twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക്ഡൗണ്‍; അധികം അഹങ്കരിക്കേണ്ട, പ്രകൃതി തിരിച്ചടിച്ചാല്‍ താങ്ങാന്‍ കഴിയില്ല എന്ന് മാല പാര്‍വ്വതി

    |

    പ്രകൃതിയോട് മല്ലിട്ട് നില്‍ക്കാന്‍ മനുഷ്യന് കഴിയില്ല എന്നതിന്റെ തെളിവാണ് ഈ കൊറോണ കാലം. എല്ലാ തരത്തിലും അങ്ങേയറ്റം ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ പ്രകൃതി ചെറുതായി ഒന്ന് പ്രതികരിച്ചു. പ്രളയത്തിലൂടെ പരീക്ഷിച്ചു, മഹാമാരിയിലൂടെ തെളിയിച്ചു.. ഇതൊരു പാഠമാണെന്ന് നടി മാല പാര്‍വ്വതി പറയുന്നു.

    തന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. പരസ്പര സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും നമുക്ക് ഈ അവസ്ഥയെ കടന്ന് പോകാം എന്ന് മാലാ പാര്‍വ്വതി പറഞ്ഞു. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

    തിരക്കുകള്‍ മാത്രം നിറഞ്ഞ ദിവസങ്ങളില്‍ നിന്ന് പൂര്‍ണമായുമൊരു മോചനമായിരുന്നോ ഈ ലോക്ക് ഡൗണ്‍ കാലം?

    തിരക്കുകള്‍ മാത്രം നിറഞ്ഞ ദിവസങ്ങളില്‍ നിന്ന് പൂര്‍ണമായുമൊരു മോചനമായിരുന്നോ ഈ ലോക്ക് ഡൗണ്‍ കാലം?

    ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ എനിക്ക് കിട്ടയ ഒരു ഫ്രീ ടൈം ആയിട്ട് ഞാന്‍ കാണുന്നില്ല. ഒരുപാട് ആളുകള്‍ കഷ്ടപ്പെടുന്നുണ്ട്, ദുഖിക്കുന്നുണ്ട്. ഒരുപാട് പേര്‍ ആശങ്കയിലാണ്.. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു... ഒറ്റപ്പെടല്‍ അനുഭവിയ്ക്കുന്നു.. അതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും ഇതൊരു സുഖമുള്ള അവധിക്കാലമായി കാണാന്‍ കഴിയില്ല.

    വ്യക്തിപരമായി ഈ ദിവസങ്ങളില്‍ ഞാന്‍ കുറച്ചധികം തിരക്കിലായിരുന്നു. അച്ഛന് തൊണ്ണൂറ് വയസ്സായി.. ആദ്യത്തെ രണ്ട് മാസം വീട്ടില്‍ സഹായത്തിനുള്ള ആളുകളാരും ഉണ്ടായിരുന്നില്ല. വീട്ടിലെ ജോലികള്‍ ചെയ്യുന്നതും അച്ഛനെ നോക്കുന്നതും ഞാന്‍ തന്നെയായിരുന്നു. ആ നിലയില്‍ തിരക്കിലാണ് ഞാന്‍. ഭര്‍ത്താവും മകനുമൊക്കെ വീട്ടില്‍ തന്നെയുണ്ട്. സാധാരണ ഗതിയില്‍ കുറച്ച് നേരം വെറുതേയിരിക്കുക, സിനിമയ്ക്ക് പോകുക പോലുള്ള ഫ്രീം ടൈമും ഈ ദിവസങ്ങളില്‍ കിട്ടിയിട്ടില്ല.

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
    നാല് മാസക്കാലം മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ വീട്ടില്‍ തന്നെ ഇരുക്കുമ്പോള്‍ ഇതുവരെ ജീവിച്ച ജീവിതത്തെ കുറിച്ചൊരു തിരിച്ചറിവ് ഉണ്ടായിക്കാണുമല്ലോ?

    നാല് മാസക്കാലം മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ വീട്ടില്‍ തന്നെ ഇരുക്കുമ്പോള്‍ ഇതുവരെ ജീവിച്ച ജീവിതത്തെ കുറിച്ചൊരു തിരിച്ചറിവ് ഉണ്ടായിക്കാണുമല്ലോ?

    എത്ര നിസ്സാരമാണ് നമ്മള്‍ എന്നൊരു തിരിച്ചറിവ് ഒന്നുകൂടെ അടിവരയിട്ടു. ജോലിയിലോ, വരുമാനത്തിലോ, പേരിലോ, പ്രതാപത്തിലോ, സുഖത്തിലോ എന്തിനേറെ ജീവിത്തതില്‍ പോലും ഒരു നിശ്ചയവും പറയാന്‍ പറ്റില്ല എന്ന തിരിച്ചറിവ് ഊട്ടിയുറപ്പിയ്ക്കുകയാണിപ്പോള്‍. നമ്മളീ പറയുന്ന 'ലൈഫ് സ്റ്റൈല്‍' എല്ലാം വെറും നിസ്സാരമാണെന്ന് തോന്നിപ്പോവും.

    ഇതിലൂടെ ഒരു കാര്യം എന്തായാലും പഠിക്കണം, മനുഷ്യന്‍ ആണെന്ന അഹങ്കാരത്തില്‍ പ്രകൃതിയോട്, പ്രപഞ്ചത്തോട് കളിക്കാന്‍ നിന്നാല്‍, പ്രകൃതി തിരിച്ചൊന്ന് ഊതിയാല്‍ തീരുന്നതേയുള്ളൂ നമ്മള്‍. എത്ര 'വന്‍കിട' ആയാലും അടപടലോടെ വീഴും. അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെക്കാള്‍ വലുതല്ല ഒന്നും എന്ന് തന്നെയാണ്. ജീവിച്ചിരിക്കുന്ന കാലത്തോളം പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കരുതലോടെ കഴിയുക എന്ന് മാത്രം.

    അപ്പോള്‍ മനുഷ്യന്റെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ക്കൊന്നും നമ്മളെ രക്ഷിക്കാന്‍ കഴിയില്ലേ?

    അപ്പോള്‍ മനുഷ്യന്റെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ക്കൊന്നും നമ്മളെ രക്ഷിക്കാന്‍ കഴിയില്ലേ?

    മരണത്തെ മുഖാമുഖം കണ്ട് ജീവിയ്ക്കുന്ന സാഹചര്യത്തില്‍ അത്തരം കണ്ടെത്തലുകള്‍ക്കൊന്നും ഒരു പ്രയോജനവുമില്ല. ഈ പറയുന്ന ടെക്‌നോളജിയിലും സോഫ്റ്റ് വെയറിലും ഒരു വയറസ് കയറിയാല്‍ അതും തീര്‍ന്നില്ലേ. സഹവര്‍ത്തിത്വം, സഹാനഭൂതി ഇതിലേക്ക് മാത്രം ഒതുങ്ങുകയാണ് ലോകം. അതുകൊണ്ട് നമ്മളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സന്തോഷിപ്പിക്കുക, അതില്‍ സന്തോഷം കാണുക. ഒരു വീടിനകത്ത് വഴക്കിടാതെ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒരു ദിവസം കഴിഞ്ഞു പോയാല്‍ അത് തന്നെ മതി. ആ ഒത്തൊരുമയും കരുതലുമാണ് കോവിഡ് 19 നമ്മളെ പഠിപ്പിയ്ക്കുന്നത്.

    ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ലൊക്കേഷനിലായിരുന്നോ, അതോ സിനിമകളുടെ ചര്‍ച്ചകളിലായിരുന്നോ മറ്റെവിടെയെങ്കിലുമായിരുന്നോ?

    ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ലൊക്കേഷനിലായിരുന്നോ, അതോ സിനിമകളുടെ ചര്‍ച്ചകളിലായിരുന്നോ മറ്റെവിടെയെങ്കിലുമായിരുന്നോ?

    ഞാന്‍ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ഒരു തെലുങ്ക് പടത്തിന്റെ ലൊക്കേഷനിലിരിക്കുമ്പോഴാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ഇനി അതിന്റെ ഷൂട്ടിങ് എന്ന് പുനരാരംഭിയ്ക്കും എന്ന് അറിയില്ല. ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഈ അസുഖം എല്ലാവര്‍ക്കും മാറി വരട്ടെ എന്ന് മാത്രമാണ്. അതിന് ശേഷമല്ലേ സിനിമ. അത് ആളുകളെ സംബന്ധിച്ച് അവരുടെ വിനോദ മേഖലയാണ്. അസുഖങ്ങളില്ലാതെ നിത്യജീവിതം കടന്ന് പോയാല്‍ മാത്രമേ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരൂ.

    സിനിമ വെറുമൊരു വിനോദമല്ലല്ലോ, സിനിമയെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളില്ലേ.. അവര്‍ക്ക് വേണ്ടി സിനിമ വ്യവസായം തിരിച്ചെത്തേണ്ടേ?

    സിനിമ വെറുമൊരു വിനോദമല്ലല്ലോ, സിനിമയെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളില്ലേ.. അവര്‍ക്ക് വേണ്ടി സിനിമ വ്യവസായം തിരിച്ചെത്തേണ്ടേ?

    തീര്‍ച്ചയായും വേണം. ലൈംലൈറ്റില്‍ കാണുന്ന വലിയ താരങ്ങളുടെ ലോകം മാത്രമല്ല സിനിമ. അതിന് പിന്നില്‍ ഒരുപാട് പേരുടെ കഷ്ടപ്പാടുകളുണ്ട്. ലൈറ്റും, ക്രെയിനും ചുമന്ന് മലമുകളില്‍ വലിഞ്ഞു കയറി, വെയിലത്ത് നിന്ന് അധ്വാനിക്കുന്ന ഒരുപാട് പേരുടെ അന്നമാണ് സിനിമ. അവരുടേതാണ് സിനിമ. അഭിനേതാക്കള്‍ വന്ന് പോവുന്നവരാണ്. അവര്‍ക്കൊക്കെ വേണ്ടി സിനിമ വ്യവസായം തിരിച്ചെത്തുക തന്നെ വേണം. എല്ലാം പഴയ രീതിയില്‍ ആകും, ഈ യുദ്ധകാലവും കടന്ന് പോവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    English summary
    Lockdown Special Interview with Mala Parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X