twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടേക്ക് ഓഫ് പറയുന്നത് യഥാര്‍ത്ഥ സംഭവങ്ങള്‍!!! ഇത് സമീറയുടെ കഥയാണ്!!!

    യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണ് ടേക്ക് ഓഫ്. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമല്ല. പാര്‍വ്വതി അവതരിപ്പിക്കുന്ന സമീറയുടെ കഥയാണ് ചിത്രം പറയുന്നത്.

    By Jince K Benny
    |

    ഇറാഖ് യുദ്ധകാലത്ത് അവിടെ തടവിലായിപ്പോകുന്ന നേഴ്‌സുമാരുടെ കഥപറയുന്ന ചിത്രമാണ് ടേക്ക ഓഫ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും അണിയറ പ്രവര്‍ത്തകരും കാണുന്നത്.

    കുഞ്ചാക്കാ ബോബനും ഫഹദ് ഫാസിലും പാര്‍വതിയും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. സങ്കര്‍ഷങ്ങള്‍ മാത്രമല്ല പ്രണയവും ഇഴചേരുന്നതാണ് ടേക്ക് ഓഫ്. ചിത്രത്തേക്കുറിച്ച് തിരക്കഥാകൃത്തായ പിവി ഷാജികുമാര്‍ സംസാരിക്കുന്നു.

    മെറിന്റ കഥയല്ല സമീറയുടെ കഥ

    ഇറഖ് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് സിനിമ പറയുന്നത്. ഇറാഖില്‍ തടവിലാക്കപ്പെട്ട മലയാളി നേഴ്‌സ് മെറിന്റെ ജീവിതാനുഭങ്ങളെ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ കഥ രൂപപെട്ട സമയത്ത് മെറിനുമായി സംസാരിക്കുകയും അവിടുത്തെ അനുഭവങ്ങള്‍ മനിസിലാക്കുകയും ചെയ്തു. പക്ഷെ ടേക്ക് ഓഫിലെ സമീറ എന്ന പാര്‍തിയുടെ കഥാപാത്രം മെറിനല്ല. മെറിന്‍ അനുഭവിച്ചതല്ല സമീറിയുടെ ജീവിതത്തിലുള്ളത്.

    ഇറാഖിലേക്ക് എത്തിപ്പെട്ട കഥ

    സംവിധായകന്‍ മഹേഷ് നാരയണന്റേതാണ് കഥ. കഥ അതിന്റെ തിരക്കഥാ രൂപത്തിലേക്കുള്ള യാത്രയില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാഖിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇറാഖിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടൊരു കഥയായിരുന്നില്ല ഇത്. സംഭവങ്ങള്‍ യഥാര്‍ത്ഥമെങ്കിലും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമല്ല. യഥാര്‍ത്ഥ കഥാപരിസരത്തേക്ക് സിനിമയിലെ കഥാപാത്രങ്ങളെ ഇറക്കി വിടുകയായിരുന്നു.

    ഇറാഖിന്റെ പശ്ചാത്തലം വെല്ലുവിളി ഉയര്‍ത്തി

    മൂലകഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാഖിന്റെ പശ്ചത്തലത്തിലേക്ക് മാറ്റിയപ്പോള്‍ ചിത്രീകരണം ഏറെ വെല്ലുവിളി നിറഞ്ഞതായി. ഇറാഖ് പോലൊരു പ്രദേശം, ഇത്ര സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ചിത്രീകരിക്കുക എന്നത് വെല്ലുവിളിയായിരുന്നു. അവിടുത്തെ ഭാഷ, ഭൂപ്രകൃതി, ലൊക്കേഷന്‍, ഇതിനെല്ലാമുപരി ഇവര്‍ ബന്ധികളാക്കപ്പെടുന്ന അവസ്ഥ വിശ്വസനീയമായി എങ്ങനെ ചിത്രീകരിക്കും എന്നതും ടേക്ക് ഓഫിനെ സംബന്ധിച്ച് വെല്ലുവിളികളായിരുന്നു. എല്ലാ സിനിമകളും അത്തരത്തിലുള്ള വെല്ലുവിളികള്‍ നേരിടാറുണ്ട്. എന്നാല്‍ അതെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് ചിത്രത്തിന്റെ ഫസ്റ്റ് പ്രിവ്യു കണ്ടപ്പോള്‍ മനസിലായി.

    കഥാപാത്രത്തിന് യോജിച്ച താരങ്ങള്‍

    കഥാപാത്രത്തിന് അനുയോജ്യരായ താരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരക്കുന്നത്. പാര്‍വ്വതി അവതരിപ്പിക്കുന്ന സമീറയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സമീറ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയും അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെയുമാണ് കഥ പോകുന്നത്. സംവിധായകന്‍ മഹേഷ് നാരണയണന് കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരു സൗഹൃദം ഇവിടെയുണ്ടായിരുന്നു. വളരെ വേഗം സമീപിക്കാന്‍ കഴിയുന്ന തരത്തില്‍ പാര്‍വതിയുമായും സൗഹൃദമുണ്ടായിരുന്നു.

    കൃത്യമായ റിസേര്‍ച്ച് ഉണ്ടായിരുന്നു

    വളരെ ചെറിയ കാര്യങ്ങളില്‍ പോലും സൂക്ഷമമായ പഠനങ്ങളും റിസേര്‍ച്ചും നടത്തിയരുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കും എന്തിന് ചിഹ്നങ്ങള്‍ പോലും കൃത്യമായ പഠനം നടത്തിയ ശേഷമാണ് ഉപയോഗിച്ചത്. വലിയോരു ജനക്കൂട്ടത്തിന് മുന്നിലേക്കാണ് സിനിമ എത്തുന്നത്. ചെറിയ തെറ്റുകള്‍ പോലും നമുക്കെതിരായി വരാം.

    എയര്‍ലിഫ്റ്റ് അല്ല ടേക്ക് ഓഫ്

    അക്ഷയ് കുമാര്‍ നായകനായ എത്തിയ ബോളിവുഡ് ചിത്രവും ടേക്ക് ഓഫും പറയുന്നത് വിമോചനവും യുദ്ധവുമാണെങ്കിലും എയര്‍ ലിഫ്റ്റല്ല ടേക്ക് ഓഫ്. ചിത്രത്തിന്റെ കഥാ ചര്‍ച്ചകളില്‍ എയര്‍ ലിഫ്റ്റ് ഉള്‍പ്പെടെ സമാനമായ വിഷയം കൈകാര്യം ചെയ്ത ധാരാളം സിനിമകള്‍ കണ്ടിരുന്നു. ഒരിക്കലും എയര്‍ലിഫ്റ്റ് അല്ല ടേക്ക് ഓഫ്. വളരെ വ്യത്യസ്തമായ ആഖ്യാനവും കഥയുമാണ് ടേക്ക് ഓഫിന്റേത്. രണ്ടും രണ്ടാണ്.

    ചിത്രം തിയറ്റരിലേക്കെത്തുമ്പോള്‍ നല്ല ടെന്‍ഷനുണ്ട്

    ചിത്രം തിയറ്ററിലേക്കെത്തുമ്പോള്‍ നല്ല ടെന്‍ഷനുണ്ട്. പ്രേക്ഷകര്‍ എങ്ങനെ ചിത്രത്തെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലല്ലോ. ഒരു ക്ലാസ് മൂവിയായിരിക്കും ടേക്ക് ഓഫ് എന്ന് ഉറപ്പുണ്ട്. ആദ്യ സിനിമയായ കന്യകാ ടാക്കീസ് വളരെ ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു. ചിത്രത്തിന്റെ പ്രേക്ഷകരും അത്തരത്തുലുള്ളതായിരുന്നു. എന്നാല്‍ ടേക്ക് ഓഫ് വളരെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന വലിയ സിനിമയാണ്. മാസ് പ്രേകര്‍ക്ക് വേണ്ടിയുള്ള മാസ് സിനിമയായിരിക്കും ടേക്ക് ഓഫ്.

    എന്നെ സംതൃപ്തിപ്പെടുത്തുന്ന സിനിമകള്‍

    ഇനി ചെയ്യുന്ന സിനിമകള്‍ എനിക്കിഷ്ടപ്പെടുന്ന, എന്നെ സംതൃപ്തിപ്പെടുത്തുന്ന സിനിമകളായിരിക്കും. സിനിമ എന്നു പറയുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ ആവശ്യമായി വരാം. എന്റേതായ സംഭവങ്ങള്‍ എന്റെ ഇഷ്ടങ്ങള്‍ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും. പാര്‍വതിയെ കഥാപാത്രമാക്കിയുള്ള സിനിമയുടെ ചര്‍ച്ചയില്‍ നിന്നാണ് രാജേഷ് പിള്ളയ്ക്കായി അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ രാജേഷ് പിള്ളയുടെ ബാനറില്‍ ഒരുക്കുകയായിരുന്നു ടേക്ക് ഓഫ്. എനിക്ക് സംതൃപ്തി നല്‍കിയ ചിത്രമാണ് ടേക്ക് ഓഫ്.

    മമ്മുട്ടിയും മോഹന്‍ലാലും ദുല്‍ഖറും

    ശരിക്കും വളരെ അതിശയകരമായ ഒന്നായിരുന്നു അത്. മലയാളത്തിലെ പ്രമുഖതാരങ്ങളും സംവിധായകരും ചിത്രത്തിനായി കൈകോര്‍ത്തു. മമ്മുട്ടിയും മോഹന്‍ലാലും ദുല്‍ഖറും എല്ലാവരും ചിത്രത്തിനായി മികച്ച പിന്തുണ നല്‍കി. രണ്ട് കാര്യങ്ങളാണ് ഇതിന് പിന്നില്‍ കാണുന്നത്. ട്രാഫിക്കിലൂടെ നവതരംഗത്തെ മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകന്‍. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പാടില്‍ അദ്ദേഹത്തിന് സിനിമാ ലോകം നല്‍കിയ സ്‌നേഹമാണ് ഈ പിന്തുണ. രണ്ടാമത്, ഈ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി.

    മമ്മുട്ടിയെ നായകനാക്കി ഒരു സിനിമ

    മമ്മുട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നുണ്ട്. മൂന്ന് മാസത്തോളം പുത്തന്‍പണത്തിന്റെ ലൊക്കേഷനില്‍ കാസര്‍ഗോഡ് ഭാഷയുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്നു. ആ അനുഭവത്തില്‍ നിന്നും മമ്മുട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ഉണ്ട്. മറ്റ് ചില ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ശരിയായി വന്നതിന് ശേഷം പറയാം എന്ന് കരുതുന്നു.

    English summary
    The movie Take Off is based on actual incidents. But the characters are not real. The movie says the story of Sameera played by Parvathy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X