twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക്ഡൗണ്‍; ഇതൊരു യുദ്ധകാലമാണ്, ഞാനീ ഭീകരാവസ്ഥയെ ഒട്ടും ഭയപ്പെടുന്നില്ല; മധുപാല്‍

    |

    ഒട്ടും ശീലമില്ലാത്ത ഈ ശീലക്കേടുകളുമായി കഴിഞ്ഞ മൂന്ന് നാല് മാസക്കാലം നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. സാഹചര്യങ്ങളെ നേരിടാനും അതിനനുസരിച്ച് ജീവിക്കാനും നമ്മള്‍ പഠിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും, ഇതുവരെ അതിന്റെ മോശ വശങ്ങള്‍ മാത്രം കാണുകയും ചെയ്തിരുന്ന നമുക്ക് നന്മ തിരിച്ചറിയാന്‍ സാധിച്ചു. അങ്ങനെ ചില നല്ല മാറ്റങ്ങളുടെ തുടക്കമാണ് ഈ ലോക്ക്ഡൗണ്‍ കാലമെന്നാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാല്‍ പറയുന്നത്. മധുപാല്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ തുടര്‍ന്ന് വായിക്കാം..

    ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ജീവിത രീതികളെ പാടെ മാറ്റിമറിച്ചോ?

    ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ജീവിത രീതികളെ പാടെ മാറ്റിമറിച്ചോ?

    ഒരിക്കലും ഇല്ല. ചില മാറ്റങ്ങള്‍ സംഭവിച്ചു എന്ന് മാത്രം. ഒഴിവ് സമയമായിട്ട് തന്നെയാണ് ഞാനിതിനെ കാണുന്നത്. കൃത്യമായ ടൈം ടേബിള്‍ അനുസരിച്ചുള്ള ജീവിത രീതി തന്നെയായിരുന്നു. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴും അത് പോലെ തുടരുന്നു. രാവിലെ നടക്കാന്‍ പോകുന്നതും തിരിച്ച് വന്ന് പുസ്തകങ്ങള്‍ വായിക്കുന്നതും എഴുതുന്നതും സിനിമകള്‍ കാണുന്നതും എല്ലാം സമയക്രമത്തില്‍ തന്നെയാണ്.

    പഴയത് പോലെ

    വൈകുന്നേരങ്ങളിലെ മീറ്റിങുകളും മറ്റും പഴയത് പോലെ നടക്കുന്നു, പക്ഷെ അതൊക്കെ പുതിയ ടെക്‌നോളജിയുടെ സഹായത്തോടെയാണെന്ന് മാത്രം. സൂം ഇന്റര്‍വ്യുകളും ഗൂഗിള്‍ ഇന്റര്‍വ്യുകളുമൊക്കെ പരമാവധി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈ കഴിഞ്ഞ നാല് മാസങ്ങളിലാണ്. ലോകത്തിന്റെ പല കോണിലുള്ള ആള്‍ക്കാരെ കാണാനും അവരുമായി സംസാരിക്കാനും സാധിക്കുന്നു. ഈ ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും തന്നെ ചിന്തിക്കേണ്ടി വരുന്നില്ല.

    ഈ മാറ്റങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

    ഈ മാറ്റങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

    നമ്മുടെ അനുഭവങ്ങള്‍ മറ്റൊരു രീതിയിലേക്ക് മാറിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം യാത്രകളിലൂടെ ആളുകളെ കണ്ട് ഇന്‍ട്രാക്ട് ചെയ്യുന്ന അനുഭവം വേറെയാണ്. അതിന് പരിധികളുണ്ട്. നമ്മള്‍ പോകുന്ന വഴികളിലാണ് ആളുകളെ കാണുന്നത്. അതേ സമയം ഈ ഒരു സാഹചര്യത്തില്‍ ലോകത്തിന്റെ പല കോണിലുള്ള ആളുകളെ വീടിന് അകത്തിരുന്ന് കാണാനും സംസാരിക്കാനും കഴിയുന്നു. അകലങ്ങളിലുള്ളവരോട് വല്ലപ്പോഴും മാത്രം സംസാരിച്ചിരുന്ന സ്ഥാനത്തി ഇപ്പോള്‍ കൃത്യമായ ഇടവേളകളില്‍ കാണാനും സംസാരിക്കാനും കഴിയുന്നു.

    സാങ്കേതികതയുടെ സാധ്യതകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി എന്നല്ലേ

    സാങ്കേതികതയുടെ സാധ്യതകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി എന്നല്ലേ

    തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയങ്ങളില്‍ മിക്ക ദിവസവും വൈകുന്നേരം ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് സിനിമകള്‍ കാണുമായിരുന്നു. ഇപ്പോള്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലേക്ക് മാറി. പുതിയ കാലത്ത് ടെക്‌നോളജികള്‍ കടന്ന് വരുമ്പോള്‍ അത് ജീവിതത്തിലേക്ക് സ്വീകരിച്ച് കൊണ്ടു പോകുക എന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഇനി അങ്ങോട്ടും അങ്ങനെയാണ്. പണ്ട് ഒരു റൂം നിറഞ്ഞു നില്‍ക്കുന്ന കപ്യൂട്ടറുകളായിരുന്നു ഉണ്ടായിരുന്നത്.

    ടെക്‌നോളജികള്‍

    അതിന്റെ റാമും സെറ്റിങുമെല്ലാം അങ്ങിനെയായിരുന്നു. ഇപ്പോള്‍ അത് നമ്മുടെ കൈക്കുള്ളിലായി. ഹാന്റ് ഫോണുകളിലേക്ക് ഒതുക്കാന്‍ പാകത്തിന് ടെക്‌നോളജികള്‍ മാറ്റി. ആ മാറ്റങ്ങളെ സ്വീകരിച്ചുകൊണ്ട് പോവുമ്പോള്‍ നമ്മുടെ ജീവിത രീതികളും സ്വഭാവവും പെരുമാറ്റവുമെല്ലാം മാറും. അങ്ങനെയൊരു മാറ്റമായിട്ടാണ് ഞാനീ കാലത്തെ വിലയിരുത്തുന്നത്. ഈ മാറ്റങ്ങളത്രെയും ഇന്നലയും ഇന്നും കൊണ്ട് സംഭവിച്ചതാണ്. നാളെ ഇതും മാറും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം.

    ഈ ടെക്‌നോളജികള്‍ ഇന്നലെയും ഇവിടെയുണ്ടായിരുന്നു. പക്ഷെ അതുകൊണ്ട് ഈ സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുമോ

    ഈ ടെക്‌നോളജികള്‍ ഇന്നലെയും ഇവിടെയുണ്ടായിരുന്നു. പക്ഷെ അതുകൊണ്ട് ഈ സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുമോ

    പുതിയ തലമുറയില്‍ പെട്ട ഈ മലയാള സമൂഹം ഒരു യുദ്ധം ഇതുവരെ കണ്ടിരുന്നില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ വലിയ തോതിലുള്ള പട്ടിണി മരണങ്ങളോ ആക്രമണങ്ങളോ വിപ്ലവങ്ങളോ ഉണ്ടായിട്ടില്ല. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളികള്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടായി. രണ്ട് പ്രളയങ്ങള്‍ കണ്ടു, നിപ്പ വൈറസ് കണ്ടു, ഒക്കി ദുരന്തം കണ്ടു, സാമ്പതിക പ്രതിസന്ധികള്‍ നേരിട്ടു... അതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസും ലോക്ക്ഡൗണും.

    ഇനിയാണ് ശരിക്കുമുളള വിവാഹം! സത്യകഥ തുറന്നുപറഞ്ഞ് വനിതാ വിജയകുമാര്‍ഇനിയാണ് ശരിക്കുമുളള വിവാഹം! സത്യകഥ തുറന്നുപറഞ്ഞ് വനിതാ വിജയകുമാര്‍

    പരീക്ഷണങ്ങളായിട്ടാണ് ഞാനിതിനെയൊക്കെ കാണുന്നത്.

    അങ്ങനെ വരുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷ വര്‍ധിപ്പിക്കാനുള്ള പരീക്ഷണങ്ങളായിട്ടാണ് ഞാനിതിനെയൊക്കെ കാണുന്നത്. മറ്റെല്ലാ പ്രതിസന്ധികളെയും നേരിട്ടത് പോലെ ഈ ഒരു കാലഘട്ടത്തെയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. നാളെ ഇതിനെക്കാള്‍ വലിയൊരു അവസ്ഥ വന്നാലും നമുക്ക് മറികടക്കാന്‍ സാധിക്കും. അതിനുള്ള തയ്യാറെടുപ്പായി മാത്രം ഇതിനെ കണ്ടാല്‍ മതി.

    ഉപ്പും മുളകിലും കൊച്ചിനെ കാണാതെ പോയി! അന്വേഷണവുമായി ബാലുവും കുടുംബവും! ഈ പണി ഒരു കെണി ആവും, വീഡിയോഉപ്പും മുളകിലും കൊച്ചിനെ കാണാതെ പോയി! അന്വേഷണവുമായി ബാലുവും കുടുംബവും! ഈ പണി ഒരു കെണി ആവും, വീഡിയോ

    വ്യക്തിപരമായി ലോക്ക് ഡൗണും ഈ അനിശ്ചിതത്വവും താങ്കളെ ബാധിച്ചിട്ടുണ്ടോ

    വ്യക്തിപരമായി ലോക്ക് ഡൗണും ഈ അനിശ്ചിതത്വവും താങ്കളെ ബാധിച്ചിട്ടുണ്ടോ

    കഴിഞ്ഞ രണ്ട് വര്‍ഷമായി എഴുത്തും വായനയുമൊക്കെ വളരെ കുറവായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ നാല് മാസം കൊണ്ട് ധാരാളം വായിക്കാനും എഴുതാനും സാധിച്ചു. ഞാനൊരിക്കലും ഈ ഭീകരാവസ്ഥയെ ഭയപ്പെടുന്നില്ല. എനിക്ക് രോഗം വന്നിട്ടില്ല. വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാം. ഈ ഒരു അവസ്ഥകൊണ്ട് എനിക്കാരെയും കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ ഉണ്ടാവുന്നില്ല. ഞാന്‍ താങ്കളെ കണ്ടിട്ട് പോലുമില്ല.

    റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്‍റെ സന്തോഷത്തിന് കാരണം ഭാര്യ സോണിയയോ? ചിത്രം വൈറലാവുന്നു!റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്‍റെ സന്തോഷത്തിന് കാരണം ഭാര്യ സോണിയയോ? ചിത്രം വൈറലാവുന്നു!

    ഫോണിലൂടെ സംസാരിക്കാന്‍ കഴിയുന്നു

    എന്നിട്ടും ഫോണിലൂടെ സംസാരിക്കാന്‍ കഴിയുന്നു. ഇത്തരത്തിലുള്ള സംഭാഷണങ്ങളാണ് നമ്മുടെ എനര്‍ജിയായി മാറുന്നത്. അയ്യോ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന് വേവലാതിപ്പെട്ടാല്‍ നമ്മള്‍ വീണു പോവുക തന്നെ ചെയ്യും. എല്ലാ കാലത്തും ഇതുപോലെ ഒരോ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ അതിനെയൊക്കെ അതിജീവിച്ചിട്ടുമുണ്ട്. ഇതും കടന്ന് പോവുക തന്നെ ചെയ്യും

    English summary
    Lockdown special interview with Madhupal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X