»   »  കുഞ്ചാക്കോ ബോബനോട് റോഷന്‍ പറഞ്ഞു, അത്രയ്‌ക്കൊന്നും മസിലു പിടിക്കേണ്ട!

കുഞ്ചാക്കോ ബോബനോട് റോഷന്‍ പറഞ്ഞു, അത്രയ്‌ക്കൊന്നും മസിലു പിടിക്കേണ്ട!

By: Rohini
Subscribe to Filmibeat Malayalam

ബസ് കണ്ടക്ടറായും ഓട്ടോ ഡ്രൈവറായിട്ടുമൊക്കെ കാക്കി അണിഞ്ഞിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് ഓഫീസറുടെ കാക്കി അണിഞ്ഞ ചിത്രമാണ് സ്‌കൂള്‍ ബസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.

പൊലീസായി അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു, 'ലോറിയും വലിയ വാഹനങ്ങളുമൊക്കെ ഓടിക്കുന്നവര്‍ക്ക് റോഡിലെ ചെറിയ വാഹനങ്ങള്‍ കാണുമ്പോള്‍ ഇതൊക്കെ എന്ത് എന്ന തോന്നലുണ്ടാവും. എനിക്കും അത് തോന്നി' എന്ന്.


kunchacko-boban-in-school-bu

ആദ്യ ഷോട്ട് എടുക്കാന്‍ നേരം ഞാന്‍ വെയിറ്റ് ഇട്ട് വരികയായിരുന്നു. അപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു, അത്രയ്ക്ക് മസിലു പിടിക്കേണ്ട. കെ ആര്‍ ഗോപകുമാര്‍ എന്ന പൊലീസുകാരന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുകയാണ്.


ഡ്യൂട്ടിയുടെ ആദ്യം ദിനം തന്നെ മിസ്സിങ് കേസ് അന്വേഷിക്കാനുള്ള അസൈന്‍മെന്റ് ലഭിയ്ക്കുന്ന ഗോപകുമാറിന്റെ ഭാര്യ അതേ ദിവസം പ്രസവത്തിനായി ആശുപത്രിയിലാണ്. രണ്ടും ചേര്‍ന്നുള്ള അമ്പരപ്പും പകപ്പും മുഖത്ത് വേണം എന്ന് സംവിധായകന്‍ പറഞ്ഞതോടെ ഞാന്‍ വലിയ പൊലീസ് കളിക്കല്‍ നിര്‍ത്തി, നാച്വറലായി- ചാക്കോച്ചന്‍ പറഞ്ഞു.

English summary
Kunchacko Boban telling about cop role for the first time
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam