»   » ഐ ആം എ മല്ലു, കൊച്ചിക്കാരനായ ബാംഗ്ലൂര്‍ റോക്കിങ് മല്ലു

ഐ ആം എ മല്ലു, കൊച്ചിക്കാരനായ ബാംഗ്ലൂര്‍ റോക്കിങ് മല്ലു

Posted By:
Subscribe to Filmibeat Malayalam

മലായാളിയാണ്!! ബാംഗ്ലൂര്‍ റോക്കിങ് മല്ലു. സംവിധാനം, അഭിനയം, എഴുത്ത്, ഡാന്‍സ് തുടങ്ങി മള്‍ട്ടി ടാലന്റഡ് റോക്കിങ് മല്ലു റിനോഷ് ജോര്‍ജ്. മലയാളികളുടെ ഇഷ്ടങ്ങളെ കുറിച്ച് ഒരുക്കിയ കിടിലന്‍ മല്ലു സോങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജൂണ്‍ പത്തിന് യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം 357, 890 പേര്‍ കണ്ടു കഴിഞ്ഞു.

ഇപ്പോഴിതാ വീഡിയോ യൂട്യൂബില്‍ ഹിറ്റായതോടെ റിനോഷ് ജോര്‍ജിന് ഇപ്പോള്‍ അഭിനന്ദനങ്ങളുടെ പ്രവാഹം. സംവിധായന്‍ ജൂഡ് ആന്റണി, രഞ്ജിനി ഹരിദാസ് തുടങ്ങി സിനിമാരംഗത്ത് നിന്നും റിനോഷിന്റെ വീഡിയോയെ പ്രശംസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. റോക്കിങ് മല്ലു റിനോഷ് ജോര്‍ജ് ഫിലിമിബീറ്റിനൊപ്പം ചേരുന്നു.

ഐ ആം എ മല്ലു യുട്യൂബില്‍ ഹിറ്റാകുന്നു, സംവിധായകന്‍ ജൂഡ് ആന്റണി അടി പൊളി മല്ലു എന്ന ക്യാപ്ഷനോടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്, സന്തോഷം പങ്കു വയ്ക്കാമൊ?

ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പലരും അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞ് വിളിക്കാറുണ്ട്. ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു. സംവിധായകന്‍ ജൂഡ് ആന്റണി ഫേസ്ബുക്ക് പേജിലൂടെ അടി പൊളി മല്ലു എന്ന ക്യാപ്ഷനോടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. രഞ്ജിനി ഹരിദാസും അഭിന്ദനങ്ങള്‍ അറിയിച്ചു.

rinosh-george

അല്‍ഫോന്‍സ് പുത്രന്‍ യുവ് എന്ന ആല്‍ബത്തിലൂടെയാണ് സംവിധാനരംഗത്ത് എത്തിയത്, അതുപോലെ സിനിമയിലേക്ക് പ്രതീക്ഷിക്കാമൊ?

സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിലിംസ്, ടെലിഫിലിം, ആഡ് തുടങ്ങിയവയില്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ അവാര്‍ഡുകളും സ്വന്തമാക്കി. എന്തായാലും സിനിമയിലേക്ക് വരണമെന്നാണ് ആഗ്രഹം.

കൊച്ചിക്കാരന്‍ മല്ലു

പക്കാ മലയാളി തന്നെ. കൊച്ചി വാരപ്പുഴയാണ് സ്വന്തം നാട്. ഇപ്പോള്‍ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. ആര് ചോദിച്ചാലും നാട് കൊച്ചി കാക്കനാടാണെന്ന് പറയും. പക്ഷേ വാരപ്പുഴയാണ് യഥാര്‍ത്ഥ സ്ഥലം.

സംഗീത ലോകത്തിലേക്ക് എത്തുന്നത്?

2009ല്‍ ഡിസ്‌കോ ജോക്കിയായി സംഗീത രംഗത്തേക്ക് കടന്ന് വന്നു. 2014ലാണ് ഗാനങ്ങളുടെ വരികള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ തുടങ്ങിയത്. 2014ല്‍ പുറത്തിറങ്ങിയ മേരി ജാന്‍, 2015ലെ ദിസ ഈസ് ബാംഗ്ലൂരു വീഡിയോയും ശ്രദ്ധ നേടിയിട്ടുണ്ട്.

കരിയറില്‍ പ്രതീക്ഷിക്കാത്ത നേട്ടം എന്തായിരുന്നു?

അഴകേ എന്ന ആല്‍ബത്തിന് ശേഷം സണ്‍റൈസ് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റാപ് ഗായകനായ ബാന്‍ ജി ഗള്ളി, ബംഗ്ലാദേശ് ഗായകന്‍ ശ്രീസെന്‍ എന്നിവരുമൊത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്.

പുതിയ ആല്‍ബത്തിന്റെ വര്‍ക്കുകള്‍ ആരംഭിച്ചോ?

പുതിയ ഒന്നിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ല. സമയമെടുക്കും. പുതിയ പ്രതീക്ഷകളാണിപ്പോള്‍ മനസില്‍.

-
-
-
-
-
-
-
-
-
English summary
Interview with Rinosh George.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam