»   » സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

Written By:
Subscribe to Filmibeat Malayalam

സിനിമകള്‍ ന്യൂ ജനറേഷന്‍ ആയപ്പോള്‍ അമ്മ വേഷങ്ങളും അച്ഛന്‍ വേഷങ്ങളും അമ്മാവന്‍ വേഷങ്ങളും ചെയ്തവര്‍ വീട്ടിലിരിയ്‌ക്കേണ്ട അവസ്ഥ വന്നു. താരസംഘടനയായ അമ്മ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ഇവരില്‍ പലരുടെയും ആശ്രയം.

വിഘ്‌നേശിനൊപ്പം കഴിയുമ്പോഴും നയന്‍താര പ്രഭു ദേവയെ പ്രണയിക്കുന്നു, ഇതാ അതിന് തെളിവ്!!

അത്തരത്തില്‍ അവസരം നഷ്ടപ്പെട്ട് വല്ലാത്തൊരു അവസ്ഥയിലാണ് താനിപ്പോള്‍ എന്ന് കുളപ്പുള്ളി ലീല പറയുന്നു. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ പലരും പലതും പറഞ്ഞ് മുടക്കുകയാണ് എന്നതാണ് ഏറെ ദുഖക്കരം. ആരാണ് കൊളപ്പുള്ളി ലീലയെ തഴയുന്നത്?

വില്ലന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മഞ്ജുവും ഉണ്ണികൃഷ്ണനും, മോഹന്‍ലാല്‍ എവിടെ?

ആരോപണങ്ങള്‍ ഉണ്ടാക്കുന്നു

താന്‍ അന്വേഷിച്ചപ്പോള്‍ തന്നെ കുറിച്ച് ഇല്ലാത്തത് ചിലത് ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ചു എന്നാണത്രെ ലീലയ്ക്ക് അറിയാന്‍ കഴിഞ്ഞത്. പ്രതിഫലം കൂട്ടി ചോദിക്കുന്നു, സെറ്റില്‍ പ്രശ്‌നക്കാരി എന്നൊക്കെയാണത്രെ ലീലയെ കുറിച്ച് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത്.

ഞാന്‍ ചെയ്യാറില്ല

പേരിലെ വില്ലത്തരം മാത്രമേയുള്ളൂ.. സത്യം പറഞ്ഞാല്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയോ സെറ്റില്‍ പ്രശ്‌നമുണ്ടാക്കുകയോ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. മുന്‍പ് എന്നെ വിളിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നില്ല.

10 ചോദിച്ചാല്‍ 5 തരും

വല്ലപ്പോഴുമാണ് മലയാള സിനിമയില്‍ ഒരു അവസരം ലഭിയ്ക്കുന്നത്. വിളിച്ചാല്‍ തന്നെ പ്രതിഫലമായി പത്തായിരം ചോദിച്ചാല്‍ അഞ്ചായിരം തന്ന് ഒതുക്കും. ഇത്ര രൂപ വേണം എന്നാവശ്യപ്പെട്ടാല്‍, വളരെ കുറഞ്ഞ സഖ്യയ്ക്ക് ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്ന് പറയും.

മറ്റ് തൊഴിലറിയില്ല

അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. അറുപത്തിനാലാമത്തെ വയസ്സില്‍ മറ്റൊരു ജോലിയ്ക്കും പോകാന്‍ കഴിയിലല്ലോ.. സിനിമയോടൊപ്പം സീരിയലുകളിലും ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴ് സിനിമകള്‍ വരുന്നുണ്ട്

തമിഴില്‍ പോവാന്‍ കാരണം

മലയാളത്തില്‍ അവസരമില്ലാത്തത് കൊണ്ടാണ് തമിഴ് സിനിമയില്‍ അഭിനയിച്ചത്. മരുതിലെ അപ്പ എന്നു വിളിക്കുന്ന മുത്തശ്ശി വേഷം ശ്രദ്ധിക്കപ്പെട്ടു. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജിവി പ്രകാശിന്റെ മുത്തശ്ശി വേഷമാണ്

അമ്മ പിരിച്ചുവിടണമെന്ന് പറഞ്ഞവര്‍

ദിലീപ് വിഷയത്തില്‍ അമ്മ സംഘടന പിരിച്ചുവിടണമെന്ന് ചിലര്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കണ്ടു. ഈ പറഞ്ഞവര്‍ക്കെല്ലാം ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷെ ഞങ്ങളെ പോലുള്ളവരുടെ ഏക ആശ്രയമാണ് അമ്മ. അമ്മയുടെ സംരക്ഷണത്തില്‍ ജീവിക്കുന്ന ഒരുപാട് പേരുണ്ട് കുളപ്പുള്ളി ലീല പറഞ്ഞു.

English summary
Kulpupulli Leela says that the opportunities in Malayalam cinema are diminished

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam