twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    By Aswini
    |

    ട്രാഫിക്, ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നീ മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ബാനറായി മാറിയിരിക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിം. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് തട്ടുകം മാറ്റിയ ലിസ്റ്റിന്‍ ഇപ്പോള്‍ ധനുഷ് നായകനാകുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയണ്.

    മലയാളത്തിലെ സിനിമാ നിര്‍മാണണ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ കുറിച്ചും, നിര്‍മാതാക്കളോട് കാട്ടുന്ന അവഗണനയെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ്റ്റിന്‍ തുറന്നടിച്ചു. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലെ വില പേശലും തമിഴിലേക്ക് ചുവടുമാറ്റാന്‍ തന്നെ പ്രേരിപ്പിച്ചു എന്ന് ലിസ്റ്റിന്‍ പറയുന്നു. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കൂ...

    തമിഴിലിപ്പോള്‍?

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    ചിത്രീകരണം പൂര്‍ത്തിയായ മൂന്ന് ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസിനായി കാത്തിരിക്കുകയാണ്. ധനുഷ് നായകനാകുന്ന മാരി ഈ മാസം 17 ന് റിലീസ് ചെയ്യും. ആക്ഷനും കോമഡിയ്ക്കും പ്രണയത്തിനുമൊക്കെ പ്രാധാന്യം നല്‍കിയ ചിത്രമാണ് മാരി. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ഇങ്ക എന്ന മായം എന്ന ചിത്രമാണ് മറ്റൊന്ന്. കീര്‍ത്തി സുരേഷും വിക്രം പ്രഭുവുമാണ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ബോബി സിംഹ നായകനാകുന്ന പാമ്പുസട്ടൈ എന്ന ചിത്രമാണ് മൂന്നാമത്തേത്. ഇതിലും കീര്‍ത്തിയാണ് നായിക

    തമിഴില്‍ എങ്ങനെ?

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    ചെന്നൈയില്‍ ഒരു നാള്‍, പുലിവാല്‍ സണ്ടമാരുതം തുടങ്ങി ശരത് കുമാറിനൊപ്പം മൂന്ന് ചിത്രങ്ങള്‍ മാജിക് ഫ്രെയിമിന്റേതായി നേരത്തെ റിലീസ് ചെയ്തിട്ടുണ്ട്. തമിഴില്‍ നിര്‍മാതാവ് കുറച്ചുകൂടെ സുരക്ഷിതനാണെന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

    തമിഴ് കണ്ട് പഠിക്കണം

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    തമിഴില്‍ ഒരു ആര്‍ട്ടിസ്റ്റ് ഒരു സിനിമ കരാറൊപ്പിടുന്നത് നിര്‍മാണ കമ്പനിയുടെ ബാനര്‍ നോക്കിയിട്ടാണെന്നും നിര്‍മാതാക്കള്‍ക്ക് തമിഴ് ഇന്റസ്ട്രി നല്‍കുന്ന മര്യാദയും ബഹുമാനവും കണ്ടു പഠിക്കേണ്ടതാണെന്നും ലിസ്റ്റിന്‍ പറയുന്നു. സിനിമ റിലീസാകുന്നതിന് മുമ്പ് ആ സിനിമയുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസ് അവിടെ നടക്കുന്നുണ്ടത്രെ.

    ഇവിടെ താരങ്ങളുടെ പ്രതിഫലം

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    ഇവിടെ ഒരു പടം ഹിറ്റായാല്‍ ഉടന്‍ താരങ്ങള്‍ കുത്തനെ പ്രതിഫലം ഉയര്‍ത്തുകയാണ്. ഇല്ലാത്ത സാറ്റ് ലൈറ്റ് മൂല്യം പറഞ്ഞു താരങ്ങള്‍ പ്രതിഫലത്തില്‍ വിലപേശുന്നു പോലും.

    സാറ്റലൈറ്റിന്റെ കാര്യം

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    നേരത്തെ 100 സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ 95 ചിത്രങ്ങള്‍ക്കു വരെ സാറ്റ് ലൈറ്റ് അവകാശം കിട്ടുന്നുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. 50 ശതമാനം ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചാനലുകാര്‍ വാങ്ങുന്നത്. ഭാവിയില്‍ അത് അന്‍പതു ശതമാനത്തിലും താഴെയാകും. ചില സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പോലും ചാനലുകള്‍ ഏറ്റെടക്കാന്‍ തയ്യാറാവുന്നില്ല എന്നതാണു വസ്തുത. സൂപ്പര്‍താരത്തിന്റെ സിനിമയായതു കൊണ്ട് ഒരു പ്രത്യേക പരിഗണനയും കല്‍പ്പിക്കപ്പെടുന്നില്ല

    സാറ്റലൈറ്റ് രീതി മാറും

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    അതാത് സമയത്തെ ട്രെന്‍ഡിനു അനുസരിച്ചു മാത്രമാണ് സിനിമകള്‍ക്കു മൂല്യം ഉണ്ടാകുന്നത്. ഉദാഹരണത്തിനു നിവിന്‍ പോളി നായകനാകുന്ന അടുത്ത ചിത്രത്തിനും അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനും ഇപ്പോഴത്തെ നിലക്കു വലിയ പ്രതീക്ഷ കല്‍പ്പിക്കപ്പെടുമെന്നാണ് ലിസ്റ്റിന്റെ അഭിപ്രായം. അധികം വൈകാതെ മലയാളത്തില്‍ താരങ്ങളെ നോക്കി സാറ്റലൈറ്റ് റൈറ്റ് തീരുമാനിക്കുന്ന രീതി മാറുമെന്നും നിര്‍മാതാവ് പറയുന്നു. ടീമിനെ നോക്കിയായിരിക്കും റേറ്റ് നിശ്ചയിക്കുക.

    സെന്‍സര്‍ കോപ്പി വിവാദം

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    സെന്‍സര്‍ കോപ്പി എവിടെ നിന്നാണ് ചോര്‍ന്നതെന്ന വിഷയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. അതിനെക്കുറിച്ചു ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ല. വളരെ ഗുരുതരമായ ഒരു വിഷയമാണിത്. ആത്യന്തികമായി സിനിമയുടെ സാമ്പത്തിക നേട്ടത്തെയാണ് അത് നേരിട്ടു ബാധിക്കുന്നത്. നിര്‍മ്മാതാവ് തന്നെയാണ് നഷ്ടം സഹിക്കേണ്ടി വരുന്നത്- ലിസ്റ്റിന്‍ പറഞ്ഞു.

    അന്‍വറിന് പൂര്‍ണ പിന്തുണ നല്‍കുന്നു

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    അന്‍വവറിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുന്നു. എന്റെ സുഹൃത്തായതു കൊണ്ടല്ല മറിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകളില്‍ നിന്ന് എനിക്കുണ്ടായിട്ടുള്ള വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഞാന്‍ അന്‍വറിനെ പിന്തുണക്കുന്നതെന്ന് ലിസ്റ്റിന്‍ വ്യക്തമാക്കി

    സംഘടനകളുടെ പെരുമാറ്റം

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    വന്‍ തുക നല്‍കിയാണു ഞങ്ങളെ പോലുള്ളവര്‍ ഇത്തരം സംഘടനകളില്‍ അംഗത്വം എടുക്കുന്നത്. പക്ഷേ ഒരിക്കല്‍ പോലും നിര്‍മ്മാതാവിന്റെ താല്‍പര്യത്തെ സംഘടനകള്‍ സംരക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. തമിഴ് ചിത്രം പുലിയുടെ ടീസര്‍ പുറത്തായി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇവിടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങികൊണ്ടിരുന്നത്. അന്‍വര്‍ രാജിവെച്ചു കഴിഞ്ഞാണ് അന്വേഷണം ഊര്‍ജ്ജിതമായത് തന്നെ.

    എന്നെ ദ്രോഹിച്ചു

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    വ്യക്തിപരമായി തനിക്കൊരിക്കലും സംഘടനയുടെ ഗുണമുണ്ടായിട്ടില്ല, എന്നാല്‍ തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്ന് ലിസ്റ്റിന്‍ പറയുന്നു. ഉസ്താദ് ഹോട്ടലില്‍ നിത്യ മേനോന്‍ അഭിനയിച്ചതിന് പിഴ അടപ്പിച്ചു. നിത്യ മേനോനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് അവര്‍ക്ക് മേല്‍ വിലക്കുണ്ടായിരുന്നില്ല. എന്നിട്ടും പിഴ അടച്ച് ഞാന്‍ പ്രശ്‌നം പിരഹിച്ചു.

    ചിറകൊടിഞ്ഞ കിനാവുകള്‍

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന്റെ പേരിനാണ് പിന്നെ പ്രശ്‌നം വന്നത്. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ നിന്നെടുത്ത പേര് എന്നാണ് വിവാദത്തിന് കാരണമായി പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ സാറിന് പ്രശ്‌നമുണ്ടായിട്ടില്ല. തിരക്കഥാകൃത്ത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുകയും ചെയ്തു എന്നിട്ടും നഷ്ടപരിഹാരമായി എന്നോട് 5ലക്ഷം കൊടുക്കാന്‍ പറഞ്ഞു. ഞാനത് കൊടുത്തിട്ടില്ല. കൊടുക്കില്ല എന്ന് പറഞ്ഞിട്ടുമില്ല

    ഞാനും അന്‍വറിന്റെ പാത പിന്തുടരും

    'ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുന്നു'

    ഇങ്ങനെ നിര്‍മാതാവിന്റെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാതെ അയാളെ കൊണ്ടു പിഴയടപ്പിക്കുന്ന ഏജന്‍സിയായിട്ട് തുടരനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനമെങ്കില്‍ വൈകാതെ ഞാനും അന്‍വറിന്റെ പാത പിന്തുടരേണ്ടി വരും ലിസ്റ്റിന്‍ പറയുന്നു

    ഫോട്ടോ ലിസ്റ്റിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും

    English summary
    Malayalam stars use to bargain for salary after a hit says Listin Stephen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X