»   » ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജോമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?

ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജോമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോള്‍ അഭിനയ രംഗത്ത് തിരിച്ചെത്തുന്നത്.

ഇടവേളയ്ക്കു ശേഷം ജോമോളെത്തി, 'കെയര്‍ഫുള്‍' ട്രെയിലര്‍ കാണാം !!


സിനിമയില്‍ നിന്ന് വിട്ടു നിന്ന് സമയത്ത് ആരും ജോമോളിനെ അന്വേഷിച്ച് പോയിരുന്നില്ല. അത്രയ്ക്ക് വീക്കായിരുന്നു ജോമോളിന്റെ സൗഹൃദം. തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജോമോള്‍ പറയുകയുണ്ടായി.


വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍


അടുത്ത സുഹൃത്തുക്കളില്ല

എനിക്ക് ഇപ്പോള്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എല്ലാവരും സുഹൃത്തുക്കള്‍ മാത്രമാണ്.. അതിനപ്പുറത്തേക്കുള്ള അടുപ്പമില്ല എന്ന് ജോമോള്‍ പറയുന്നു.


ഒരു സുഹൃത്തുണ്ടായിരുന്നു

സിനിമയില്‍ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ.. അത്രയും ശക്തമായ സഹൃദമായിരുന്നു..


ആ സുഹൃത്ത് എവിടെ..

പക്ഷെ എന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ല. മൂന്നാല് കൊല്ലം മുന്‍പ് ഒരിക്കള്‍ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷെ ഒരു ചിരിയില്‍ തീര്‍ന്നു ആ പരിചയം - ജോമോള്‍ പറഞ്ഞു.


മടങ്ങിവരുന്നു

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് ജോമോള്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് ജോമോള്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടായിരുന്നു ഒടുവിലഭിനയിച്ച സിനിമ.


സിനിമയില്‍ തുടക്കം

മമ്മുട്ടി നായകനായ എത്തിയ എംടി ഹരിഹരന്റെ ടീമിന്റെ വടക്കന്‍ വീരഗാഥയില്‍ ബാലതാരമായിട്ടാണ് ജോമോള്‍ അഭിനയ രംഗത്തേക്കെത്തിയത്. ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലമാണ് ജോമോള്‍ അഭിനയിച്ചത്. ജോമോളുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ വേഷം ലഭിച്ചതും എംടിയുടെ രചനയിലായിരുന്നു.


എന്റെ സ്വന്തം ജാനകിക്കുട്ടി

എംടി വാസുദേവന്‍നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന സ്വന്തം ജാനകിക്കുട്ടി ജോമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോളെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമെത്തി. ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശവും ജോമോള്‍ നേടി.

കുമ്മനത്തിന്റെ ധൈര്യം ചോര്‍ന്നോ!!! ജയിലില്‍ പോകാന്‍ ഇപ്പോള്‍ പേടി? പറഞ്ഞത് വിഴുങ്ങി കുമ്മനം?

English summary
Jomol about her friendship in film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam