»   » ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

Posted By:
Subscribe to Filmibeat Malayalam

മലപ്പുറത്തിന്റെ സംസ്‌കാരവും വൈവിധ്യവുമെല്ലാം ഉള്‍ക്കൊള്ളിച്ച് നവാഗതനായ മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ചിത്രമാണ് കെഎല്‍10 പത്ത്. ഈദിന് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ്. എല്‍ജെ ഫിലിംസ് വിതരണം ചെയ്ത ഒരു സിനിമയും പരാജയം കണ്ടിട്ടില്ല എന്ന വിശ്വാസത്തോടെ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും കെഎല്‍10 പത്ത് കാണാം.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണ് ലാല്‍ ജോസ് സര്‍ മറുത്തൊന്നും ആലോചിക്കാതെ ചിത്രത്തിന്റെ വിതരണം ചെയ്യാം എന്ന സമതിച്ചതെന്നാണ് പരാരി പറയുന്നത്. സിനിമയുടെ വിശേഷങ്ങളെ കുറിച്ച് മുസ്ഹിന്‍ പരാരി പറയുന്നത്, തുടര്‍ന്ന് വായിക്കൂ...

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

മലപ്പുറത്തിന്റെ സംസ്‌കാരവും വൈവിധ്യവുമെല്ലാം ഉള്‍ക്കൊള്ളിച്ച ഒരു റൊമാന്റിക് കോമഡി ചിത്രമാണ് കെഎല്‍10 പത്ത്. ഫുട്‌ബോള്‍ മലപ്പുറത്തുകാരുടെ സിരകളിലെ ജ്വരമായതുകൊണ്ട് സ്‌പോര്‍ട്‌സിന് ചിത്രം പ്രധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി മാത്രം ഒരുക്കിയ ചിത്രവുമല്ല. ഏത് തരക്കാര്‍ക്കും ആസ്വദിക്കാം.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മാപ്പിള സംഗീത ശൈലിയിലുള്ള കുറേ ഈണങ്ങള്‍ സിനിമിയിലുണ്ട്. മാത്രവുമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതില്‍ പാടുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ സൈജു കുറുപ്പ് കുഞ്ഞിനെ പാട്ടുപാടിയുറക്കുന്ന ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

ഒരു തനി ഏറനാടന്‍ നാട്ടുകാരനായ മുഹ്‌സിന്‍ എന്ന ചെറുപ്പക്കാരന്‍ കണ്ടു വളര്‍ന്ന പരിസരങ്ങളേക്കുറിച്ചും അനുഭവിച്ചറിഞ്ഞ നേരിനെക്കുറിച്ചുമുള്ള ഒരു സിനിമാവിഷ്‌ക്കരണമാണ് കെഎല്‍10 പത്ത്

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി തന്റെ സുഹൃത്താണെന്നും ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ഉണ്ണി അതിലേക്ക് സ്വാഭാവികമായും എത്തിച്ചേരുകയായിരുന്നെന്നും മുഹ്‌സിന്‍ പറയുന്നു.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. ഉണ്ണിയേപ്പൊലൊരാള്‍ ഈ സിനിമ ചെയ്താല്‍ നന്നാകുമെന്നു ആത്മവിശ്വാസം ഉള്ളതു കൊണ്ടല്ലേ ലാല്‍സാര്‍ കണ്ണുമടച്ച് ഈ സിനിമ വിതരണം ചെയ്യാം എന്ന് സമ്മതിച്ചതെന്ന് മുഹ്‌സിന്‍ വിശ്വസിക്കുന്നു.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

നവാഗതയായ ചാന്ദ്‌നി ശ്രീധരനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

സിനിമയില്‍ എത്തണം എന്നാഗ്രഹിച്ച് മുഹ്‌സിന്‍ ഒരു സംഗീത ആല്‍ബം ചെയ്തിരുന്നു. ഇത് കണ്ട സംവിധായകന്‍ ആഷിഖ് അബു മുഹ്‌സിനെ തന്റെ അസിസ്റ്റന്‍ ഡയറക്ടറാകാന്‍ ക്ഷണിച്ചു. അങ്ങനെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ ആഷിഖിന്റെ അസിസിസ്റ്റന്റായി.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

എല്ലാവര്‍ക്കുമെന്നപോലെ സ്വന്തം നാടിനോട് മുഹ്‌സിനും കുറച്ചധികം സ്‌നേഹം ഉണ്ട്. ആ നാടിനെ കുറിച്ച് ഒരു കഥ മനസ്സില്‍ രൂപം കൊണ്ടപ്പോള്‍ സംവിധായകനും ഛായാഗ്രഹകനുമായ സമീര്‍ താഹിറിനോട് ചെന്ന് പറഞ്ഞു. ഇതില്‍ സിനിമയുണ്ടെന്ന് അദ്ദേഹം അഗീകരിച്ചതോടെ മുഹ്‌സിന്‍ തന്റെ ആദ്യ ചിത്രത്തിലേക്ക് കടക്കുകയായിരുന്നു.

ഉണ്ണി മുകുന്ദനെ വിശ്വസിച്ചതുകൊണ്ടാണോ ലാല്‍ ജോസ് യെസ് പറഞ്ഞത്...

മോഹന്‍ലാലിനൊപ്പം കെഎല്‍10 പത്ത് ടീം

English summary
Is Lal Jose said yes to KL10 Pathu because of Unni Mukundan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam