»   » പെണ്ണുകാണല്‍ ചടങ്ങിലാണ് അരുണിനെ ആദ്യമായി കണ്ടത്, വിവാഹത്തെക്കുറിച്ച് ജ്യോതികൃഷ്ണ പറയുന്നു

പെണ്ണുകാണല്‍ ചടങ്ങിലാണ് അരുണിനെ ആദ്യമായി കണ്ടത്, വിവാഹത്തെക്കുറിച്ച് ജ്യോതികൃഷ്ണ പറയുന്നു

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രമായ ബോംബൈ മാര്‍ച്ച് 12 വിലൂടെയാണ് ജ്യോതി കൃഷ്ണ സിനിമയിലേക്ക് എത്തിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന താരം സിനിമയിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. മഞ്ജു വാര്യര്‍ ചിത്രമായ ആമിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് . മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ബാല്യകാല സഖി മാലതിയായി വേഷമിടുന്നത് ജ്യോതിയാണ്.

ആരാധകര്‍ മാത്രമല്ല ജയസൂര്യയും പ്രണവിനെക്കുറിച്ച് പറയുന്നത് അതുതന്നെയാണ്, പറഞ്ഞത് ?

കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ജ്യോതികൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നടി രാധികയുടെ സഹോദരനാണ് ജ്യോതിക്ക് കൂട്ടായെത്തുന്നത്. അരുണുമായുള്ള പ്രണയത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ !!

അപ്രതീക്ഷിതമായി സംഭവിച്ചതാണ്

നടി രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയ്ക്ക് കൂട്ടായെത്തുന്നത്. അരുണിന്റെ വിവാഹലോചന നേരത്തെ വന്നിരുന്നുവെങ്കിലും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.

വിവാഹം ചെയ്തില്ലെങ്കിലും സുഹൃത്തുക്കളാവാമല്ലോ

വിവാഹ ആലോചന മുന്നോട്ട് കൊണ്ടു പോയില്ലെങ്കിലും സുഹൃത്തുക്കളാവാമല്ലോയെന്നും പറഞ്ഞ് അരുണ്‍ ജ്യോതികൃഷ്ണയുടെ നമ്പര്‍ വാങ്ങിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദത്തിനൊടുവിലാണ് പ്രണയത്തിലാണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.

നേരിട്ട് കണ്ടില്ല

പരസ്പരമുള്ള പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞപ്പോളൊന്നും നേരില്‍ കണ്ടിട്ടില്ലായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് നേരിട്ടു കണ്ടത്. സ്‌കൈപ്പിലൂടെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്.

വീട്ടുകാര്‍ ഇടപെടുന്നു

ഇരുവരും നേരില്‍ കാണുന്നതിന് മുന്‍പ് തന്നെ വീട്ടുകാര്‍ ജാതകവും മറ്റും നോക്കി വിവാഹ നിശ്ചയ തീയതിയും വിവാഹത്തീയതിയും കുറിച്ചിരുന്നു.

കുടുംബസമേതം പെണ്ണു കാണാനെത്തി

വിവാഹത്തീയതിയും നിശ്ചയത്തീയതിയും കുറിച്ചതിനു ശേഷം കുടുംബസമേതം അരുണ്‍ ജ്യോതിയെ കാണാനെത്തി. അന്നായിരുന്നു അവര്‍ ആദ്യമായി കണ്ടുമുട്ടിയതും. ഔദ്യോഗികമായി നടന്ന പെണ്ണുകാണല്‍ ചടങ്ങായിരുന്നു അത്.

സിനിമാകുടുംബത്തിലേക്ക്

രാധികയുടെ സഹോദരന്‍ അരുണും ജ്യോതികൃഷ്ണയും തമ്മിലുള്ള വിവാഹം വിവാഹം നവംബര്‍ 19 നാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

English summary
Actress Jyothi Krishna talks about her marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam