»   » 16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിനരംഗത്ത് ഏറ്റവും കൂടുതല്‍ അവഗണന സഹിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. നടി തന്റെ സിനിമാ ജീവിതത്തിലെ മോശം കാലത്തെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഭാഗ്യമില്ലാത്ത നടിയെന്ന് മുദ്രകുത്തിയ കാലം. എന്നാല്‍ ലക്ഷ്മിയുടെ ആ മോശം കാലമെല്ലാം മാറി. ഇപ്പോള്‍ നടി ഹാപ്പിയാണ്. അടുത്തിടെ മലയാളത്തില്‍ അഭിനയിച്ച ജേക്കബിന്റെ സ്വര്‍ഗരാജ്യം വിജയമായതിൻറെ സന്തോഷവും ലക്ഷ്മി പങ്ക് വച്ചിരുന്നു.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ചെറുപ്പകാലത്തെ കുറിച്ച് പറയുകയുണ്ടായി. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും നേരത്തെ വന്ന വിവാഹം കാരണം ഉപേക്ഷിക്കേണ്ടി വന്ന നാളുകളെ കുറിച്ച്. തുടര്‍ന്ന് വായിക്കൂ..

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ ആലോചനകള്‍ വന്നു തുടങ്ങി. അച്ഛന് പ്രായം അന്ന് അറുപത്. അതുക്കൊണ്ട് തന്നെ അച്ഛന്റെ നിര്‍ബന്ധത്തിന് വിവാഹ ആലോചനകളുമായി മുന്നോട്ട് പോയി.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

16ാം വയസിലാണ് രാമകൃഷ്ണനുമായി ലക്ഷ്മിയുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം നടന്നത്.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

പത്താം ക്ലാസില്‍ ഏറ്റവും നല്ല മാര്‍ക്കോടെ പാസായി. പക്ഷേ അപ്പോഴേക്കും തന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഭര്‍ത്താവ് രാമകൃഷ്ണന്റെ വീട്ടുകാരായിരുന്നു. നല്ല കോളേജില്‍ പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയിട്ടും പോയില്ല. അടുത്തുള്ള പ്രൈവറ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് ചേര്‍ന്നു. നടി പറയുന്നു.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

18ാം വയസിലായിരുന്നു നടിയുടെ വിവാഹം.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

ഞാന്‍ ജീവിച്ച ചുറ്റുപാടില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രാമകൃഷണന്റെ വീട്. സത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങി കൂടുന്ന രീതികള്‍. ഒന്നിനും ഒരു സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥ.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

കുടുംബത്തില്‍ വല്യച്ഛന്‍ പറയുന്നത് മാത്രമായിരുന്നു എല്ലാവരും കേള്‍ക്കുകയുള്ളു. ഭര്‍ത്താവ് രാമകൃഷ്ണന്‍ പോലും വല്യച്ഛന്‍ പറഞ്ഞ് ചലിക്കുന്ന ഒരു മെഷീന്‍. നടി പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

വല്യച്ഛന് സത്രീകളെന്ന് പറഞ്ഞാല്‍ അടിമയെ പോലെയായിരുന്നു. പറയുന്നതെല്ലാം അനുസരിക്കണം.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

ഭര്‍ത്താവ് രാമകൃഷ്ണന് മസ്‌കറ്റില്‍ ജോലി ശരിയായി. തന്നെയും കൂട്ടി മസ്‌കറ്റിലേക്ക് പോയി. ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട്.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

2006ല്‍ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളൊന്നും വിജയം നേടിയിരുന്നില്ല. പിന്നീട് പിരിവോം സന്തിപ്പോ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തി. തമിഴില്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയമായിരുന്നു.

English summary
Lakshmi Ramakrishnan about her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam