»   » ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

Posted By:
Subscribe to Filmibeat Malayalam

ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...പിന്നെ ചുറ്റൂള്ള ഒന്നും കാണാന്‍ പറ്റൂല...തട്ടത്തിനകത്തെ ഓളുടെ മുഖം മാത്രം. അയിഷ (ഇഷ തല്‍വാര്‍) തട്ടമിട്ടപ്പോള്‍ മാത്രമല്ല.. ഗസിലിലെ സെറീനയും (മോഹിനി) ക്ലാസ്‌മേറ്റിസിലെ റസിയയും (രാധിക) തട്ടമിട്ടപ്പോള്‍ സുന്ദരിമാരായി. ഇപ്പോള്‍ ഇതാ മറ്റൊരു ഉമ്മച്ചികുട്ടികൂടെ മലയാളത്തില്‍ പിറന്നിരിക്കുന്നു, കെഎല്‍10 പത്തിലെ ഷാബിയ.

യു എസില്‍ ചിക്കാഗോയില്‍ സെറ്റില്‍ സെറ്റില്‍ ചെയ്തിരുന്ന ചാന്ദ്‌നി ശ്രീധറാണ് ഇപ്പോള്‍ ഷാബിയയായി മലയാളി പ്രേക്ഷക്ക് മുന്നിലെത്തിയത്. തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള അഭിനായനുഭവം അടുത്തിടെ മലയാള മനോരമയ്ക്ക് നല്‍കി അഭിമുഖത്തില്‍ ചാന്ദ്‌നി പങ്കുവച്ചു. തുടര്‍ന്ന് വായിക്കൂ...


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

യുഎസിലെ ചിക്കാഗോയില്‍ സെറ്റില്‍ഡ് ആണെങ്കിലും ചാന്ദ്‌നിയുടെ വേര് മലബാറിലാണ്. അച്ഛന്‍ കണ്ണൂരുകാരനും അമ്മ കാസര്‍കോട്കാരിയും


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

മലയാളത്തിലെ ഒരു ചാനലില്‍ ലാല്‍ജോസ് സാറിന്റെ ഒരു പരിപാടിയില്‍ ഞാന്‍ വിന്നര്‍ ആയി. അത് കഴിഞ്ഞ് തമിഴ് സിനിമയിലും തെലുങ്കിലും നായികയായി. അതൊക്കെ കഴിഞ്ഞാണ് ആരോ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ലാല്‍ജോസ് സാര്‍ അടുത്തതായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിലേക്ക് ഒരു നായിക വേണമെന്ന്. ലാല്‍ ജോസ് സാറിന്റെ പേരു കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഫോട്ടോ അയച്ചു കൊടുത്തു. പിന്നീടു ഓഡിഷന്‍ കഴിഞ്ഞു സിനിമയിലെത്തി.


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

പൊതുവെ മലയാളി നടിമാര്‍ മലയാളത്തില്‍ തുടങ്ങി, പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും പോകുകയാണ് പതിവ്. എന്നാല്‍ ചാന്ദ്‌നി നേരെ തിരിച്ചാണ്. തമിഴില്‍ ' ആയിന്തു ആയിന്തു ആയിന്തു' ചെയ്തതിനു ശേഷം തെലുങ്കിലും അഭിനയിച്ചു. അതിനു ശേഷമാണ് മലയാളത്തില്‍ വരുന്നത്. തമിഴിലും തെലുങ്കിലും ചെയ്തതിനു ശേഷം മലയാളത്തില്‍ എത്തിയതുകൊണ്ടു ബുദ്ധിമുട്ടായിരിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ തനിക്ക് മലയാളം ഇഷ്ടപ്പെട്ടു എന്നാണ് നടി പറയുന്നത്


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

വളരെ നല്ല അഭിപ്രായം പ്രേക്ഷകര്‍ തരുന്നു. പൂര്‍ണമായും മലപ്പുറം സ്ലാങ്ങിലുള്ള സിനിമയാണ്. തൃശൂര്‍, എറണാകുളം തുടങ്ങി തെക്കോട്ടുള്ള ജില്ലകളിലെ ചില പ്രേക്ഷകര്‍ ഭാഷാ പ്രയോഗങ്ങളും തമാശകളും അധികം മനസിലാക്കാത്തത് കൊണ്ട് രണ്ടാമതും സിനിമ കാണാന്‍ തിയറ്ററില്‍ പോയിട്ടുണ്ട്- ചാന്ദ്‌നി പറയുന്നു.


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

കെഎല്‍10 പത്തിലെ എല്ലാവരും യുവാക്കളായിരുന്നു. അതുകൊണ്ട് തന്നെ കുറേ ഫ്രണ്ട്‌സിനൊപ്പം നില്‍ക്കുന്ന അനുഭവമാണ് ലൊക്കേഷനിലുണ്ടായത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ വളരെ സങ്കടം തോന്നി. ഈ സിനിമയുടെ ഷൂട്ടിനു ശേഷം ഞാന്‍ തമിഴ് ഫിലിം സെറ്റില്‍ ചെല്ലുമ്പോള്‍ പരമാവധി എല്ലാവരോടും സംസാരിച്ചു സൗഹൃദത്തോടെ പെരുമാറുന്നു. ഈ ട്രെന്‍ഡ് അന്യ ഭാഷകളില്‍ ഞാന്‍ എന്റെ കാര്യത്തില്‍ പിന്തുടരുന്നു.


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

ആദ്യം തന്നെ ഈ സിനിമയുടെ ആളുകള്‍ തട്ടമിട്ടാല്‍ ഭംഗിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തട്ടം ഇടണമെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ തട്ടത്തിന്‍ മറയത്തിലെ പോലെയൊക്കെ പ്രതീക്ഷിച്ചു. പക്ഷേ, ഇവിടെ വേണ്ടത് വേറൊരു രീതിയായിരുന്നു. മുഖം മുഴുവന്‍ കവര്‍ ചെയ്യണം. ആദ്യം തട്ടമിട്ടു ചെന്നപ്പോ, ഭയങ്കര ബോര്‍ ആയിരുന്നു. എന്തൊക്കെയോ ചെയ്തു വച്ചു. തട്ടമിടുന്നതൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നി. തുടര്‍ന്ന് രണ്ട് മൂന്ന് ഷോള്‍ ഇട്ട് പരിശ്രമിച്ചു. മുഖത്തെ ചെറിയൊരു ഭാഗമേ പുറത്ത് കാണാന്‍ പാടുള്ളൂ


ഓളാ തട്ടമിട്ടാല്‍ എന്റെ മാഷേ...ആരാ ആ തട്ടം പിന്നെയും ഇട്ടത്...??

ചിത്രത്തിലെ ഒരു ഗാനം ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടുണ്ട്. സംവിധായകന്റെ മോന് വേണ്ടി എന്നും പാടുന്ന ഒരു താരാട്ടുപാട്ടായിരുന്നു അത്. സൈജു കുറുപ്പ് പാടിയ ആ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് കേട്ട് ഇഷ്ടപ്പെട്ട ഒരു പാക്കിസ്ഥാനി ഗായിക അവരുടെ ശബ്ദത്തില്‍ റെക്കോഡ് ചെയ്ത് ഒരു ട്രൈബ്യൂട്ട് എന്ന പോലെ അയച്ചു തന്നു. അങ്ങനെയാണ് പാട്ട് അതിര്‍ത്തി കടന്നത്


English summary
KL 10 Pathu fame Chandini Sreedharan telling about her first film experience

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam