»   » നിര്‍മ്മാതാവ് വിളിച്ചിട്ട് പറഞ്ഞു, സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രമുണ്ട്

നിര്‍മ്മാതാവ് വിളിച്ചിട്ട് പറഞ്ഞു, സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രമുണ്ട്

By: ഗൗതം
Subscribe to Filmibeat Malayalam

ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമാണ് വെള്ളിമൂങ്ങ. റിലീസിന് മുന്നോടിയായി വലിയ പ്രമോഷന്‍ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പടം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. അപ്രതീക്ഷിത വിജയമെന്നാണ് പലരും പറഞ്ഞത്. അതുക്കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിലൂടെയുള്ള വിജയം അനിവാര്യമായിരുന്നു. ജിബു ജേക്കബ് പറയുന്നു.

ജനുവരി 20ന് തിയേറ്ററുകളില്‍ എത്തിയ മുന്തിരിവള്ളികള്‍ക്ക് മികച്ച പ്രതികരണമാണ്. റിലീസ് ചെയ്ത ആദ്യ ദിവസം 3.9 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 2.58 കോടി നെറ്റ് കളക്ഷനിലൂടെയും 1.64 കോടി ഷെയറിലൂടെയും ചിത്രം സ്വന്തമാക്കി. നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 10.06 കോടിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്. എന്നാല്‍ ചിത്രത്തെ കുറിച്ച് നിര്‍മാതാവ് പറഞ്ഞപ്പോള്‍ താന്‍ സമ്മതം മൂളിയില്ലെന്ന് ജിബു ജേക്കബ് പറയുന്നു.


ഒരു നല്ല സിനിമ, മികച്ച വിജയം

വെള്ളിമൂങ്ങയുടെ വിജയം അപ്രതീക്ഷിതമാണെന്ന് പലരും പറഞ്ഞു. അതുക്കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിന്റെ വിജയം അനിവാര്യമാണെന്ന് തോന്നി. വെള്ളിമൂങ്ങ പുറത്തിറങ്ങി ആറു മാസത്തിന് ശേഷമാണ് മുന്തിരിവള്ളികളുടെ നിര്‍മ്മാതാവായ സോഫിയ പോള്‍ വിളിക്കുന്നത്. ഇങ്ങനെ ഒരു കഥയുണ്ടെന്നും പറഞ്ഞു.


ആദ്യം സമ്മതം മൂളിയിരുന്നില്ല

സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രമുണ്ട്. പക്ഷേ ആദ്യം ഞാന്‍ സമ്മതം മൂളിയിരുന്നില്ല. ചിത്രം ഒരുക്കാന്‍ തനിക്ക് ഒരു ആത്മവിശ്വാസം ആവിശ്യമായിരുന്നു. ജിബു ജേക്കബ് പറയുന്നു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജിബു ജേക്കബ് പറഞ്ഞത്.


ഒപ്പത്തിനും പുലിമുരുകനും ശേഷം

ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ മുന്തിരിവള്ളികള്‍ക്ക് ഡേറ്റ് നല്‍കിയത്. അതുക്കൊണ്ട് തന്നെയാണ് ചിത്രം ഇത്രയും നീണ്ട് പോയത്. ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും രണ്ട് മാസംകൊണ്ട് പൂര്‍ത്തിയായി.


റിലീസിന് തൊട്ട് മുമ്പ് തന്നെ വല്ലാതെ വേദനിപ്പിച്ചു

റിലീസിന് മുമ്പുണ്ടായ സമരം തന്നെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം നല്ലതിനാണെന്ന് തോന്നുന്നു. ജിബു ജേക്കബ് പറഞ്ഞു.


English summary
Jibu Jacob about Munthiri Vallikal Thalirkkumbol.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam