»   » പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും നല്‍കിയ പണിയെക്കുറിച്ച് ജയസൂര്യ

പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും നല്‍കിയ പണിയെക്കുറിച്ച് ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി മാറിയ ജയസൂര്യയ്ക്ക് ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തിന് വിചാരിച്ചത്ര നല്ല പ്രതികരണം ലഭിച്ചില്ലെങ്കിലും രണ്ടാം ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പറഞ്ഞുവരുന്നത് ആട് 2 ന്റെ വിജയത്തെക്കുറിച്ചാണ് മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.

പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

ആമിക്കൊപ്പം പ്രിയപ്പെട്ട ദാസേട്ടനും, മഞ്ജു വാര്യരും മുരളി ഗോപിയും തന്നെയാണോ ഇത്? അപാര മേക്കോവര്‍!

ആട് 2 വിജയകരമായി മുന്നേറുന്നതിന്റെ ത്രില്ലിലാണ് ജയസൂര്യ. അതിനിടയിലാണ് പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും നല്‍കിയ പണിയെക്കുറിച്ച് തുറന്നുപറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്.

സുഹൃത്തുക്കള്‍ക്ക് നല്‍കിയ പണി

കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്താണ് ജയസൂര്യ. പൃഥ്വിരാജുമായും മികച്ച സൗഹൃദമാണ് താരത്തിന്. അതിനിടയിലാണ് താരം ഇവര്‍ക്ക് നല്‍കിയ പണിയെക്കുറിച്ച് തുറന്നുപറഞ്ഞത്.

ചാക്കോച്ചന് നല്‍കിയ പണി

ഫോണ്‍ തന്റെ അടുത്ത് വെച്ച് മറ്റെന്തോ കാര്യത്തിനായി പോയ ചാക്കോച്ചന്റെ ഫേസ്ബുക്കില്‍ കയറി തന്നെക്കുറിച്ച് നല്ലൊരു പോസ്‌ററിട്ടുവെന്ന് താരം പറയുന്നു.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍

മുന്‍നിര താരങ്ങളിലൊരാളായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലും സഹപ്രവര്‍ത്തകനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ കുഞ്ചാക്കോ ബോബന് അഭിനന്ദനപ്രവാഹമായിരുന്നു. ഇതേക്കുറിച്ച് താരം ചോദിച്ചപ്പോള്‍ കൂട്ടുകാരനെന്ന നിലയില്‍ നീ ചെയ്യേണ്ട പണിയാണ് താന്‍ ചെയ്തതെന്നായിരുന്നു ജയസൂര്യയുടെ മറുപടി.

പൃഥ്വിരാജിനെ കൊല്ലുമെന്ന് പറഞ്ഞു

ആട് 2 ന്റെ ഷൂട്ടിങ്ങിനായി പോകുന്നതിനിടയില്‍ ഒരു പയ്യനോട് താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോകുവാ എന്ന പറഞ്ഞു. ആ പയ്യന്‍ ആകെ ഞെട്ടിയിരിക്കുവായിരുന്നു. അത് കണ്ട് നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ലെന്ന് പറഞ്ഞു.

പിന്നീട് സംഭവിച്ചത്

ആ സ്ഥലത്തു നിന്നും കുറച്ച് മാറിയായിരുന്നു ഷൂട്ടിങ്ങ്. ലൊക്കേഷനിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ കുറേ പേര്‍ ഒരുമിച്ച് സെറ്റിലെത്തി. കൂടെ ആ പയ്യനുമുണ്ടായിരുന്നു. പൃഥ്വിയെ കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിക്കാനായിരുന്നു അവര്‍ വന്നത്.

പൃഥ്വിയോട് പറഞ്ഞു

ഈ സംഭവം കഴിഞ്ഞയുടന് രാജുവിനെ വിളിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

English summary
Jayasurya is talking about his friends

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X