»   » ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലെക്കേഷനിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട് . കനലിന്റെ ഷൂട്ടിങില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായ അനുഭവങ്ങള്‍ അനൂപ് മേനോന്‍ പങ്ക് വച്ചത് ഈ അടുത്തിടെയാണ്. മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയാണ് അനൂപ് മേനോന്‍ സംസാരിച്ചത്. കൂടെ അഭിനയിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും കംഫര്‍ട്ടബിളായ ഒരു നടന്‍ മലയാള സിനിമയില്‍ വേറെയില്ല. അതിനല്ലാം കാരണം ലാലേട്ടന്റെ എളിമയാണെന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്.

എന്നാലിപ്പോള്‍ ചിത്രത്തിന്റെ സംവിധായകനും ലൊക്കേഷനിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തെ പുകഴത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ശിക്കാറിന് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത് മോഹന്‍ലാലിനോടുള്ള ആരാധന മാത്രം കൊണ്ടല്ല അതിന് വേറെയും ചില കാരണങ്ങളുണ്ട്. സംവിധായകന്‍ പത്മകുമാര്‍ പറയുന്നു. തുടര്‍ന്ന് കാണുക.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

മോഹന്‍ലാലിനൊപ്പം താന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം തനിയ്ക്ക് മോഹന്‍ലാലില്‍ നിന്ന് നല്ല അനുഭവങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതുക്കൊണ്ട് തന്നെയാണ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്നതിലുപരി താന്‍ വീണ്ടും മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത്. സംവിധായകന്‍ പത്മകുമാര്‍ പറയുന്നു. മനോരമ ഓണ്‍ലൈനില്‍ കനലിന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു അദ്ദേഹം.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

ചിലപ്പോള്‍ എല്ലാ നടന്മാരു ടീമിനൊപ്പം ഒ രുമിച്ച് നില്‍ക്കണമെന്നില്ല. പക്ഷേ ഒരു ടീം വര്‍ക്കാകുമ്പോള്‍ എല്ലാവര്‍ക്കും ഒരേ മനസാണെങ്കില്‍ മാത്രമേ അത് വിജയത്തില്‍ എത്തുകയുള്ളൂ. പക്ഷേ മോഹന്‍ലാല്‍ ടീമിനൊപ്പം നില്‍ക്കും. അവിടെ വലിപ്പ ചെറുപ്പമോ ഒന്നും നോക്കാറില്ലെന്നും പത്മകുമാര്‍ പറയുന്നു.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

എന്ത് ബുദ്ധിമുട്ടുകള്‍ സഹിക്കാനും മോഹന്‍ലാല്‍ തയ്യാറാണ്. അത് തന്നാണ് മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നതും.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

എല്ലാവരോടും അടുത്ത് പെരുമാറും. ഒരു അകല്‍ച്ച ഉണ്ടാകാറില്ല. അതുക്കൊണ്ട് തന്നെയാണ്. മോഹന്‍ലാലിന്റെ കൂടെയുള്ള സംവിധാന നിമിഷങ്ങള്‍ മറക്കാനാവത്തതെന്നും പത്മകുമാര്‍ പറയുന്നു.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

മോഹന്‍ലാലിനൊപ്പമുള്ള ഈ നല്ല നിമിഷങ്ങള്‍ എനിക്ക് മാത്രം ഉണ്ടായിട്ടുള്ളതല്ല. അത് ലാലിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധായകര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

ഓരോ കഥാപാത്രങ്ങളെയും മോഹന്‍ലാല്‍ അഭിനയിക്കുകയല്ല. ആ കഥാപാത്രമായി ജീവിക്കുകയാണ്. പത്മകുമാര്‍ പറയുന്നു.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ പെരുമാറ്റം മറ്റ് നടന്മാരുടേത് പോലെയല്ല; എം പത്മകുമാര്‍

ഇത് ആദ്യമായാണ് മോഹന്‍ലാലിന്റെ കൂടെ ഒരുമുഴു നീള ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവിടെ വച്ചാണ് ലാലേട്ടനെ താന്‍ ഇത്രയേറെ അടുത്തറിയുന്നതും. ഒന്നിച്ച് അഭിനയിക്കാന്‍ ഇത്രയും കംഫര്‍ട്ടബിളായ മറ്റോരു നടനില്ലെന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്.

English summary
m padmakumar about mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam