»   » കഥയൊന്നും കേള്‍ക്കണ്ട ഒരുമിച്ചഭിനയിക്കുന്നതാണ് പ്രധാനമെന്ന് ജയറാമിനോട് പ്രകാശ് രാജ്

കഥയൊന്നും കേള്‍ക്കണ്ട ഒരുമിച്ചഭിനയിക്കുന്നതാണ് പ്രധാനമെന്ന് ജയറാമിനോട് പ്രകാശ് രാജ്

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാതാരമാണ് ജയറാം. മലയാള സിനിമയിലെ സംവിധായകര്‍ക്കെല്ലാം ഇക്കാര്യം അറിയാവുന്നതുമാണ്. അതിനാല്‍ത്തന്നെ പരിപാടികള്‍ക്കും സിനിമയിലേക്കുമായി കമല്‍ഹസനെയോ പ്രകാശ് രാജിനെയോ ലഭിക്കണമെങ്കില്‍ അവര്‍ ആദ്യം വിളിക്കുന്നത് ജയറാമിനെയാണ്.

പെരുമ്പാവൂരുകാരനാണെങ്കിലും ചെന്നൈയിലാണ് ജയറാം സെറ്റില്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ തമിഴ് സിനിമയുമായും സിനിമാ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ താരത്തിന് കഴിയുന്നുമുണ്ട്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം തമിഴ് സിനിമയിലെ താരങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ച് വിശദീകരിച്ചത്.

കമലുമായുള്ള സുഹൃത് ബന്ധത്തെക്കുറിച്ച്

കമല്‍ഹസന്‍ എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്താണ്. പക്ഷേ എപ്പോഴും വിളിച്ച് ശല്യപ്പെടുത്താറില്ല. അദ്ദേഹം ഇങ്ങോട്ട് വിളിക്കുമ്പോള്‍ സംസാരിക്കും. അത്യാവശ്യ കാര്യം വല്ലതുമുണ്ടെങ്കില്‍ മാത്രമേ അങ്ങോട്ട് വിളിക്കാറുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാന്‍ കമലഹസനെ കിട്ടുമോയെന്നു ചോദിച്ച് പലരും തന്നെ സമീപിക്കാറുണ്ടെന്നും ജയറാം പറഞ്ഞു.

പ്രകാശ് രാജുമായും അടുത്ത ബന്ധമുണ്ട്

തമിഴിലെ മുന്‍നിര താരങ്ങളിലൊരാളായ പ്രകാശ് രാജുമായും അടുത്ത ബന്ധമാണ് ജയറാമിനുള്ളത്. മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് പ്രകാശ് രാജിനെ സമീപിക്കുന്നതിനായി സംവിധായകര്‍ തന്നെയും സമീപിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം തിരക്കിലാണെന്നറിഞ്ഞാല്‍ പിന്നെയും വിളിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും താരം വ്യക്തമാക്കി.

അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വരാന്‍ കഴിഞ്ഞില്ല

ദീപന്‍ സംവിധാനം ചെയ്യുന്ന സത്യ സിനിമയില്‍ വില്ലനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തെ വിളിച്ചിരുന്നു. എന്നാല്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനു ശേഷം സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

അച്ചായന്‍സിലെ പോലീസ് ഓഫീസര്‍

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സില്‍ ജയറാം അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്യാന്‍ ആരെ പരിഗണിക്കുമെന്നുള്ള ചര്‍ച്ചയ്ക്കിടെയാണ് സംവിധായകന്‍ ആ റോള്‍ പ്രകാശ് രാജ് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്.

ഒരിക്കല്‍കൂടി വിളിച്ചു

മലയാള സിനിമയില്‍ അഭിനയിക്കുന്നതിനായി നിരവധി തവണ അദ്ദേഹത്തെ വിളിച്ചതു കൊണ്ട് വീണ്ടും വിളിക്കാന്‍ മടിയുണ്ടായിരുന്നു. സംവിധായകന്റെ നിര്‍ബന്ധപ്രകാരമാണ് വിളിച്ചത്. എന്നാല്‍ തന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് വരാമെന്ന് അദ്ദേഹം സമ്മതിച്ചു.

കഥയൊന്നും കേള്‍ക്കണ്ട

കഥയൊന്നും കേള്‍ക്കണമെന്നില്ല ഒരു സീനാണൈങ്കിലും വന്ന് അഭിനയിക്കും. നമ്മള്‍ ഒരുമിച്ച് അഭിനയിക്കുകയെന്നുള്ളതാണ് പ്രധാനം. അദ്ദേഹം വന്നു വിജയകരമായി ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുകയും ചെയ്തു.

ചെണ്ട കൊട്ടുന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത്

സ്വന്തമായി ഹിന്ദി സിനിമ സംവിധാനം ചെയ്ത് വിവിദ ഭാഷകളിലായി അഭിനയിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന പ്രകാശ്രാജിനെയാണ് ഇത്തവണ കണ്ടത്. ഷൂട്ടിനിടയില്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സൗഹൃദം പുതുക്കാന്‍ സഹായിച്ചു. അതിനെക്കാളുപരി താന്‍ ചെണ്ട കൊട്ടുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം അപ്പോഴാണറിഞ്ഞത്.

English summary
Jayaram talks about his friendship tamil stars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam