»   »  ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

Written By:
Subscribe to Filmibeat Malayalam

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ നായിക അനിത ശരിയ്ക്കും ആ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോകുമായിരുന്നു. എന്നാല്‍ അനിതയായി എത്തിയ ഷോണ്‍ റോമി കഴിഞ്ഞ 15 വര്‍ഷമായി ബാംഗ്ലൂരിലാണത്രെ ജീവിയ്ക്കുന്നത്.

അനിതയുടെ നിറവും ലുക്കുമാണ് ചിത്രത്തിലെ നായികയായി തിരഞ്ഞെടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ നിറമോര്‍ത്ത് ചെറുപ്പത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് ഷോണ്‍ റോമി പറയുന്നു.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

ചെറുതായിരുന്നപ്പോള്‍ ദൈവമേ എന്നെ ഒന്ന് വെളുപ്പിച്ച് തരണേ എന്ന് ഷോണ്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടത്രെ. ഭാവിയില്‍ ഈ നിറം നിന്നെ സ്റ്റാര്‍ ആക്കുമെന്ന് അന്ന് ദൈവം മറുപടി പറഞ്ഞിരിയ്ക്കാം എന്നാണ് ഷോണ്‍ ഇപ്പോള്‍ വിശ്വസിയ്ക്കുന്നത്. ഒരു കറുത്ത പെണ്ണായ തനിക്ക് ദുല്‍ഖറിനെ പോലൊരു നടന്റെ നായകയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും നടി പറഞ്ഞു.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

ദുല്‍ഖര്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയായി ഷോണ്‍ അഭിനയിച്ചിട്ടുണ്ട്. പേളി മാണി വഴിയാണ് ആ അവസരം ലഭിച്ചത്. ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. അത് അഭിനയമാണെന്നും പിന്നീട് അഭിനയിക്കേണ്ടി വരും എന്നൊന്നും അന്ന് തോന്നിയിരുന്നില്ല എന്ന് ഷോണ്‍ പറയുന്നു.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

കമ്മട്ടിപ്പാടത്തിലേക്ക് കറുത്ത ഉയരമുള്ള പെണ്‍കുട്ടിയെ തിരയുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഷോണ്‍ രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്‍ദാസിനെ വിളിച്ചു. മേക്കപ്പില്ലാത്ത ഫോട്ടോ അയച്ചുകൊടുത്തു. ലുക്ക് ടെസ്റ്റും, സ്‌ക്രീന്‍ ടെസ്റ്റും നടത്തിയ ശേഷമാണത്രെ നായികയായി ഷോണിനെ തീരുമാനിച്ചത്.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടി വന്നപ്പോള്‍ പേളി മാണിയുടെ വീട്ടില്‍ വച്ചാണ് അന്നയും റസൂലും എന്ന ചിത്രം കണ്ടത്. റിയലിസ്റ്റിക്കായ സിനിമ. സെറ്റില്‍ വച്ച് രാജീവ് രവി പറയുമത്രെ നിങ്ങള്‍ അഭിനയിക്കേണ്ട, ആ കഥാപാത്രത്തെ മനസ്സിലാക്കി അവരെ പോലെ പെരുമാറിയാല്‍ മതി എന്ന്. ആരെയും അഭിനയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു- ഷോണ്‍ പറഞ്ഞു.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

അഭിനയത്തിന്റെ പാഠങ്ങളെല്ലാം പറഞ്ഞുകൊടുത്തത് ഗീതു മോഹന്‍ദാസ് ആണത്രെ. കൊച്ചി ഭാഷ പഠിക്കാന്‍ ആ ഭാഷ സംസാരിക്കുന്നവരോടൊക്കെ മിണ്ടി. ആളുകളെ നേരിട്ട് കണ്ട് അവരുടെ ജീവിതം പഠിച്ചു- ഷോണ്‍ പറഞ്ഞു.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ എന്നെ കണ്ട ഓര്‍മ ദുല്‍ഖറിന് ഉണ്ടായിരുന്നു. അടുത്ത് വന്ന് സംസാരിച്ചു. വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും ഞെട്ടിച്ചു കളഞ്ഞു എന്നും നടി പറഞ്ഞു.

English summary
Lucky for a dark girl to become Dulquer Salman's pair says Shaun Romy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam