twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസിന്റെ ജീവിതത്തിലെ സ്ത്രീകള്‍?

    By Aswathi
    |

    സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ലാല്‍ ജോസ് സിനിമയെടുത്തോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ എടുക്കുന്ന സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കാറുണ്ട്. നീലത്താമര, എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്നീ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കായിരുന്നു പ്രധാന്യം. പക്ഷെ ഇവ സ്ത്രീപക്ഷ സിനിമകളുടെ ഗണത്തില്‍ പെടുത്താനും കഴിയില്ല.

    രണ്ട് സ്ത്രീകളുടെ കഥപറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ലാല്‍ ജോസ്. നീന, നളിനി എന്നിങ്ങനെയുള്ള രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിന് നീന എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്നൊരു (മാര്‍ച്ച് എട്ട്) വിമന്‍സ് ഡേ. തന്റെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെ കുറിച്ചും സ്ത്രീ സങ്കല്‍പങ്ങളെ കുറിച്ചും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് സംസാരിച്ചു.

    lal-jose-director

    തന്റെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ലാല്‍ജോസ് പറയുന്നു. ചെറുപ്പത്തില്‍ അമ്മ, പഠനകാലത്ത് അധ്യാപികമാര്‍, പഠിക്കാനും പ്രാര്‍ത്ഥന ചൊല്ലാനും പഠിപ്പിച്ച സിസ്റ്റര്‍, യൗവനത്തില്‍ സ്ത്രീ സുഹൃത്തുക്കള്‍, വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ, ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍. ഇവരെല്ലാം ലാല്‍ജോസിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളാണത്രെ.

    നല്ല കോമണ്‍സെന്‍സുള്ളവരായിരിക്കണം സ്ത്രീകള്‍. അതോടൊപ്പം ഹ്യൂമന്‍ സെന്‍സും വേണം. ഉള്ളു തുറന്ന് ചിരിക്കാന്‍ സാധിക്കുന്നവളാണ് എന്റെ മനസ്സിലെ സുന്ദരിയായ സ്ത്രീയെന്ന് ലാല്‍ജോസ് പറയുന്നു. പുരുഷന്മാരെ ചീത്ത പറയുന്നത് തന്റേടമാണെന്ന് വിശ്വസിയ്ക്കുന്നില്ല. തന്നോട് അപമര്യാദയായി പെരുമാറാന്‍ വരുന്നവരില്‍ നിന്ന് വിദഗ്ദമായി ഒഴിഞ്ഞു മാറാന്‍ സാധിക്കണം. സ്രൈറ്റ് ടു ഫോര്‍വേഡ് ആയിരിക്കണം. എബിയെ എല്‍സമ്മ കൈകാര്യം ചെയ്തതുപോലെ മര്യാദയുടെ ഭാഷയില്‍ ശല്യക്കാരെ ഒഴിവാക്കണം- ഇതൊക്കെയാണ് ലാല്‍ ജോസിന്റെ സങ്കല്‍പത്തിലെ സ്ത്രീ അഴക്.

    പെണ്‍കുട്ടികള്‍ക്ക് നേരെ മുമ്പും അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എന്നത്തെ ലോകത്ത് വിശാലമായ ഒരു ലോകം യുവതലമുറയ്ക്ക് മുന്നില്‍ തുറന്നുകിടക്കുകയാണ്. ഇന്റര്‍നെറ്റിലൂടെയും മറ്റും എന്തും അവര്‍ക്ക് കിട്ടും. അതുകാരണം ഒന്നിനോടും അവര്‍ക്ക് കൗതുകമില്ല. പ്രണയത്തില്‍ പോലും. പണ്ടൊക്കെ പ്രണയത്തില്‍ കൗതുകമുണ്ടായിരുന്നു. ഒരു പുഞ്ചിരിയോ നോട്ടമോ കിട്ടാന്‍ മാസങ്ങളെടുക്കും. ചുംബനമൊക്കെ കിട്ടാക്കനിയായിരുന്നു. ഇന്നത് തെരുവിലും കിട്ടും. അതൊക്കെ കൊണ്ട് വൈകാരികമായ ഒരടുപ്പം യുവതലമുറയ്ക്കില്ല. ബന്ധങ്ങളുടെ ആഴമൊന്നും അറിയില്ല- ലാല്‍ ജോസ് പറയുന്നു

    English summary
    Lal Jose telling about women who influenced his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X