»   »  ഇപ്പോൾ ചാക്കോച്ചൻ ഹാപ്പിയാണ്! കാരണം എന്താണെന്ന് അറിയാമോ! എല്ലാം പ്രേക്ഷകരുടെ കയ്യിൽ..

ഇപ്പോൾ ചാക്കോച്ചൻ ഹാപ്പിയാണ്! കാരണം എന്താണെന്ന് അറിയാമോ! എല്ലാം പ്രേക്ഷകരുടെ കയ്യിൽ..

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബൻ എന്നു കേൾക്കുമ്പോൾ  പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നത് അനിയത്തി പ്രാവിലെ ആ മീശപോലു മുളയ്ക്കാത്ത ആ പയ്യനെയാണ്. ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു ചോക്ലലേറ്റ് ഹീറോയാണ് ചാക്കോച്ചൻ. ഏതു കഥാപാത്രവും അതിന്റേതായ രൂപ ഭാവ മികവോടു കൂടി പ്രേക്ഷടെ മുന്നിൽ അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്. വില്ലനായാലും കോമഡിയായലും അതേ സമയം സ്വാഭാവിക നടനായാലും ചക്കോച്ചന്റെ കയ്യിൽ ഭഭ്രമായിരിക്കും.

kunchakko boban

വൈഷ്ണവ് ഗിരീഷിന്റെ ആദ്യ മലയാള ഗാനം പൊളിച്ചു! ജിമ്മന്മാരുടെ പ്രോമോ സോങ്ങ് പുറത്ത്; പാട്ട് കാണാം

2017 താരത്തെ സംബന്ധിച്ചടത്തോളം ഏറ്റവും മികച്ച ഒരു വർഷം തന്നെയായിരുന്നു. നല്ല കുറച്ച് ചിത്രങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ചക്കോച്ചന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ചിത്രങ്ങളെ കുറിച്ചു പങ്കു വയ്ക്കുകയാണ് താരം. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

അയാൾ എന്നെ വിൽക്കാൻ ശ്രമിച്ചു! അന്ന് ഉണ്ടായത് ഇങ്ങനെ... എല്ലാം തുറന്നു പറഞ്ഞ് അമല പോൾ

മികച്ച കഥാപാത്രങ്ങൾ മികച്ച പ്രതികരണം

പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള മികച്ച പ്രതികരണം ലഭിക്കുന്നതിൽ ഒരു നടൻ എന്ന നിലയ്ക്ക് താൻ ഏറെ സന്തോഷവാനാണ്. ഒരു അഭിനേതാവെന്ന നിലയിൽ താൻ പ്രേക്ഷകർക്ക് മികച്ചത് നൽകാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലമാണ് തനിയ്ക്ക് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ വേഷങ്ങൾ


വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. അതിനാൽ തന്നെ അത്തരത്തിലുള്ള ചിത്രങ്ങൾ കൂടുതൽ തെരെഞ്ഞടുക്കുന്നതു. ദിവാൻജി മൂലയിലെ ഐഎഎസ് ഉദ്യോഗസ്ഥനോയും മറ്റു സീരിയസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും പ്രേക്ഷകർ തന്നെ ഇപ്പോഴും പ്രണയ നായകനായാണ് കാണുന്നത്. അങ്ങനെ അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

വിമർശനം

ഒരു നടൻ എന്ന നിലയിൽ എല്ലാത്തരം കഥാപാത്രങ്ങൾ ചെയ്യാനും താനിയ്ക്ക് ഇഷ്ടമാണ്. അതു പോലെ തന്നെ സിനിമ മികച്ച വിജയം നേടണമെന്നും താൻ ആഗ്രഹിക്കാറുണ്ട്. കൂടാതെ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യുകയാണെങ്കിൽ എല്ലാവരിൽ എത്താൻ തങ്ങൾ ആഗ്രഹിക്കും. നിരൂപകരുടെ പ്രശംസ മാത്രം നേടി ഒരിക്കലും ഒരു ചിത്രം നിലനിൽക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

പിഷാരടി ചിത്രം

പ്രേക്ഷകരൊല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിഷാരടി ചിത്രമായ പഞ്ചവർണ്ണ തത്തയാണ്. ചിത്രത്തെ കുറിച്ചു ചാക്കോച്ചൻ പ്രതികരിച്ചിട്ടുണ്ട്. പഞ്ചവർണ്ണ തത്തയിൽ എംഎൽഎ ആയിട്ടാണ് താൻ എത്തുന്നത് . ഒരു മാന്യനായ രാഷ്ട്രീയക്കാരന്റെ വേഷമാണ് തനിയ്ക്കുള്ളത്. അനുശ്രീയാണ് ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ അമ്മ വേഷത്തിവും എത്തുന്നുണ്ട്. ജയറാമേട്ടന്റെ വരവോടു കൂടി ജീവതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ആധാരം. തികച്ചും നർമ്മത്തിൽ ചാലിച്ച ചിത്രമാണ് പഞ്ചവർണ്ണതത്ത.

ഹസ്യത്തിനു പ്രധാന്യം

2017 ൽ നിന്ന് അൽപം വ്യത്യസ്തമായി നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരുപിടി സീരിയസ് കഥാപാത്രങ്ങൾ ചെയ്തു. അതിനാൽ 2018 ൽ ഹാസ്യകഥാപാത്രങ്ങൾ‌ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇനി വരാൻ പോകുന്ന തന്റെ ചിത്രങ്ങളെല്ലാം ആത്തരത്തിലുള്ളതായിരിക്കുമെന്നും താരം വ്യക്തമാക്കി

English summary
Malayalam actor Kunchacko Boban is happy that people accept him in diverse roles

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam