»   » 'ജോമോന് മറ്റൊരു കുറ്റവും കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, തകര്‍ക്കാനുള്ള ശ്രമം പാളിപ്പോയി'

'ജോമോന് മറ്റൊരു കുറ്റവും കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, തകര്‍ക്കാനുള്ള ശ്രമം പാളിപ്പോയി'

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം ആരംഭത്തില്‍ തന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.

മോഹന്‍ലാലിന്റെ നാവ് പൊന്നായി; കുളപ്പുള്ളി ലീലയുടെ സമയം തെളിഞ്ഞു!!


എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായി സാമ്യമുണ്ട് എന്ന് പ്രചരണമല്ലാതെ, ചിത്രത്തെ തകര്‍ക്കാന്‍ അവര്‍ക്ക് മറ്റൊന്നും കിട്ടിയില്ല എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.


താറടിയ്ക്കാന്‍ ശ്രമിച്ചു

സിനിമ റിലീസാകുന്ന ആദ്യ ആഴ്ചകളില്‍ ആ സിനിമയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറുണ്ട്. അത് സത്യന്‍ അന്തിക്കാടിനോടോ ദുല്‍ഖറിനോടോ ഉള്ള വിരോധമല്ല. മറിച്ച് ചില ആളുകളുടെ വിനോദമാണ്. ആദ്യം ആളുകളെ സ്വാധീനിയ്ക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഇതൊന്നും ശ്രദ്ധിയ്ക്കുന്നില്ല.


ഈ സിനിമക്ക് കണ്ടെത്തിയ കുറ്റം

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായി ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സാമ്യമുണ്ടെന്ന ശ്രുതി സജീവമായിരുന്നു. മറ്റൊരു കുറ്റവും ഈ സിനിമയ്ക്ക് പറയാനില്ലാത്തത്‌കൊണ്ടാണ് ഇത്തരമൊരു പ്രചരണം സിനിമയ്‌ക്കെതിരെ നടത്തിയത്. ഒരച്ഛന്റെ തകര്‍ച്ചയില്‍ നിന്ന് മകന്‍ രക്ഷപ്പെടുത്തുന്നു എന്ന ഒരു വരി ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രചരണങ്ങള്‍ നടന്നത്.


ഒരു ബന്ധവുമില്ല

അത്തരം വ്യാജ പ്രചരണങ്ങളൊന്നും കുടുംബ പ്രേക്ഷകരെ ബാധിച്ചില്ല. മറ്റൊരു കുറ്റവും ചിത്രത്തിനെതിരെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായി സാമ്യമുള്ള ഒരു രംഗമോ കഥാപാത്രമോ ജോമോനിലില്ല.


വിനീത് പറഞ്ഞത്

'എന്ത് ചെയ്യും അങ്കിളേ, എന്റെ തിര എന്ന ചിത്രമിറങ്ങിയപ്പോള്‍ കഹാനിയുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ എന്റെ സിനിമയ്ക്ക് ഈ സിനിമയുമായി ബന്ധമുണ്ടെന്ന് ആരോപിയ്ക്കുന്നു. ഞാന്‍ നന്നായി ആസ്വദിച്ച സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. എന്തെങ്കിലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതണോ' എന്ന് വിനീത് ചോദിച്ചുവത്രെ. എഴുതേണ്ട, അതിനെ അതിന്റെ പാട്ടിന് വിട്ടേക്കൂ എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ നിലപാട്


English summary
Jomonte Suviseshangal became family hit says Sathyan Anthikkad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam