»   » കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

By: Rohini
Subscribe to Filmibeat Malayalam

ആരാധന പല തരത്തിലുണ്ട്. തമിഴ് നാട്ടിലൊക്കെ സിനിമാ താരങ്ങളോടുള്ള ആരാധന അതിര് വിടുന്നതാണ്. ഇത്തരം ആരാധനയിലൂടെ മരണം പോലും സംഭവിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട നടി കാവ്യ മാധവനുണ്ടായ വിചിത്രമായ ഒരു ആരാധനാനുഭവത്തെ കുറിച്ചാണ് ഇനി പറയുന്നത്.

ഇതേ അനുഭവം പിന്നീട് നടി അസിനും ഉണ്ടായി എന്നറിഞ്ഞപ്പോള്‍ ഞെട്ടി എന്നും കാവ്യ പറഞ്ഞു. പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തുടര്‍ന്ന് വായിക്കൂ.

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

പതിനാലാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. കത്തുകളുടെയും മറ്റും രൂപത്തില്‍ അന്നും പലതരത്തിലുള്ള ആരാധന അനുഭവിയ്ക്കുന്നുണ്ടായിരുന്നു. തനിക്ക് വരുന്ന കത്തുകള്‍ അച്ഛനും അമ്മയും വായിച്ച ശേഷമേ എന്റെ കൈയ്യില്‍ എത്തിയിട്ടുള്ളൂ എന്ന് കാവ്യ പറയുന്നു. പ്രണയ ലേഖനങ്ങള്‍ അവര്‍ നല്‍കിയിരുന്നില്ല. കീറിക്കളയും. കീറിയത് എടുത്ത് വച്ച് വായിച്ചത് ആ പ്രായത്തിന്റെ കൗതുകം

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

ഫോണ്‍ കോളുകളായും ആരാധകര്‍ എത്താറുണ്ട്. ഒരു ദിവസം അങ്ങനെ ഒരു കോള്‍ വന്നു. അമ്മയാണ് ആദ്യം എടുത്തത്. സംസാരിച്ചിട്ട് എനിക്ക് തന്നു. തമിഴിലായിരുന്നു സംഭാഷണം. അമ്മാ എന്ന് സംബോധനം ചെയ്തുകൊണ്ട് അയാള്‍ എന്തൊക്കയോ പറഞ്ഞു. ശരീരം സൂക്ഷിക്കണം, അമ്പലത്തില്‍ പോയി കാവ്യയുടെ പേരില്‍ അര്‍ച്ചന കഴിച്ചു എന്നൊക്കെയായിരുന്നു പറഞ്ഞത്

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

ഒരു ദിവസം വിളിച്ചപ്പോള്‍ നേരില്‍ കാണണം എന്ന് പറഞ്ഞു. കാവ്യ വീട്ടിലുള്ള സമയം ചോദിച്ചറിഞ്ഞ് ഒരു ദിവസം വന്നു. കാവ്യയെ കണ്ടതും അയാള്‍ കൈ കൂപ്പി വണങ്ങിയത്രെ. അത്തരമൊരു അനുഭവം ആദ്യമായതുകൊണ്ട് തന്നെ അതൊരു അതിശയമായി തോന്നി എന്ന് കാവ്യ പറഞ്ഞു. അതിനുള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

അമ്മാവുടെ ഫോട്ടോ വച്ച് ഞാന്‍ ആരാധിക്കാറുണ്ടെന്നും ഇനി ആരാധിക്കാന്‍ ഒരു ചെരുപ്പ് തരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഞാന്‍ ശരിക്കും ഞെട്ടി എന്ന് കാവ്യ പറയുന്നു. അത് പ്രോത്സാഹിപ്പിക്കരുത് എന്നുള്ളത് കൊണ്ട് തന്നെ തരാന്‍ കഴിയില്ല എന്ന് കാവ്യയും അമ്മയും അച്ഛനുമൊക്കെ പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാല്‍ പോകാന്‍ തയ്യാറായില്ല. കാലില്‍ വീണൊക്കെ കരഞ്ഞു. ഒടുവില്‍ അവിടെ ഉണ്ടായിരുന്നു പഴയ ഒരു സെറ്റ് ചെരുപ്പും എടുത്തയാള്‍ പോയി.

കാവ്യയ്ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം, അസിനും ഉണ്ടായി എന്ന് കേട്ടപ്പോള്‍ ഞെട്ടി!!

അസിനും ഇതേ അനുഭവം ഉണ്ടായി എന്ന് കേട്ടപ്പോഴാണ് ശരിക്കും അതിശയിച്ചത് എന്ന് കാവ്യ പറയുന്നു. എന്റെ അടുത്ത് ചെരിപ്പിനായി വന്ന ആളാണോ അസിന്റെ അടുത്തും പോയത്? ആ സംശയം തീര്‍ക്കാന്‍ ഒരു നിവൃത്തിയുമില്ല. അന്ന് ചെരുപ്പ് വാങ്ങി പോയ ശേഷം പിന്നീടൊരിക്കലും അയാള്‍ വന്നിട്ടില്ല- കാവ്യ പറഞ്ഞു.

English summary
Kavya Madhavan sharing An exotic experience from a fan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam