»   » നമ്മളില്‍ അണ്ണാച്ചിയായ ഭാവന സ്റ്റാറായി, നായികയായ രേണുകയുടെ അവസ്ഥയോ.. ആ സംസാരമാണ് കാരണം

നമ്മളില്‍ അണ്ണാച്ചിയായ ഭാവന സ്റ്റാറായി, നായികയായ രേണുകയുടെ അവസ്ഥയോ.. ആ സംസാരമാണ് കാരണം

By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്റെ മകന്‍ ജിഷ്ണുവും ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥും അരങ്ങേറ്റം കുറിയ്ക്കുന്നു എന്നുള്ളത് കൊണ്ടായിരുന്നു നമ്മള്‍ അന്ന് ശ്രദ്ധിയ്ക്കപ്പെട്ടത്. മലയാളത്തിന്റെ പ്രിയ നായിക ഭാവനയെ മലയാള സിനിമയ്ക്ക് ലഭിച്ചതും നമ്മളിലൂടെയാണ്.

ഭാവനയുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 10 സിനിമകള്‍, എന്തുകൊണ്ടാണെന്നറിയാമോ ?

കുഞ്ചാക്കോ ബോബനെ വച്ച് സിനിമ ചെയ്യാനായിരുന്നു നിര്‍മാതാവിന്റെ അഭിപ്രായം. കുഞ്ചാക്കോ ബോബന്‍ ചെയ്താല്‍ നന്നാവും എന്നും, എന്നാല്‍ ഈ സിനിമ താന്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നത് പുതുമുഖ താരങ്ങള്‍ക്കൊപ്പമാണെന്നും കമല്‍ പറഞ്ഞപ്പോള്‍ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പള്ളി പൂര്‍ണ മനസ്സോടെ സമ്മതിച്ചു. ചിത്രത്തിലെ കാസ്റ്റിങിനെ കുറിച്ച് കമല്‍ പറയുന്നു

സിദ്ധാര്‍ത്ഥ് എത്തിയത്

സിദ്ധാര്‍ത്ഥിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ഭരതേട്ടന്റെ മകന്‍ എന്ന രീതിയില്‍. കഥയെ കുറിച്ച് ഞാനും കലവൂര്‍ രവികുമാറും (തിരക്കഥാകൃത്ത്) സാരിച്ചുകൊണ്ടിരിയ്‌ക്കെ ഭരതേട്ടന്റെ മകനെ ഇട്ടാലോ എന്ന ആലോചന വന്നു. അങ്ങനെ സിദ്ധാര്‍ത്ഥിനെ സമീപിച്ചു.

ജിഷ്ണു എത്തുന്നത്

കാസ്റ്റിങ് കോള്‍ കണ്ടിട്ട് രാഘവേട്ടന്‍ എന്നെ വന്ന് സമീപിയ്ക്കുകയായിരുന്നു. ജിഷ്ണുവിന് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ജിഷ്ണുവിനെ കണ്ടപ്പോള്‍ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.

ഭാവന ഓഡീഷന് വന്നു

ഭാവന സിനിമയില്‍ ഓഡിഷന് വേണ്ടി വന്നതാണ്. നായികാ വേഷത്തിന് വേണ്ടിയായിരുന്നു വന്നത്. പക്ഷെ ഭാവനയുടെ ചടുലമായ സംസാരം കേട്ടപ്പോള്‍ പരിമളം എന്ന കഥാപാത്രത്തെ ഏല്‍പിയ്ക്കുകയായിരുന്നു.

രേണുകയെ വെട്ടി ഭാവന

നമ്മള്‍ കണ്ടപ്പോള്‍ എല്ലാവരും കരുതിയത് നായികയായെത്തിയ രേണുക സ്റ്റാറാകും എന്നാണ്. എന്നാല്‍ ചെറിയൊരു വേഷം ചെയ്ത ഭാവനയാണ് പിന്നെ ശ്രദ്ധിക്കപ്പെട്ടത്. രേണുക കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച ശേഷം പിന്നെ കല്യാണം കഴിച്ച് സെറ്റില്‍ഡായി. യുഎസിലാണ് ഇപ്പോള്‍- കമല്‍ പറഞ്ഞു.

English summary
Kamal talking about Bhavana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam