»   » കരഞ്ഞുകൊണ്ടാണ് ആ സംഭാഷണങ്ങള്‍ എഴുതിയത്!!! മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍!!!

കരഞ്ഞുകൊണ്ടാണ് ആ സംഭാഷണങ്ങള്‍ എഴുതിയത്!!! മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മേജര്‍ രവി എന്ന സംവിധായകനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ സിനിമയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ചിത്രം വലിയ വിജയമായി. തുടര്‍ന്ന് നിരവധി പട്ടാള സിനിമകള്‍ മേജര്‍ രവി സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം ഏപ്രില്‍ ഏഴിന് കേരളത്തിലെ തിയറ്ററുകളിലെത്തുകയാണ്.

കീര്‍ത്തിചക്രയുടെ പിന്നിലെ തന്റെ അധ്വാനത്തിന്റെ കഥ കൈരളി ചാനലിലെ ജെബി ജങ്ഷനില്‍ ജോണ്‍ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കവെയാണ് സിനിമയിലെ അവസാന രംഗത്തിലെ സംഭാഷത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ മൂന്ന് പെണ്‍മക്കളും ഭീകരന്മാരാല്‍ അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്തുള്ള ആ ഉമ്മയുടെ സംഭാഷണങ്ങളായിരുന്നു. താന്‍ കരഞ്ഞുകൊണ്ടാണ് അവ എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം പെണ്‍ക്കള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ആ ക്രൂരന്മാര്‍ക്ക് ഭക്ഷണം പാകം ചെയ്യേണ്ടി വന്ന ഉമ്മയുടെ അവസ്ഥ. തന്റെ പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുമ്പോഴുള്ള അവസ്ഥയില്‍ നിന്നാണ് താന്‍ ആ സംഭാഷണമൊരുക്കിയത്. താന്‍ ആ ഉമ്മയായി മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തെ അധ്വാനമാണ് ആ സിനിമയെന്നാണ് മേജര്‍ രവി പറയുന്നത്. ഉറക്കത്തില്‍ ഇന്നും എഴുന്നേറ്റ് രാത്രി രണ്ട് മണിക്ക് വരെ താന്‍ ഇരുന്ന് എഴുതുമായിരുന്നു. പാതിരാത്രിയല്‍ താന്‍ ഇരുന്ന് കരയുന്നതും എഴുതുന്നതും തന്റെ ഭാര്യ കാണാറുണ്ടായിരുന്നു. എന്നാല്‍ കീര്‍ത്തി ചക്ര എന്ന സിനിമയുടെ പിറവിയായിരുന്നു അതെന്ന് അവര്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കീര്‍ത്തിചക്ര ഒരു യഥാര്‍ത്ഥ സംഭവമാണ്. മേജര്‍ മഹാദേവന്‍ താന്‍ ആയിരുന്നു. താന്‍ നേതൃത്വം നല്‍കിയ ഓപ്പറേഷനാണ് സിനിമയായി തിരശീലയില്‍ എത്തിയത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയതാണ് ആ ഉമ്മയെ എന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ സംഭവമാണെങ്കിലും അതില്‍ സിനിമയ്ക്കാവശ്യമുള്ള ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മേജര്‍ രവി പറഞ്ഞു. സന്തോഷ് ജോഗി എന്ന കഥാപാത്രം കൊല്ലപ്പെടുന്ന രംഗം അപ്രകാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കണ്‍മുന്നില്‍ നടന്ന സംഭവങ്ങളാണ് കീര്‍ത്തി ചക്രയായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

മേജര്‍ രവി ശ്രദ്ധേയനാകുന്ന ചിത്രം കീര്‍ത്തിചക്രയാണെങ്കിലും ആദ്യം സംവിധാനം ചെയ്ത ചിത്രം അതായിരുന്നില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി 2002 ല്‍ പുറത്തിറങ്ങിയ പുനര്‍ജനിയായിരുന്നു ആദ്യ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവിന് നേടിക്കൊടുത്തു. പിന്നേയും നാല് കൊല്ലം കഴിഞ്ഞാണ് കീര്‍ത്തിചക്ര ഒരുക്കുന്നത്.

English summary
Major Ravi revealing the struggle behind Keerthichakra. The film was based on real incidents. But some cinematic changes he had in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam