twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    By Aswini
    |

    കാല്‍ നൂറ്റാണ്ടായി കാവ്യ മാധവന്റെ സൗന്ദര്യവും അഭിനയവും മലയാളി പ്രേക്ഷകര്‍ ആസ്വദിയ്ക്കുന്നു. കാവ്യ മലയാളത്തിന്റെ സ്വന്തം എന്ന് ഒരു സംശയവും കൂടാതെ പറയാം. ഒരു നടി ഇത്രയും കാലം ഒരു ഇന്റസ്ട്രിയില്‍ മുന്‍നിരയില്‍ തന്നെ ഇരിക്കുക എന്നത് ചെറിയ കാര്യമല്ല. അന്നും ഇന്നും കാവ്യ കാവ്യ തന്നെയാണ്.

    കാവ്യ മാധവന് പേരിട്ടതിന് പിന്നിലെ കഥയും, സ്‌കൂളിലെ മിടുക്കിയായ കാവ്യയെ കുറിച്ചും പഠനത്തിരക്കില്‍ ഉപേക്ഷിച്ച ചിത്രങ്ങളെ കുറിച്ചും, പിന്നീട് സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചതിനെ കുറിച്ചുമൊക്കെ കാവ്യയുടെ അമ്മ ശ്യാമള സംസാരിക്കുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കാം.

    കാവ്യ എന്ന പേര്

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    ആണായാലും പെണ്ണായാലും അര്‍ത്ഥമുള്ള പേരിടണമെന്ന് എനിക്കും മാധവേട്ടനും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ആദ്യത്തെ ആണ്‍കുഞ്ഞിന് മിഥുന്‍ എന്ന് പേരിട്ടു. രണ്ടാമത്തേത് പണ്‍കുഞ്ഞ് ജനിക്കണമെന്നായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. അവള്‍ക്ക് നൈന എന്ന് പേരിടണമെന്ന് പറഞ്ഞപ്പോള്‍ മാധവേട്ടന്‍ സമ്മതിച്ചില്ല. മധവേട്ടന്‍ പറഞ്ഞ വീണ എന്ന പേരിനോട് എനിക്കും യോജിപ്പുണ്ടായിരുന്നില്ല. ഏട്ടന്റെ ഭാര്യ പ്രസവിച്ചതും ആ സമയത്താണ്. അവര്‍ കുറേ പേര് എഴുതിവച്ചിരുന്നു. അതിലൊരു പേര് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടപ്പെട്ടു. അതാണ് കാവ്യ. ഏട്ടനും ഭാര്യയ്ക്കും ആ പേരിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. അവര്‍ മകള്‍ക്ക് വീണ എന്ന് പേരിട്ടു. ആ കാലത്ത് കാവ്യ എന്ന പേര് അധികമൊന്നും ഉണ്ടായിരുന്നില്ല. കേള്‍ക്കുന്നവര്‍ക്കൊക്കെ പേരിഷ്ടപ്പെട്ടു. കാവ്യ എന്ന പേരിട്ടെങ്കിലും ഞങ്ങളവളെ വിളിച്ചിരുന്നത് കുഞ്ഞി എന്നാണ്. അയല്‍ക്കാര്‍ മിഥുന്റെ അനുജത്തിയെ മീനു എന്നും വിളിച്ചു.

    സ്വയം മേക്കപ്പിടുന്ന കാവ്യ

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    നീലേശ്വരത്ത് ഞങ്ങള്‍ക്ക് സുപ്രിയ എന്നൊരു ടെക്‌സ്റ്റൈല്‍സ് ഉണ്ട്. സ്റ്റോക്ക് വരുന്ന ദിവസം കാവ്യ അവിടെ ഉണ്ടാവും. അവള്‍ക്കിഷ്ടപ്പെടുന്ന ഡ്രസ് എടുത്തിട്ടേ വീട്ടിലേക്ക് വരൂ. അക്കാലത്ത് ഡ്രസ്സ് എടുക്കാന്‍ ഞങ്ങള്‍ പോകുന്നത് മംഗലാപുരത്താണ്. അവിടെ നല്ല സെലക്ഷനുണ്ടാവും. ഉടുത്തൊരുങ്ങി പോകാന്‍ കാവ്യയ്ക്ക് ഒരുപാട് ഇഷ്ടമാണ്. കണ്‍മഷിയും പൗഡറുമിട്ട് കണ്ണാടിയ്ക്ക് മുന്നില്‍ നിര്‍ത്തിയാല്‍ ഞാന്‍ കാണാതെ അവള്‍ സ്വന്തമായി മേക്കപ്പിടും. എന്നിട്ട് മുന്നില്‍ വന്ന് ചോദിയ്ക്കും 'അമ്മേ ഞാന്‍ സുന്ദരി ആയില്ലേ' എന്ന്. മുഖം നിറയെ ചായം പൂശിയത് പോലെ ഉണ്ടാവും. പിന്നെയും ഞാന്‍ മുഖമൊക്കെ കഴുകി ഒരുക്കണം. ആര് എന്ത് മേക്കപ്പിട്ട് കൊടുത്താലും സ്വന്തമായി ഒരു ഫിനിഷിങ് വേണം കാവ്യയ്ക്ക്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം ക്യൂട്ടക്‌സായിരുന്നു. അതിന്റെ ആയുസ് ഒരു മണിക്കൂറാണ്. അത് കിട്ടിയാല്‍ അടുത്ത വീട്ടിലെ കുട്ടികളെയൊക്കെ വീളിച്ച് ചായം പൂശികൊടുക്കും. എന്നിട്ടവരെ തിരിച്ചയച്ച് എന്റെ അടുത്ത് വന്ന് കരച്ചിലാണ്

    ഓര്‍മശക്തിയുള്ള കുട്ടി

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    എല്‍കെജി മുതല്‍ ക്ലാസില്‍ ഫസ്റ്റാണ് കാവ്യ. ഒറ്റ പ്രാവശ്യം കേട്ടാല്‍ മതി. അത് മനസ്സില്‍ നില്‍ക്കും. ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ ഭയങ്കര കരച്ചില്‍. അടുത്തിരിക്കുന്ന കുട്ടിയ്ക്ക് പത്താം സ്ഥാനം കിട്ടി, എനിക്ക് ഒന്നാം റാങ്കേ കിട്ടിയുള്ളൂ എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. പത്താം സ്ഥാനത്തെക്കാള്‍ വലുതാണ് ഒന്നാം റാങ്ക് എന്ന് പറഞ്ഞപ്പോള്‍ 'ടീച്ചറെന്നെ പഠിപ്പിച്ചത് ഒന്നിനെക്കാള്‍ വലുത് പത്താണ്' എന്ന് പറഞ്ഞ് വീണ്ടും കരഞ്ഞു. ടീച്ചര്‍ ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി മനസ്സില്‍ സൂക്ഷിക്കും. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ പാഠത്തില്‍ നിന്ന് ചോദ്യം ചോദിക്കണം. ചോദിച്ച് ചോദിച്ച് പലപ്പോഴും ഞങ്ങള്‍ മടുക്കും. മാധവേട്ടന്‍ ചിലപ്പോള്‍ മനപൂര്‍വ്വം ചില ഭാഗങ്ങള്‍ വിട്ടു കളയും. അപ്പോള്‍ കാവ്യ പിടികൂടും ' അച്ഛാ, നാലും അഞ്ചും പാഠങ്ങള്‍ മറന്നു' അപ്പോള്‍ ഒന്നാം പാഠം മുതല്‍ വീണ്ടും തുടങ്ങണം. സത്യത്തില്‍ പഠിപ്പിന്റെ കാര്യത്തില്‍ അവളായിരുന്നു ഞങ്ങളുടെ തലവേദന. നല്ല അനുസരണയുള്ള കുട്ടിയാണ്. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നാല്‍ കളിക്കാന്‍ പോകും. കൃത്യം അഞ്ചേ കാലിന് തിരിച്ചെത്തി കാലും മുഖവും കഴുകി നാമം ജപിച്ച ശേഷം പഠിക്കാനിരിക്കും. ഇതൊന്നും ആരും പറഞ്ഞു കൊടുത്തതായിരുന്നില്ല. സ്വയം ചെയ്യുന്നതായിരുന്നു.

    കലോത്സവ വേദികളില്‍

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    സ്‌കൂള്‍ കലോത്സവം വരുമ്പോള്‍ ഒന്നാം ക്ലാസു മുതലുള്ള കുട്ടികളാണ് മത്സരിക്കുക. പക്ഷെ എല്‍കെജിക്കാരിയായ കാവ്യ സമ്മതിക്കില്ല. തിരുവാതിരയ്ക്കും ഗ്രൂപ്പ് ഡാന്‍സിനുമൊക്കെ അവള്‍ക്കും പങ്കെടുക്കണം. അതിന് ടീച്ചറുടെ സാരി പിടിച്ച് ഒറ്റക്കരച്ചിലാണ്. അങ്ങനെ യുവജനോത്സവത്തിലെ നിയമങ്ങളെല്ലാം കാവ്യ തെറ്റിച്ചിട്ടുണ്ട്. പങ്കെടുത്ത മത്സരത്തിലൊക്കെ ഒന്നാമതെത്തി. ആദ്യമായി സമ്മാനം കിട്ടിയത് മൂന്നാം വയസ്സല്‍ പഠിക്കുമ്പോഴാണ്. ഫാന്‍സി ഡ്രസ് മത്സരമായിരുന്നു. അറുപത് വയസ്സുള്ള അമ്മൂമ്മയായി വന്ന് ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുന്നതായിരുന്നു രംഗം. അത് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അമ്മൂമ്മയാണെന്ന് മനസ്സിലായത്. അന്ന് ദേഷ്യം വന്നു. വീട്ടില്‍ ആര് വന്നാലും അവരെ സ്വീകരിച്ചിരുത്തും. നന്നായി നിരീക്ഷിക്കും. അവര്‍ പോയിക്കഴിഞ്ഞാല്‍ അവരെ അനുകരിച്ച് കാണിക്കും. മോണോ ആക്ട് കാണുന്നത് കാവ്യയ്ക്ക് ഇഷ്ടമായിരുന്നു. ഹൈ സ്‌കൂളില്‍ യുവജനോത്സവം വന്നാല്‍ അടുത്തുള്ളവര്‍ അവളെയും കൂട്ടി പോകും. തിരിച്ചുവന്നാല്‍ അത് വീട്ടില്‍ അനുകരിച്ച് കാണിക്കും.

    സിനിമയിലേക്ക്

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    കല്യാണവീടുകളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്ന കാലമായിരുന്നു അത്. കാവ്യയുമായി പോയാല്‍ അവള്‍ വെറുതെയിരിക്കില്ല. പാട്ടിനൊപ്പം ഡാന്‍സ് ചെയ്യും. മറ്റുള്ളവര്‍ കാണുമോ എന്ന ചമ്മലൊന്നും അവള്‍ക്കില്ല. പാട്ടിനോടും ഡാന്‍സിനോടും താല്‍പ്പര്യമുള്ളതുകൊണ്ടാണ് അതു പഠിപ്പിക്കാന്‍ ചേര്‍ത്തത്. ഒരിക്കല്‍ മാധവേട്ടന്‍ എന്നോടു ചോദിച്ചുനമുക്ക് കുഞ്ഞിയെ സിനിമയില്‍ അഭിനയിപ്പിച്ചാലോ?. അതിന് ഈ നീലേശ്വരത്ത് എവിടെ സിനിമയെന്നായിരുന്നു എന്റെ മറുചോദ്യം. അന്ന് സിനിമ മദ്രാസിലും കൊച്ചിയിലുമായിരുന്നു. ഉത്തരമലബാറില്‍ നിന്നൊക്കെ ഒരാള്‍ സിനിമയിലെത്തണമെങ്കില്‍ വലിയ പ്രയാസമാണ്. അതുകൊണ്ടാണ് അത്തരം ആഗ്രഹങ്ങളൊക്കെ മാറ്റിവച്ചത്. ഒരു ദിവസം രാത്രി മാധവേട്ടന്‍ വീട്ടിലേക്ക് വന്നത് പത്രക്കട്ടിംഗുമായാണ്. അതിലെ പരസ്യം എന്നെ കാണിച്ചു.കമല്‍ സംവിധാനം ചെയ്യുന്ന പൂക്കാലം വരവായി എന്ന സിനിമയിലേക്ക് കൊച്ചുകുട്ടികളെ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ അയക്കുക. ഞാനതിന് വലിയ പ്രാധാന്യം കൊടുത്തില്ല. മാധവേട്ടന്‍ കാവ്യയുടെ ഒരു ഫോട്ടോ അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു കത്തുവന്നു. പിന്നീട് പത്ത് ചിത്രങ്ങളില്‍ ബാല താരമായി അഭിനയിച്ചു.

    പല സിനിമകളും ഉപേക്ഷിച്ചു

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    എട്ടാംക്ലാസിലെത്തിയതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. കാരണം ഇനി അഭിനയത്തിനുപോയാല്‍ പഠിത്തം പ്രശ്‌നമാവും. അവളെക്കൊണ്ട് ഡിഗ്രിയൊക്കെ എടുപ്പിച്ച് കല്യാണം കഴിപ്പിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. സമയത്താണ് സംവിധായകന്‍ താഹ വിളിച്ചത്. 'ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍' എന്ന സിനിമയിലെ നായികയാവാന്‍. ഷീലാമ്മയുടെ മകന്‍ വിഷ്ണുവായിരുന്നു നായകന്‍. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.''നായികയാകാനുള്ള പ്രായമൊന്നും ആയിട്ടില്ല. മാത്രമല്ല, അവളിപ്പോള്‍ പഠിക്കുകയാണ്.'' ഒന്‍പതാം ക്ലാസിലെത്തിയ സമയത്താണ് സംവിധായകന്‍ സുന്ദര്‍ദാസും സുഹൃത്തുക്കളും നീലേശ്വരത്തെ വീട്ടിലേക്കുവന്നത്. മൂകാംബികയിലേക്ക് പോകുന്ന വഴിയാണ്. മോളോട് കുറേനേരം സംസാരിച്ചു. പാട്ടൊക്കെ പാടിപ്പിച്ചു. അതിനുശേഷം വന്ന കാര്യം പറഞ്ഞു. ''അടുത്ത സിനിമയില്‍ കാവ്യയെ നായികയാക്കണമെന്നാണ് ആഗ്രഹം. നായകന്‍ കണ്ണൂരിലെ വിനീത്.'' നായികയാകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് അവരെ യാത്രയയച്ചത്. മാര്‍ച്ച് മാസത്തില്‍ 'ദീപസ്തംഭം മഹാശ്ചര്യം' എന്ന സിനിമയില്‍ ദിലീപിന്റെ നായികയാകാന്‍ ക്ഷണിച്ചു. പരീക്ഷയായതിനാല്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ വിടുന്ന മട്ടില്ല. ഒന്‍പതാം ക്ലാസ് പരീക്ഷയല്ലേ എന്നായി അവര്‍. എല്ലാ ക്ലാസും ഞങ്ങള്‍ക്ക് തുല്യമായിരുന്നു. പഠിക്കുന്ന കുട്ടിയെ പരീക്ഷ എഴുതിക്കാതിരിക്കുന്നത് വലിയ ദ്രോഹമായിരിക്കും. അതുകൊണ്ടുതന്നെ ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. വന്നുകയറുന്ന മഹാലക്ഷ്മിയെ പുറംകാലുകൊണ്ട് തട്ടിക്കളയരുതെന്ന് പലരും ഉപദേശിച്ചു. പക്ഷേ ഞങ്ങള്‍ക്ക് അഭിനയത്തേക്കാള്‍ പ്രാധാന്യം പഠനമായിരുന്നു. ആ വേഷം പിന്നീട് ചെയ്തത് ജോമോളാണ്.

    ചന്ദ്രനുദിയ്ക്കുന്ന ദിക്കിലൂടെ

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ


    പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മുതല്‍ നല്ല പരിചയമാണ് ലാല്‍ ജോസുമായി. ഇടയ്ക്ക് ലാലു വിളിക്കാറുണ്ട്. ആ വര്‍ഷം പരീക്ഷയുടെ സമയത്ത് ലാലു വിളിച്ചു. 'ചേച്ചി, ഏപ്രിലില്‍ എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങുകയാണ്. ചന്ദ്രനുദിയ്ക്കുന്ന ദക്കില്‍ എന്നാണ് പേര്. ദിലീപാണ് നായകന്‍. നായികയായി മനസ്സില്‍ കണ്ടിരിയ്ക്കുന്നത് കാവ്യയെയാണ്'തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പേ ലാലു പറഞ്ഞു, 'വെക്കേഷന്‍ സമയത്താണ് ഷൂട്ടിങ്. ഈ സിനിമ ചെയ്തതിന് ശേഷം ഇഷ്ടമല്ലെങ്കില്‍ അഭിനയ്‌ക്കേണ്ട. ദാവണിയും ബ്ലൗസുമാണ് വേഷം' കാവ്യ അഭിനയിക്കുന്നതിനോട് മിഥുന് താത്പര്യമില്ലായിരുന്നു. പക്ഷെ ലാല്‍ ജോസിന്റെ ചിത്രമാണെന്ന് പറഞ്ഞപ്പോള്‍ അവന്റെ മനസ്സ് മാറി. അങ്ങനെ സമ്മതിച്ച്. ഷൂട്ടിങിന് പോകുന്നതിന്റെ തലേ ദിവസം പറഞ്ഞു, 'കുഞ്ഞീ, ആദ്യത്തെയും അവസാനത്തെയും സിനിമയാണിത്. അതുകൊണ്ട് വേറൊന്നും മനസ്സില്‍ കാണരുത്' അനുസരണയോടെ അവള്‍ തലയാട്ടി. സിനിമ ചെയ്തു, ഹിറ്റായി. പിന്നീട് പല അവസരങ്ങളും വന്നു. പതിനഞ്ചോളം സിനിമകള്‍ പഠനത്തിന്റെ കാര്യം പറഞ്ഞ് ഒഴിവാക്കി. നല്ല സിനിമയാണെങ്കില്‍ പരീക്ഷ കഴിഞ്ഞ് ആലോചിക്കാം എന്നായിരരുന്നു നിലപാട്. പരീക്ഷ കഴിയുന്നതിന്റെ തലേ ദിവസം സത്യന്‍ അന്തിക്കാട് വിളിച്ചു, 'നാളെ പരീക്ഷ തീരുകയല്ലേ, മറ്റന്നാള്‍ ഗോവയിലേക്ക് വണ്ടി കയറുക. ഷൂട്ടിങ് തുടങ്ങിയ എന്റെ ചിത്രത്തില്‍ നല്ലൊരു വേഷമുണ്ട് കാവ്യയ്ക്ക്' സത്യന്‍സാറുമായി നല്ല ബന്ധമാണ്. മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. അവിടെ മുതല്‍ ആകാശവാണി വരെ 25 വര്‍ഷം

     ലക്ഷ്യയുടെ തുടക്കം

    കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

    മിഥുന്‍ ഡിസൈനിംഗായിരുന്നു പഠിച്ചത്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത് അവനാണ്. ഞങ്ങള്‍ പിന്തുണച്ചതോടെ കാര്യങ്ങള്‍ എളുപ്പം നീങ്ങി. 'ലക്ഷ്യ ഡോട്ട്‌കോം' തുടങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡസ്സൊക്കെ സെലക്ട് ചെയ്യുന്നത് എല്ലാവരും ചേര്‍ന്നാണ്. കാവ്യയാണ് മോഡല്‍. നല്ല ലാഭത്തിലാണിപ്പോള്‍ ലക്ഷ്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. നീലേശ്വരത്തെ സുപ്രിയ ടെക്സ്റ്റയില്‍സ് പൂട്ടിപ്പോയതിന്റെ സങ്കടം മാറിയതിപ്പോഴാണ്.

    English summary
    Kavya Madhavan's Mother telling about her daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X