഡുകള്‍ പ്രതീക്ഷിച്ചല്ല രണ്ട് ചിത്രങ്ങളും ചെയ്തത്. പഠിക്കുന്ന സമയത്ത് പഠനത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്തതാണ്. ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷം.

? ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ കാമുകി
ഫൈനലിയര്‍ പ്രൊജക്ടിന്റെ ഭാഗമായി ചെയ്ത വര്‍ക്കാണ് കാമുകി. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും പൂര്‍വ്വ കാമുകനെ തേടി പോകുന്നതുമാണ് കഥ. കൊല്‍ക്കത്തയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കേരളത്തില്‍ നിന്ന് രണ്ട് മൂന്ന് അഭിനതാക്കളെ കൊണ്ടു പോയിരുന്നു.

christo-tomy-05

? ചിത്രങ്ങള്‍ക്ക് പുറകില്‍ എന്തെങ്കിലും അനുഭവങ്ങള്‍ പറയാനുണ്ടോ
ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ അനുഭവം എന്ന് പറയാന്‍ കാമുകിയ്ക്കും കന്യകയ്ക്കും കഴിയില്ല. പക്ഷെ പഠിച്ചതും വളര്‍ന്നും പള്ളിയും കോണ്‍വന്റുമായി അടുത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ്. അത്‌ക്കൊണ്ടു തന്നെ അതെല്ലാം ചിത്രത്തില്‍ സ്വാധീനിച്ചിരുന്നു.

christo-tomy-06

? ഹൃസ്വചിത്രങ്ങളിലൂടെ സംവിധാനത്തിലേക്ക് നേരിട്ട് എത്തുന്നവരാണ് ഇപ്പോള്‍ കൂടുതലും, നേരിട്ട് സംവിധായകനാവാനാണോ പരിപാടി?
സിനിമ സംവിധാനം ചെയ്യണം എന്ന് തന്നെയാണ് ഇപ്പോള്‍ മനസ്സിലുള്ളത്. അതിനുള്ള എഴുത്തും നടന്നുക്കൊണ്ടിരിക്കുന്നു. അതേ സമയം തന്നെ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും അസിസ്റ്റ് ചെയ്യണമെന്നും ആഗ്രഹമുണ്ട്.

christo-tomy-04

? ഉടന്‍ തന്നെ മലയാളത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാമോ
സിനിമ ചെയ്യാനുള്ള എഴുത്തിലാണ് ഇപ്പോള്‍. മലയാളത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.

? എഞ്ചിനിയര്‍ ആകാനാണ് വീട്ടുക്കാര്‍ ആഗ്രഹിച്ചത്
(ചിരിയോടെ) പ്ലസ് ടു കഴിഞ്ഞപ്പോള്‍ എഞ്ചിനിയറിങ്ങ് ഡിഗ്രി എടുക്കാന്‍ ആയിരുന്നു വീട്ടുക്കാരുടെ ആഗ്രഹം. പിന്നെ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ സമ്മതിച്ചു. ഡിഗ്രി കഴിഞ്ഞ് സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഇപ്പോള്‍ വീട്ടുക്കാര്‍ക്ക് സന്തോഷമാണ്. എല്ലാ സപ്പോര്‍ട്ട് തരുന്നതും അവര്‍ തന്നെയാണ്.

ദേശീയ അവര്‍ഡ് ജേതാവിന്റെ പകിട്ടുകള്‍ ഒന്നുമില്ലാതെയാണ് ക്രിസ്‌റ്റോ വിശേഷങ്ങള്‍ പങ്കുവെച്ചത്. മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ നല്‍കാന്‍ കഴിയട്ടെ എന്ന് ഫില്‍മിബീറ്റ് ആശംസിക്കുന്നു.

English summary
interview with national award winner christo tomy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam