»   » ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam

ആഗസ്റ്റ് 13 ലോക ഇടത് കയ്യന്മാരുടെ (കയ്യത്തികളുടെയും) ദിനമാണത്രെ. മലയാള സിനിമയില്‍ ഇപ്പോള്‍ ഇടതു കൈ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഏക നടന്‍ നിവിന്‍ പോളിയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ തന്റെ ഇടുത കൈ അനുഭവങ്ങള്‍ പങ്കുവച്ചു.

വലതായാലും ഇടതായാലും കൈ നമ്മള്‍ വളരെ സ്വാഭാവികമായി ഉപയോഗിക്കുന്നതല്ലേ എന്നാണ് നിവിന്‍ പോളി ചോദിക്കുന്നത്. താനൊരു ഇടത് കയ്യനാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് ഓര്‍മയില്ലെന്നും നിവിന്‍ പറഞ്ഞു. എന്നിരുന്നാലും സിനിമയില്‍ ഇടതുകയ്യനാകുന്നതു കൊണ്ട് അതു വച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്കു പെട്ടെന്നു ശ്രദ്ധ കിട്ടുമെന്നു തോന്നിയിട്ടുണ്ടത്രെ.

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

സ്‌കൂളില്‍ പഠിക്കുമ്പോഴാവും മറ്റു കുട്ടികളില്‍നിന്നുള്ള ആ 'വ്യത്യാസം' ശ്രദ്ധിച്ചിട്ടുണ്ടാവുക. വീട്ടുകാര്‍ ഒരുപക്ഷേ അതിനു മുന്‍പേ അറിഞ്ഞിരിക്കണം. അത്യാവശ്യം ചില കളിയാക്കലുകളൊക്കെ അന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണത്രെ നിവിന്റെ ഓര്‍മ

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

കോളജിലെത്തിയപ്പോള്‍ ഇടതു കൈ ഗ്ലാമര്‍ അടയാളമായി എന്നാണ് നിവിന്‍ പറയുന്നത്

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

സിനിമയില്‍ 'മലര്‍വാടി ആര്‍ട്‌സ് ക്ലബി'ല്‍ ആ കൂട്ടുകാരനെ തല്ലുന്ന സീനിലാവണം എന്റെ ഇടതു കൈ പ്രയോഗം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നെ '1983'ല്‍ ബാറ്റിങ് മുഴുവന്‍ ഇടതുകൈ കൊണ്ടാണല്ലോ.

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

'പ്രേമ'ത്തിന്റെ ആദ്യസീനില്‍ മേരിക്ക് ജോര്‍ജ് പ്രേമലേഖനമെഴുതുന്നത് ഇടതുകൈ കൊണ്ടാണ്. കോളജിലെ ആ പ്യൂണിനെ തല്ലുന്നതും. ഒടുവില്‍ അല്‍ഫോന്‍സ് പുത്രന്‍ അഭിനയിച്ച കഥാപാത്രത്തിനെ തല്ലുമ്പോഴും 'പ്രതി' ഇടതു കൈ തന്നെ

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

സിനിമയില്‍ ഇടതുകയ്യനാകുന്നതു കൊണ്ട് അതു വച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്കു പെട്ടെന്നു ശ്രദ്ധ കിട്ടുമെന്നു തോന്നിയിട്ടുണ്ടെന്ന് നിവിന്‍ പറഞ്ഞു.

ഇടതു കയ്യനായതുകൊണ്ട് ശ്രദ്ധകിട്ടിയെന്ന് നിവിന്‍ പോളി

പലപ്പോഴും ഇടതു കൈകൊണ്ട് എഴുതുകയും മറ്റും ചെയ്യുന്ന കുട്ടികളെ വഴക്കുപറഞ്ഞും തല്ലിയുമൊക്കെ വലതു കൈക്കാരാക്കി മാറ്റുന്ന പ്രവണതയുണ്ട്. അത് ഒട്ടും ശരിയല്ല, നിങ്ങളുടെ കുട്ടികള്‍ ഇടതന്മാരാണെങ്കില്‍ അത് അങ്ങനെത്തന്നെ തുടരട്ടെ. അവരുടെ സ്വാഭാവികമായ രീതിയാണത്. സച്ചിന്‍ വലതു കൈ കൊണ്ടാണു ബാറ്റിങ്ങെങ്കിലും എഴുത്തുള്‍പ്പെടെ എല്ലാത്തിനും ഇടതു കൈയാണു സച്ചിന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇടതു കയ്യന്മാര്‍ ഇടതുകയ്യന്മാരായിരിക്കട്ടെ, മിടുക്കരാകട്ടെ!

English summary
Left handers day: Nivin Pauly telling about his experience

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam