»   » 'മൂടിപ്പൊതിഞ്ഞ വേഷം മാറ്റണം, സ്വിമ്മിങ് സ്യൂട്ട് എനിക്ക് നന്നായി ഇണങ്ങും, മിനി സ്‌കര്‍ട്ടിനും റെഡി'

'മൂടിപ്പൊതിഞ്ഞ വേഷം മാറ്റണം, സ്വിമ്മിങ് സ്യൂട്ട് എനിക്ക് നന്നായി ഇണങ്ങും, മിനി സ്‌കര്‍ട്ടിനും റെഡി'

By: Rohini
Subscribe to Filmibeat Malayalam

മലയാളിയാണെങ്കിലും തമിഴകത്താണ് ലക്ഷ്മി മേനോന് അവസരങ്ങള്‍ ധാരാളം ലഭിച്ചത്. കാര്‍ത്തി, അജിത്ത്, വിശാല്‍, സിദ്ധാര്‍ത്ഥ് തുടങ്ങി തമിഴിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാര്‍ക്കൊപ്പവും ലക്ഷ്മി അഭിനയിച്ചു. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച റെക്കയാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

എന്റെ അഭിനയം എനിക്ക് ബോറായി തോന്നി, ഇടവേള എടുത്തതിനെ കുറിച്ച് ലക്ഷ്മി മേനോന്‍

എന്നാല്‍ എല്ലാ ചിത്രങ്ങളിലും നാടന്‍ വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് ലഭിയ്ക്കുന്നത്. ചുരിദാര്‍, ധാവണി അല്ലെങ്കില്‍ സാരി.. ഇനിയെന്തായാലും അതില്‍ മാറ്റം വരുത്തണം എന്നാണ് ലക്ഷ്മി മേനോന്‍ പറയുന്നത്.

തെറ്റിദ്ധാരണയാണത്

സാരിയും ധാവണിയും ചുരിദാറുമാണ് എനിക്ക് സിനിമകളില്‍ ലഭിയ്ക്കുന്ന സ്ഥിരം വേഷം. സത്യം പറഞ്ഞാല്‍ മോഡേണ്‍ വേഷത്തില്‍ അഭിനയിക്കാന്‍ ഞാന്‍ വിസമ്മതിയ്ക്കും എന്നാണ് ചിലര്‍ ധരിച്ചുവച്ചിരിയ്ക്കുന്നത്.

സ്വമ്മിങ് സ്യൂട്ടില്‍ എന്താണ് തെറ്റ്

യഥാര്‍ത്ഥ ജീവിതത്തില്‍ ധരിയ്ക്കുന്ന വേഷമെല്ലാം സിനിമയില്‍ ധരിക്കാം. നീന്തുമ്പോള്‍ ഞാന്‍ സ്വമ്മിങ് സ്യൂട്ടാണ് ധരിയ്ക്കുന്നത്. അത് സിനിമയിലും ഉപയോഗിച്ചാല്‍ എന്താണ് തെറ്റ്. എന്റെ ശരീരഘടന അനുസരിച്ച് സ്വിമ്മിങ് സ്യൂട്ട് എനിക്ക് നന്നായി ഇണങ്ങും. ഇനി മിനി സ്‌കര്‍ട്ടാണെങ്കിലും എനിക്ക് ഓകെ.

മാറ്റം വരുത്തണം

ഒരു സമയത്ത് ഞാന്‍ ചില വേഷങ്ങള്‍ അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്നു, എന്നാല്‍ ഇനി അത് പറ്റില്ല. മൂടിപ്പൊതിഞ്ഞുള്ള വേഷങ്ങള്‍ മാത്രം ചെയ്യുന്നതില്‍ മാറ്റം വരുത്തണം.

അപ്പോള്‍ ലക്ഷ്മി ഗ്ലമറാകാന്‍ റെഡിയാണ്

നാന്‍ സികപ്പു മനിതന്‍ എന്ന ചിത്രത്തില്‍ വിശാലിനൊപ്പമുള്ള ലിപ് ലോക്കും, കുളിസീനുമൊക്കെ ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ട ഗ്ലാമറായിരുന്നു അത്. ഗ്ലാമര്‍ വേഷം ചെയ്യാന്‍ തയ്യാറാണ്, പക്ഷെ അത് വള്‍ഗറാകരുത് എന്ന നിര്‍ബന്ധമുണ്ട്- ലക്ഷ്മി മേനോന്‍ പറഞ്ഞു.

ലക്ഷ്മി മേനോന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Lakshmi Menon ready to wear swimming suit in film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam