For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയ്‌ക്കൊപ്പം സിനിമയുണ്ടാവും; സ്വപ്‌ന ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

  |

  അഭിമുഖത്തില്‍ വ്യക്തമാക്കി
  മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ട്വില്‍ത്ത്മാന്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ബ്രോ ഡാഡിയിലാണ് റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. മിസ്റ്ററി ത്രില്ലര്‍ല ഗണത്തിലൊരുങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

  jeethu joseph

  ദൃശ്യം രണ്ടാം ഭാഗമാണ് ഇതിന് മുന്‍പ് പുറത്ത് ഇറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്തായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഫില്‍മീ ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

  Also Read: ഒന്ന് കട്ടാലും പത്ത് കട്ടാലും കള്ളന്‍ കള്ളന്‍ തന്നെ, റോണ്‍സനോട് വിനയ്, ബിഗ് ബോസില്‍ മോഷണം

  മമ്മൂട്ടിയെ വെച്ചൊരു ചിത്രം മനസിലുണ്ടെന്നാണ് ദൃശ്യം സംവിധായകന്‍ പറയുന്നത്. ഏറെക്കാലമായി ആഗ്രഹിക്കുന്ന സ്വപ്‌നമാണ് മമ്മൂട്ടി ചിത്രമെന്നും അദ്ദേഹം പറയുന്നു. ജീത്തു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ...'മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോച്ചിരുന്നു. എന്നാല്‍
  അതൊന്നും വര്‍ക്കൌട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. അദ്ദേഹത്തെ വെച്ചൊരു ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,' ജീത്തു ജോസഫ് പറഞ്ഞു.

  Also Read:ചിരിക്കാന്‍ പോലും പറ്റുന്നില്ല, ജീവനുതുല്യം സ്‌നേഹിച്ചവരാണ് വിട്ടു പോയത്, പിറന്നാള്‍ ദിനത്തില്‍ സീമ

  ട്വില്‍ത്ത് മാന്‍ വളരെ ചെറിയ സമയമാണെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ വ്യക്തമാക്കി. 25 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്. മോഹന്‍ലാല്‍ എത്തിയത് കൊണ്ടാണ് ഇതൊരു വലിയ സിനിമയായതെന്നും സംവിധായകന്‍ തന്റെ മറ്റ് ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്തു കൊണ്ട് പറഞ്ഞു. ദൃശ്യം 2 ചെറിയ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഒപ്പം തന്നെ ഇനി വരാനുള്ള മോഹന്‍ലാല്‍ ചിത്രമായ റാമിനെ കുറിച്ചും പറയുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. സിനിമ ജൂണ്‍ അവസനത്തോടെ ആരംഭിക്കുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.

  Also Read: ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

  2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ഡല്‍ഹി, ഷിംല എന്നിവിടങ്ങളിലായിരുന്നു മറ്റ് ലൊക്കേഷന്‍. ഇവിടെ ചിത്രീകരണം പൂര്‍ത്തിയായി. സെക്കന്‍ഡ് ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് കൊവിഡ് രൂക്ഷമാവുന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വയ്ക്കുന്നതും.

  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ട്വില്‍ത്ത്മാന്‍
  ചിത്രം നിര്‍മ്മിച്ചത്. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

  റാം, എമ്പുരാന്‍, എലോണ്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

  English summary
  Jeethu Joseph Opens Up His Mammootty Movie,Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X