»   » വിദ്യ ബാലന്റേത് മാന്യമല്ലാത്ത പ്രവൃത്തി, വിദ്യ പിന്മാറിയാലും ആമി സംഭവിക്കുമെന്ന് കമല്‍

വിദ്യ ബാലന്റേത് മാന്യമല്ലാത്ത പ്രവൃത്തി, വിദ്യ പിന്മാറിയാലും ആമി സംഭവിക്കുമെന്ന് കമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യാനിരിയ്ക്കുന്ന ആമി എന്ന ചിത്രത്തെ കുറിച്ച് ഏറെ നളായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകാണ്. വിദ്യ ബാലന്‍ മാധവിക്കുട്ടിയായി ചിത്രത്തിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരുന്നു.

വീണ്ടും വിദ്യ ബാലനെ കമല്‍ പറ്റിച്ചോ, അല്ലെങ്കില്‍ ഭാഗ്യക്കേട്; ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറി

എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി വിദ്യ അറിയിച്ചു. വ്യക്തമായ ഒരു കാരണം പോലും പറയാതെ വിദ്യ പിന്മാറിയത് മാന്യമല്ലാത്ത പ്രവൃത്തിയാണെന്ന് കമല്‍ പറയുന്നു. വിദ്യ പോയാലും ആമി എന്ന ചിത്രം വരും എന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.

പ്രൊജക്ട് മുന്നോട്ട് പോകും

വിദ്യ ബാലന്‍ പിന്മാറിയെങ്കിലും ഈ പ്രൊജക്ട് മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കി. ആരാകും മാധവിക്കുട്ടിയെ അവതരിപ്പിയ്ക്കുക എന്ന് തീരുമാനിച്ചിട്ടില്ല. നിര്‍മാതാവുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കും.

എല്ലാം തീരുമാനിച്ചിരുന്നു

ചിത്രത്തെ കുറിച്ച് ഒരു വര്‍ഷമായി വിദ്യയുമായി ആശയ വിനിമയം നടത്തിയിരുന്നു. അവരെ മുംബൈയില്‍ പോയി കണ്ടു. സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തു. വായിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തു കൊടുത്തു. ഗംഭീര സ്‌ക്രീപ്റ്റാണെന്ന് വിദ്യ അഭിപ്രായം പറഞ്ഞു. ഫോട്ടോ ഷൂട്ട് നടത്തി. കോസ്റ്റിയൂം പ്ലാന്‍ ചെയ്തു. മറ്റ് താരങ്ങളെ തീരുമാനിച്ചു.

പിന്മാറുകയാണെന്ന് മസേജ്

കഴിഞ്ഞ ഡിസംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് ആറേഴ് ദിവസം മുന്‍പാണ് പിന്മാറുന്നതായി വിദ്യ അറിയിച്ചത്. കഥാപാത്രമാകാന്‍ എനിക്ക് കഴിയുന്നില്ല എന്നായിരുന്നുവത്രെ വിദ്യയുടെ മെസേജ്.

തിരക്കഥയെ കുറിച്ചുള്ള അഭിപ്രായ ഭിന്നതയാണോ?

വിദ്യയ്ക്ക് തിരക്കഥയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ അത് നേരത്തെ പറയേണ്ടതായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടു മുന്‍പല്ലല്ലോ പറയേണ്ടത്. സത്യത്തില്‍ അവരുടെ പിന്മാറ്റത്തെ കുറിച്ച് വ്യക്തമായ കാരണം എനിക്കറിയില്ല

ദേശീയ ഗാനം വിവാദമാണോ

ദേശീയ ഗാനം ആലപിയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദമാകാം വിദ്യയുടെ പിന്മാറ്റത്തിന് കാരണം എന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള സാധ്യതയും കുറവാണ്.

മതംമാറ്റമാവാം

കമലദാസിന്റെ മതംമാറ്റം പോലുള്ള കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ഈ വിഷയത്തെ കുറിച്ചുള്ള ആശങ്കയാവാം വിദ്യ പിന്മാറാന്‍ കാരണം എന്ന് ഞാന്‍ സംശയിക്കുന്നുണ്ട് എന്ന് കമല്‍ പറഞ്ഞു.

മര്യാദയില്ലായ്മ

എന്ത് തന്നെയായാലും തൊഴില്‍പരമായി മാന്യതയില്ലായ്മയും അധാര്‍മികമായ പ്രവൃത്തിയുമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് കമല്‍ പറയുന്നു.

ചക്രം ഉപേക്ഷിച്ചത്

വിദ്യ ആദ്യമായി നായികയായി അഭിനയിച്ചത് കമലിന്റെ ചക്രം എന്ന ചിത്രത്തിലാണ്. മോഹന്‍ലാലും ദിലീപും പ്രധാന വേഷത്തിലെത്തിയ ചിത്രം 16 ദിവസത്തെ ഷൂട്ടിങിന് ശേഷം മുടങ്ങിപ്പോയി. തുടര്‍ന്നാണ് വിദ്യ ബോളിവുഡിലേക്ക് പോയത്. ചക്രം പിന്നീട് ലോഹിതദാസ് മീര ജാസ്മിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്തു.

English summary
Its disreputable deed from Vidya Balan says Kamal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam