twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊന്നും ഹിന്ദുസംഘടനകളുടെ അജണ്ട അല്ല; ഭാരത്തിലെ സ്ത്രീകളെ ദേവിയായി കാണുന്നതാണ് ഇവിടുത്തെ സംസ്കാരം

    By Athira V Augustine
    |

    കശ്മീരില്‍ എട്ട് വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം കൊലചെയ്തത് രാജ്യം നടുക്കത്തോടെയാണ് കേട്ടത്. ലോക രാജ്യങ്ങള്‍ക്ക് മുന്പില്‍ തല കുനിച്ച് ഇന്ത്യ നില്‍ക്കേണ്ടി വന്നു. സംഭവത്തെക്കുറിച്ച് കേട്ട ഓരോ മനസിലും സ്വന്തം കുട്ടി അല്ലെങ്കില്‍ അയല്‍പക്കത്തെ കുട്ടി സഹോദരന്റെ സഹോദരിയുടെ കുട്ടി ഒക്കെയാണ് മനസില്‍ വന്നത്. അവരുടെ മുഖം മുന്നില്‍ കണ്ടതുകൊണ്ടാകാം രാജ്യം മുഴുവന്‍ പ്രതിഷേധം അണപൊട്ടി. അത് അഗ്നിയായി കൈമാറ്റം ചെയ്ത് പോയി. അതിന്റെ അലകള്‍ കേരളത്തിലും ഉണ്ടായി. വളരെ ശക്തമായി തന്നെ. ഓരോരുത്തരും തങ്ങളുടേതായ രീതികളില്‍ വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചു തുടങ്ങി. സംഭവം പുറംലോകം അറിഞ്ഞ് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും വിഷയം പ്രമേയമാക്കി മാസിഫ എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം ഇറങ്ങുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഷോര്‍ട്ട് ഫിലിം കണ്ടു. നടുക്കത്തോടെ തന്നെ പലര്‍ക്കും മുഴുവനും കണ്ടു തീര്‍ക്കാന്‍ പോലും കഴിഞ്ഞില്ല. മാസിഫ എങ്ങനെയുണ്ടായി എന്ന് സംവിധായന്‍ കണ്ണന്‍ വഴയില പറയുന്നു.

    മമ്മൂട്ടി പുറത്തുവിട്ട മാമാങ്കം സര്‍പ്രൈസ്, ശംഖൂതി ചുരിക ചുഴറ്റി ചാവേറുകളെത്തുന്നു, ഗംഭീരം തന്നെ!മമ്മൂട്ടി പുറത്തുവിട്ട മാമാങ്കം സര്‍പ്രൈസ്, ശംഖൂതി ചുരിക ചുഴറ്റി ചാവേറുകളെത്തുന്നു, ഗംഭീരം തന്നെ!

    എങ്ങനെയാണ് മാസിഫ എന്ന ഷോര്‍ട്ട് ഫിലിമിലേക്കെത്തിയത്? ഈ വിഷയം വന്നത്?

    എങ്ങനെയാണ് മാസിഫ എന്ന ഷോര്‍ട്ട് ഫിലിമിലേക്കെത്തിയത്? ഈ വിഷയം വന്നത്?

    ഞാന്‍ കല്യാണ വീഡിയോഗ്രാഫറാണ്. നേരത്തെ ഞങ്ങള്‍ ഷോര്‍ട്ട് ഫിലിം ചെയ്തു തുടങ്ങിയിരുന്നു. സ്ത്രീയെ പൂജിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അങ്ങനെ മറ്റൊരു രാജ്യമില്ല എന്നാണ് വിശ്വാസം. മുന്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അന്നൊന്നും അതിന് സാഹചര്യങ്ങള്‍ കിട്ടിയില്ല. ഡല്‍ഹി പീഡനം പ്രമേയമാക്കി ചെയ്യണമെന്നുണ്ട്. അന്ന് തന്നെ ചെയ്യണമെന്നില്ല. എപ്പോള്‍ ചെയ്താലും അതിന് പ്രസക്തിയുണ്ട്. ആ കാലഘട്ടം മാത്രം നമ്മള്‍ പറഞ്ഞാല്‍ മതി. എനിക്ക് അന്പലത്തിനകത്ത് കയറി ഷൂട്ട് ചെയ്യാന്‍ കഴിയും. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ് . മറ്റൊരു മതസ്ഥര്‍ക്ക് അത് കഴിഞ്ഞെന്ന് വരില്ല. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള വാര്‍ത്തകളല്ല ഇപ്പോള്‍ പുറത്തു വരുന്നത്. എന്റെ ചേട്ടന് ഒരു മകളുണ്ട്. എന്റെ വീടിനടുത്ത് ഈ പ്രായത്തിലൊരു കുട്ടിയുണ്ട്. അപ്പോ ഇവരെയൊക്കെ കണ്ടിട്ടാണ് രാവിലെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങുന്നത്. വിഷുവിന് റിലീസ് ചെയ്യാന്‍ വേണ്ടി മറ്റൊരു ഷോര്‍ട്ട് ഫിലിമിന്റെ വര്‍ക്കിലായിരുന്നു. അതൊക്കെ മാറ്റിവെച്ചാണ് ഇത് ചെയ്തത്. ഒറ്റദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അന്ന് രാത്രി എഡിറ്റിങ് .പിറ്റേന്ന് രാവിലെ അപ്‌ലോഡ് ചെയ്തു.

    ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിസന്ധി?

    ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിസന്ധി?

    ഷൂട്ട് ചെയ്തപ്പോള്‍ വല്ലാത്ത മാനസിക പ്രയാസമുണ്ടായി. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കുട്ടി ഞങ്ങളോട് തന്നെ ചോദിച്ചു . ജീവിതത്തില്‍ ഇതുപോലെ സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന്. അവളെ ആ വിഷയത്തില്‍ നിന്നും വഴിതിരിച്ചുവിടുകയാണ് ചെയ്തത്. അവളുടെ അടുത്തേക്ക് പോയില്ല.

    ഇത് ഷൂട്ട് ചെയ്തപ്പോള്‍ ഈ അഭിനയിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?

    ഇത് ഷൂട്ട് ചെയ്തപ്പോള്‍ ഈ അഭിനയിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?

    അങ്ങനെയുണ്ടായിട്ടില്ല. വാ പൊത്തിപ്പിടിക്കുന്ന രംഗം മാത്രമാണ് റിയല്‍ ആയിട്ട് ഷൂട്ട് ചെയ്തത്. കാലിട്ടടിക്കുന്നതുപോലുള്ള സീനുകള്‍ കുട്ടി കളിക്കുന്ന രീതിയില്‍ അഭിനയിപ്പിച്ച് എടുത്തതാണ്. പിന്നീട് എഡിറ്റിങിലാണ് മാറ്റങ്ങള്‍ വരുത്തിയത്. അഭിനയിച്ചിരിക്കുന്ന കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പൂര്‍ണ സമ്മതത്തോടെയാണ് ഷൂട്ട് ചെയ്തത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു.

    ഷോര്‍ട്ട് ഫിലിം വന്നതിന് ശേഷം എന്താണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍?

    ഷോര്‍ട്ട് ഫിലിം വന്നതിന് ശേഷം എന്താണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍?

    ടെക്നിക്കല്‍ സൈഡില്‍ നിന്നും പലരും അഭിപ്രായങ്ങള്‍ പറഞ്ഞു. ഞാനും കൂടുതല്‍ അതാണ് ശ്രദ്ധിച്ചത്. മറ്റ് സൈഡില്‍ നിന്നും അഭിപ്രായങ്ങളുണ്ട്. പോസിറ്റീവായിട്ട് പറയുന്നതിനെക്കാളും വിമര്‍ശിക്കുന്നതിനെയാണ് കൂടുതല്‍ ഞാന്‍ നോക്കിക്കാണുന്നത്.

    ഇത്തരത്തിലൊരു ഷോര്‍ട്ട് ഫിലിം വന്നപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിരുന്നോ?

    ഇത്തരത്തിലൊരു ഷോര്‍ട്ട് ഫിലിം വന്നപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിരുന്നോ?

    ഇല്ല . ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു കലാകാരന്റെ മനസ് കലാകാരന് വിടുക. ആര്‍എസ്എസിന്റെ അല്ലെങ്കില്‍ സംഘപരിവാറിന്റെ അജണ്ട ഇതല്ല. രാഷ്ട്രീയമല്ല. നമുക്കറിയുന്ന മക്കള്‍ക്ക് ഇതുപോലെ സംഭവിച്ചാല്‍ എന്നാണ് ചിന്തിച്ചത്. കലാകാരന്‍ ഹിന്ദുവായാലും മുസ്ലീം ആയാലും ഇസ്ലാമായാലും അവന്റെ മനസിന് വിടുക. ഏത് സിനിമയാണ് സത്യം പറഞ്ഞാല്‍ വിജയിക്കുക. ഉണ്ടെങ്കില്‍ മിഷന്‍ ൯90 ഡെയ്സ് സിനിമ വലിയ വിജയമാകുമായിരുന്നു. കാരണം നായകന്‍ പരാജയപ്പെട്ട കഥയാണ്. അത് യഥാര്‍ഥ കഥയാണ്.

    എങ്ങനെയാണ് യൂ ട്യൂബില്‍ ഇപ്പോള്‍ ഉള്ളത്?

    എങ്ങനെയാണ് യൂ ട്യൂബില്‍ ഇപ്പോള്‍ ഉള്ളത്?

    ആയി വരുന്നതേയുള്ളൂ. മൂവായിരത്തിലധികം ആളുകളിലേക്കെത്തി. കശ്മീരില്‍ ഏതോ പേജില്‍ ഇത് ഷെയര്‍ ചെയ്തതായി പറയുന്നു. ഒരു പക്ഷേ, ഈ സംഭവം ഉണ്ടായതിന് ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു ഷോര്‍ട്ട് ഫിലിം ഇറങ്ങിയത്. ആ തീവ്രത അതുപോലെ നിലനിര്‍ത്തി ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

    ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍?

    ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍?

    ശങ്കര്‍ ആണ് ക്യാമറ ചെയ്തിരിക്കുന്നത്. അദ്ദേഹം ഫോട്ടോഗ്രാഫറാണ്. ഞങ്ങളെല്ലാവരും വീഡിയോഗ്രാഫി ഫീല്‍ഡില്‍ നില്‍ക്കുന്നവരാണ്. എഡിറ്റിങ് വിഷ്ണു, അഭിജിത്ത് അസോസിയേറ്റ് ഡയറക്ടര്‍, കളറിങ് ചെയ്തിരിക്കുന്നത് ശരത് ആണ്. താങ്സ് വെച്ചിരിക്കുന്ന എല്ലാവരെയും ഓര്‍മിക്കുന്നു. ഇത് ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണ്. സമൂഹത്തില്‍ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഷോര്‍ട്ട് ഫിലിമാണ്. ഇതൊരു മതത്തിന്റെ പ്രശ്നമല്ല. ഭാരത്തിലെ സ്ത്രീകളെ ദേവിയായി കാണുന്നതാണ് ഭാരത സംസ്കാരം. ഇത് ചെയ്തവര്‍ ഹിന്ദുവായാലും മുസ്ലീമായാലും അത് സംസ്കാരത്തിന് യോജിച്ചതല്ല. ടീം പെര്‍ഫെക്ട് എന്ന സ്ഥാപനം നടത്തുകയാണ് ഞാന്‍. കല്യാണ വീഡിയോഗ്രാഫിയാണ് വര്‍ക്കുകള്‍. വീഡിയോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള കുറച്ചു പേര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഇങ്ങനെയൊന്ന് സംഭവിച്ചു.

    Read more about: masifa women
    English summary
    kannan vazhayilla telling about 'masifa' short film experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X