»   » തിരക്കഥയില്‍ ഇടപെടുന്ന നടനാണോ പൃഥ്വിരാജ്? ആദം ജോണ്‍ സംവിധായകന്‍ നല്‍കുന്ന മറുപടി...

തിരക്കഥയില്‍ ഇടപെടുന്ന നടനാണോ പൃഥ്വിരാജ്? ആദം ജോണ്‍ സംവിധായകന്‍ നല്‍കുന്ന മറുപടി...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള ഏക നടനാണ് പൃഥ്വിരാജ്. ആ പദവി വെറുതെ അല്ല എന്ന് പൃഥ്വിരാജിന്റെ സമീപകാല ചിത്രങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സൂപ്പര്‍ താരങ്ങള്‍ പൊതുവേ തിരക്കഥയില്‍ സിനിമ ചിത്രീകരണത്തിലും ഇടപെടുന്നവരാണ് എന്നൊരു പരാതിയുണ്ട്.

ഇക്കാര്യത്തില്‍ പൃഥ്വിരാജിനേക്കുറിച്ച് ആദം ജോണ്‍ സംവിധായകന്‍ ജിനു എബ്രഹാമിന് പറയാനുള്ളത് സമാനമായ കാര്യം തന്നെയാണ്. പക്ഷെ അവിടേയും പൃഥ്വിരാജിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഒരു കാര്യവും ജിനു പറയുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിന് മാത്രമുള്ള മറ്റൊരു ഗുണത്തേക്കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിനു പറയുന്നു.

നല്ല നിര്‍ദേശങ്ങള്‍ നല്‍കുന്ന ആള്‍

സ്‌ക്രിപിറ്റില്‍ മാത്രമല്ല, സിനിമയിലുടനീളം നല്ല നിര്‍ദേശങ്ങള്‍ തരുന്ന ആളാണ് പൃഥ്വിരാജ്. പതിനഞ്ച് വര്‍ഷമായി പൃഥ്വിരാജ് സിനിമയില്‍ എത്തിയിട്ട്. നന്നായി പഠിച്ച് സിനിമയെ സമീപിക്കുന്ന ആളാണ്. അങ്ങനെയുള്ള അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ എന്നും ജിനു എബ്രഹാം പറയുന്നു.

മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന നടന്‍

കഥ പോലും മുഴുവന്‍ കേള്‍ക്കാന് ക്ഷമകാണിക്കാത്ത ആളുകളുണ്ട്. ഒന്നും ആലോചിക്കാതെ തള്ളിക്കളയുന്നവരും ഉണ്ട്. ഇവിടെയാണ് പൃഥ്വിരാജ് വേറിട്ട് നില്‍ക്കുന്നത്. എന്ത് കഥയും അദ്ദേഹത്തോട് പറയാം. ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും ജിനു പറയുന്നു.

പൃഥ്വിരാജ് സ്വാഗതം ചെയ്യുന്ന നിലപാട്

ഒന്നില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയവും പുതുമയുള്ള കാഴ്ചാനുഭവവും ഉള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. ആ നിലപാടിനെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്. തനിക്ക് ചേരാത്ത കഥാപാത്രങ്ങളാണെങ്കില്‍ ബഹുമാനപൂര്‍വ്വം പൃഥ്വി അത് നിരസിക്കുമെന്നും ജിനു പറയുന്നു.

ആഗ്രഹമുള്ള ചിത്രങ്ങള്‍

ഒരുപാട് എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന തിരക്കഥയിലും കഥയിലും സിനിമ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് ഒരു തരത്തിലും ആകാംഷ തരാത്ത ത്രില്ലടപ്പിക്കാത്ത ഒരു വിഷയത്തില്‍ സിനിമ ചെയ്യുമ്പോള്‍ മനസ് ഒരിക്കലും അതിനൊപ്പം നില്‍ക്കില്ലെന്നും ജിനു പറയുന്നു.

ഇടവേളകള്‍ക്ക് കാരണം

പൂര്‍ണമായും തന്റെ ഭാവനയും യുക്തിയും ചേര്‍ത്ത് സൃഷ്ടിക്കുന്ന തനിക്കോ തന്റെ പരിസരത്തിനോ ഒരുതരത്തിലും പരിചിതമല്ലാത്ത കഥയും കഥാപാത്രങ്ങളുമായി സിനിമ ചെയ്യണം. ഇത് തനിക്കും പ്രേക്ഷകര്‍ക്കും പുതിയ അനുഭവം സമ്മാനിക്കും. തന്റെ മുന്‍ ചിത്രങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. അതുകൊണ്ട് സിനിമകള്‍ക്കിടയില്‍ ഇടവേളകള്‍ ഉണ്ടാകുന്നതെന്നും ജിനു പറയുന്നു.

നാല് വര്‍ഷത്തെ പ്രയത്‌നം

നാല് വര്‍ഷം നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് ആദം ജോണ്‍ എന്ന് ജിനു എബ്രഹാം പറയുന്നു. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേക്കുന്നതിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡില്‍ യാത്ര ചെയ്തിരുന്നു. നിഗൂഡതയും ശാന്തതയും നിഴലിക്കുന്ന അവിടുത്തെ വഴികളും സ്ഥലങ്ങളും പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്ന് ചിന്തിച്ചിരുന്നു.

കഥ ആലോചിച്ചത് പിന്നീട്

സ്‌കോട്ടലണ്ടില്‍ പോയി ആ സ്ഥലം ഇഷ്ടപ്പെട്ട്, പിന്നെ ആ യാത്രയ്ക്കിടയില്‍ ആ അന്തരീക്ഷത്തിന് ചേരുന്ന സസ്‌പെന്‍സും ഇമോഷന്‍സും നിറഞ്ഞ് നില്‍ക്കുന്ന ചിത്രം ചെയ്യണമെന്ന് തിരുമാനിച്ചതിന് ശേഷമാണ് സ്‌കോട്ട്‌ലന്‍ഡിലെ ആചാരങ്ങളേക്കുറിച്ചൊക്കെ പഠിച്ചത്. അത് വലിയ ത്രില്ലിംഗ് ആയ കാര്യമായിരുന്നെന്നും ജിനു എബ്രഹാം പറയുന്നു.

English summary
Jinu Abraham about the specularities of Prithviraj as an actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam