twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    By Aswini
    |

    തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷമാണ് നിവിന്‍ പോളി എന്ന നടന് ഒരു സ്റ്റാര്‍ഡം ലഭിച്ചത്. 2012 ല്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം സംഭവിച്ചിട്ട് ഇപ്പോള്‍ നാല് വര്‍ഷം കഴിയുന്നു. ഒരു നടന്‍ എന്ന നിലയിലും നിവിന്‍ ഒരുപാട് മുന്നേറിയിരിയ്ക്കുന്നു.

    വെറും ഭാഗ്യം മാത്രമാണോ ഈ വിജയത്തിന് പിന്നിലെന്ന് ചോദിച്ചാല്‍ സമ്മതിക്കാന്‍ കഴിയില്ല. തീരുമാനം എടുക്കുന്നതും കഠിന പ്രയത്‌നവും കൂടെ പരിഗണിക്കണം. ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിന്‍ പോളി പറയുന്നു. നാല് വര്‍ഷത്തെ അഭിനയ ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

    ഈ നാല് വര്‍ഷം

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    ഇക്കഴിഞ്ഞ നാല് വര്‍ഷം ഒരു നടന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞതാണ്. തീരുമാനം എടുക്കുന്നത് എത്രത്തോളം പ്രധാനമാണെന്നും ഒരു നടനെ ആ തീരുമാനം എങ്ങനെ ഷേപ്പ് ചെയ്‌തെടുക്കുന്നു എന്നും ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ പഠിച്ചു. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ക്വാളിറ്റിയാണ് ഞാന്‍ നോക്കുന്നത്. ഒരു സിനിമയും ചെയ്യാതെ വീട്ടിലിരിക്കുമ്പോഴും ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസിനും തയ്യാറല്ല. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരു തലത്തില്‍ ഒരു നല്ല സിനിമയ്ക്ക് വേണ്ടി സംവിധായകരും നിര്‍മാതാക്കളും വിട്ടുവീഴ്ച ചെയ്യാറുണ്ട്. നോക്കൂ, ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല. തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം

    അഭിനയമികവ്

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    ഇന്റസ്ട്രിയില്‍ നേരത്തെ വന്ന് കാലുറപ്പിച്ചവരുമായി എന്നെ താരതമ്യം ചെയ്യുമ്പോള്‍ എനിക്കത്ഭുതമാണ് തോന്നുന്നത്. കഥാപാത്രത്തിന് വേണ്ടി അങ്ങനെ പ്രത്യേകിച്ചൊരു എഫേര്‍ട്ടും എടുക്കാത്ത ആളാണ് ഞാന്‍. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ നന്നായി പഠിച്ച ശേഷമാണ് അവതരിപ്പിയ്ക്കുന്നത്. കഥാപാത്രത്തെ സംബന്ധിച്ച സംശയങ്ങളെല്ലാം സംവിധായകരോട് എഴുത്തുകാരോടും ചോദിച്ച് ചോദിച്ച് മനസ്സിലാക്കും. പക്ഷെ ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലെത്തുമ്പോള്‍ സ്വയം നന്നാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കും

    അടുത്ത ചിത്രത്തില്‍ പൊലീസ്

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    ആദ്യമായാണ് ഞാനൊരു പൊലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എബ്രിഡ് ഷൈന്‍ കഥയുമായി വന്നപ്പോള്‍ ഇത് എനിക്കൊരു പുതിയ അനുഭവമായിരിക്കും എന്ന് ചിന്തിച്ചു. ഷൈന്‍ തന്റെ കഥകള്‍ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്ന ആളാണ്. പെര്‍ഫക്ഷന് വേണ്ടി ഞങ്ങളൊരുപാട് സമയമെടുത്തിട്ടുണ്ട്. ഒരുപാട് പൊലീസ് സ്റ്റേഷനുകളില്‍ പോയി എങ്ങനെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ആളുകളെ നോക്കുന്നതെന്നും പ്രതികളെ പിടികൂടുന്നതെന്നും മറ്റുമൊക്കെ പഠിച്ചു. ഒരുപാട് സിനിമകളില്‍ അതൊക്കെ കാണിച്ചതാണ്. പക്ഷെ ഈ ചിത്രത്തില്‍ സാധാരണക്കാരന്റെ ഇമോഷണല്‍ സൈഡില്‍ നിന്നാണ് കഥ പറയുന്നത്

    വിനീതിന്റെ പുതിയ ചിത്രം

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം ചെയ്യുന്ന സമയത്ത് ഓരോ കാര്യങ്ങളും വിനീത് വ്യക്തമായും കൃത്യമായും പറഞ്ഞു തരുമായിരുന്നു. കഥാപാത്രത്തെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അതെന്നെ ഒരുപാട് സഹായിച്ചു. എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിയപ്പോള്‍ വിനീത് തീര്‍ത്തും വ്യത്യസ്തനായ മറ്റൊരാളായിരുന്നു. 'നീ അഭിനയിച്ചോ, ആവശ്യമെങ്കില്‍ തെറ്റുപറ്റുമ്പോള്‍ ഞാന്‍ പറഞ്ഞു തരാം' എന്നായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. വിനീത് സഹായിക്കും എന്നുള്ളതുകൊണ്ട് ഞാന്‍ കഥാപാത്രത്തെ കുറിച്ച് ഒന്നും പഠിച്ചിരുന്നില്ല. പക്ഷെ സമ്മര്‍ദ്ദത്തില്‍ നിന്ന് പുറത്തുവന്ന്, ആ കഥാപാത്രത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്തു.

    മകന്‍ ദാവീദിന് നാല് വയസ്സ്

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    എന്റെ റിലാക്‌സ് പോയിന്റാണ് ദാവീദ്. എത്രത്തോളം സമയം കിട്ടുന്നുണ്ടോ അത്രത്തോളം ഞാനവനൊപ്പം ചെലവഴിയ്ക്കും. ഒരുമിച്ചിരിയ്ക്കുമ്പോള്‍ ഞങ്ങളടിച്ചു പൊളിക്കും. അവനെ കാണാതെ രണ്ടില്‍ കൂടുതല്‍ ദിവസം എനിക്ക് പറ്റില്ല. ഷൂട്ടിങ് സമയത്ത് ഫോണിലെങ്കിലും വിളിച്ചിരിയ്ക്കും. ടിവിയില്‍ എന്നെ കാണുമ്പോള്‍ 'പപ്പാ ഇടിക്കവനെ, അങ്ങനെ പറ' എന്നൊക്കെ പറയും. സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ ശരിക്കും പൊലീസാണെന്നാണ് കക്ഷി ധരിച്ചുവച്ചിരിയ്ക്കുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിചാരം

    പ്രേമം കണ്ടപ്പോള്‍ റിന്നയുടെ പ്രതികരണം

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    തുടക്കം മുതല്‍ എല്ലാ പിന്തുണയും നല്‍കി റിന്ന കൂടെ തന്നെയുണ്ട്. പ്രേമം റിലീസ് ചെയ്തപ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ആ സിനിമ കുറേ സമയമെടുത്ത് ചെയ്തതാണ്, അതിന്റെ റിസള്‍ട്ടാണ് റിന്ന കണ്ടത്.

    എട്ട് മാസത്തെ ഗ്യാപ്പ്

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    പ്രേമം റിലീസായിട്ട് എട്ട് മാസമായി. പുതിയ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നെ പല കാരണങ്ങള്‍ കൊണ്ടും അതിന് സാധിച്ചില്ല. അതുകൊണ്ടാണ് ഈ എട്ട് മാസത്തെ ഗ്യാപ്പ്

    വിക്രമിനൊപ്പം ആല്‍ബം

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    ഞാന്‍ വിക്രമിന്റെ കടുത്ത ആരാധകനാണ്. അതുകൊണ്ട് തന്നെ ആല്‍ബത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കോള്‍ വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. വളരെ ഡൗണ്‍ ടു ഏര്‍ത്താണ് വിക്രം. ഓരോ ഷോട്ടും കുഞ്ഞുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതുപോലെ വളരെ മനോഹരമായി പറഞ്ഞുതരുന്നു.

    തമിഴ് സിനിമ

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    അതെ ഒരു തമിഴ് സിനിമയില്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വളരെ സീരിയസായ സ്‌ക്രിപ്റ്റാണത്. മറ്റ് കഥാപാത്രങ്ങളെയൊക്കെ തീരുമാനിച്ചു വരുന്നതേയുള്ളൂ.

    സീരിയസ് റോള്‍ ഇമേജിനെ ബാധിക്കില്ലേ

    ഭാഗ്യം എല്ലായ്‌പ്പോഴും തുണയ്ക്കില്ല, തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

    ഞാനങ്ങനെ ഒരിക്കലും ചിന്തിയ്ക്കുന്നില്ല. അത്തരം കഥാപാത്രങ്ങള്‍ ചെയ്താലല്ലേ ഗൗരവമുള്ള സിനിമകള്‍ എനിക്ക് ലഭിയ്ക്കൂ...

    English summary
    Luck won't favour you every time. It's always deliberate decisions and hard work that matter says Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X