»   » 20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ജോജുവിന് ലഭിച്ച ഭാഗ്യം!!! അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി!!!

20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ജോജുവിന് ലഭിച്ച ഭാഗ്യം!!! അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ജോജു ജോര്‍ജ്. സിനിമയിലെത്തി 20 വര്‍ഷം പിന്നിടുമ്പോള്‍ ജോജുവിന്റെ വളര്‍ച്ച വളരെ വ്യത്യസ്തമായിരുന്നു. പടിപടിയായി തന്റെ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയായിരുന്നു ജോജു. ലക്ഷ്യത്തിലേക്ക് എത്തുന്തോറും ജോജുവിന്റെ  ആഗ്രഹങ്ങളും വളര്‍ന്നു. അങ്ങനെ നടനായി വന്ന ജോജു മലയാള സിനിമയിലെ നിര്‍മാതാവുമായി. 

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

അടുത്ത് റിലീസിനെത്തിയ രാമന്റെ ഏദന്‍തോട്ടം എന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിലൂടെ തന്നിലെ നടനെ ഒരിക്കല്‍ക്കൂടെ പ്രേക്ഷകര്‍ക്ക് മുന്നിത്തിച്ചു. ഇരുകയ്യും നീണ്ടി ജോജുവിന്റെ എല്‍വിസിനെ പ്രേക്ഷകര്‍ സ്വീകരിച്ചു. 

ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!

അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി

തനിക്ക് അപത്രീക്ഷിതമായി കിട്ടി ലോട്ടറിയാണ് രാമന്റെ ഏദന്‍തോട്ടത്തിലെ എല്‍വിസ് എന്നാണ് ജോജുവിന്റെ പക്ഷം. മലയാള സിനിമയിലെ മുന്‍തിര തരാങ്ങള്‍ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു ജോജുവിനെ തേടി എത്തിയത്. അതിന് പിന്നില്‍ സംവിധായകന്‍ രഞ്ജിത് ശങ്കറായിരുന്നു.

ആത്മവിശ്വാസമില്ലാത്ത ജോജു

ജോജുവിന് ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. എങ്കിലും രഞ്ജിത് ശങ്കര്‍ ആ വേഷം ജോജുവിനേക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ജോജുവിന് ആത്മവിശ്വാസം നല്‍കിയതും സംവിധായകനായിരുന്നു. ഒപ്പം ക്യാമറാമാന്‍ മധുനീലകണ്ഠന്റെ പിന്തുണയും.

ജോജുവിന്റെ ആശയക്കുഴപ്പം

ഏതൊരു ചിത്രവും തുടങ്ങുമ്പോഴുള്ള ആശയക്കുഴപ്പം തനിക്ക് രാമന്റെ ഏദന്‍തോട്ടത്തിലും ഉണ്ടായിരുന്നുവെന്നാണ് ജോജു പറയുന്നത്. താന്‍ ഉദ്ദേശിക്കുന്നത് സംവിധായകര്‍ക്ക് ഇഷ്ടമാകുമോ എന്നുള്ള ചിന്തയായിരുന്നു കാരണം. ഇക്കാര്യത്തില്‍ രഞ്ജിത് ശങ്കറിന്റെ കൃത്യമായ നിര്‍ദേശം ജോജുവിനുണ്ടായിരുന്നു.

ഏദന്‍തോട്ടം തന്ന ഭാഗ്യം

ചിത്രം കണ്ട പ്രേക്ഷകര്‍ എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സഹ പ്രവര്‍ത്തകരും ചിത്രത്തേക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ആദ്യമായാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം ആളുകള്‍ നേരിട്ട് വിളിച്ച് അഭിപ്രായം പറയുന്നത്. അതൊരു ഭാഗ്യമായി കാണുന്നുവെന്ന് ജോജു പറയുന്നു.

അനു സിത്താരയുടെ പിന്തുണ

തന്റെ കഥാപാത്രം മികച്ചതാകാനുള്ള കാരണം നായിക അനു സിത്താര ആണെന്നാണ് ജോജു പറയുന്നത്. അനു ജോജുവിന് മികച്ച പിന്തുണയാണ് നല്‍കിയത്. മലയാളത്തിലെ മറ്റേതെങ്കിലും മുന്‍നിര നടിയായിരുന്നെങ്കില്‍ തനിക്ക് ഇത്രത്തോളം കംഫര്‍ട്ടബിളായി അഭിനയിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ജോജു പറയുന്നു.

ഓരോ സിനിമയും പ്രധാനം

തന്റെ ജീവിതത്തില്‍ ഓരോ സിനിമയ്ക്കും വ്യക്തമായ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ജോജു. ഓരോ കാലത്തിലും ഓരോ സിനിമയും ജോജുവിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും വളര്‍ച്ചയില്‍ നിര്‍ണായകമായ വേഷങ്ങള്‍ ദൈവം നല്‍കിയെന്നും ജോജു വിശ്വസിക്കുന്നു.

ആത്മവിശ്വാസമല്ല ആഗ്രഹം

ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ് ജോജു. ആത്മവിശ്വാസമല്ല ആഗ്രഹമായിരുന്നു സിനിമയില്‍ ജോജുവിനെ മുന്നോട്ട് നയിച്ചിരുന്നത്. ചെറുതം വലുതുമായ വേഷങ്ങള്‍ ചെയ്യുമ്പോഴും നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ജോജു അതിയായി ആഗ്രഹിച്ചിരുന്നു.

സിനിമയ്‌ക്കൊപ്പം വളര്‍ന്ന മോഹങ്ങള്‍

സിനിമ ഒരു മോഹമായി മാറിപ്പോള്‍ ആദ്യം ആഗ്രഹിച്ചത് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്നാണ്. അത് സാധിച്ചപ്പോള്‍ ആഗ്രഹം ഒരു ഡയലോഗിലേക്കും അവിടെ നിന്ന് രണ്ട് ഡയലേക്കും നീളമുള്ള രംഗത്തിലേക്കും ആഗ്രഹം വളര്‍ന്നു. ഓരോ ഘട്ടത്തിലും അത് ജോജുവിന് സാധിച്ചു.

നിര്‍മാതാവ്

ദുല്‍ഖറിന്റെ ചാര്‍ളിക്ക് ശേഷം മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ നിര്‍മാതാവാണ് ജോജു. മാര്‍ട്ടിന്‍ പ്രക്കാട്ടിനോടുള്ള സൗഹൃദമാണ് ചിത്രം നിര്‍മിക്കാന്‍ കാരണമായതെന്ന് ജോജു പറഞ്ഞു. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Joju George's Elvis in Ramante Edanthotatm is one of the best character he got in his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam