'രണ്ടരമണിക്കൂറേ സിനിമ പാടുള്ളൂ എന്നാര് തീരുമാനിച്ചു, കമ്മട്ടിപ്പാടം ഡിവിഡി 4 മണിക്കൂര്‍ ഉണ്ടാവും'
കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാല് മണിക്കൂര്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ രാജീവ് രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിപ്പോയോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
എഡിറ്റ് ചെയ്തപ്പോള്‍ നാല് മണിക്കൂര്‍ നീളമുണ്ടായിരുന്നു ഈ സിനിമ. പിന്നീട് കുറച്ചതാണെന്ന് സംവിധായകന്‍ പറഞ്ഞു. രണ്ടര മണിക്കൂറേ സിനിമയുടെ സമയം പാടുള്ളൂ എന്ന് തീരുമാനിച്ചത് ആരാണെന്ന് അറിയില്ല. ചിലപ്പോള്‍ അതിലും കൂടുതല്‍ സമയം വേണ്ടിവരും. കമ്മട്ടിപ്പാടം അത്തരമൊരു സിനിമയാണ്.

കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാല് മണിക്കൂറുണ്ടാവും. എഡിറ്റ് ചെയ്തപ്പോള്‍ ഒഴിവാക്കേണ്ടി വന്ന കഥാപാത്രങ്ങളും ഉപകഥകളും സന്ദര്‍ഭങ്ങളുമെല്ലാം ഡിവിഡിയില്‍ കാണാം. വീട്ടിലിരുന്ന് സ്വതന്ത്രമായി കാണുന്നവര്‍ക്ക് അതെല്ലാം ആസ്വദിയ്ക്കാനുള്ള സമയമുണ്ടല്ലോ- രാജീവ് രവി പറഞ്ഞു.
malayalam film malayalam movie malayalam cinema kammatti paadam rajeev ravi dvd dulquer salmaan മലയാളം സിനിമ കമ്മാട്ടി പാടം ദുല്‍ഖര്‍ സല്മാന് രാജീവ് രവി ഡിവിഡി


Click it and Unblock the Notifications