»   » ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്ന മോഹത്തെക്കുറിച്ച് മല്ലിക സുകുമാരന്‍ !!

ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്ന മോഹത്തെക്കുറിച്ച് മല്ലിക സുകുമാരന്‍ !!

By: Nihara
Subscribe to Filmibeat Malayalam

സിനിമാ കുടുംബത്തിലെ ഇളം തലമുറക്കാരില്‍ ഏറെ ശ്രദ്ധേയരായ രണ്ട് താരങ്ങള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ രണ്ട് താരങ്ങള്‍. നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മക്കള്‍. മലയാള സിനിമയില്‍ യുവനിരയില്‍ ഏറെ ശ്രദ്ധേയരായി നില്‍ക്കുന്ന താരങ്ങള്‍, വിശേഷണങ്ങള്‍ ഏറെയാണ്.

സിനിമയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരസഹോദരന്‍മാര്‍ ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്ന മോഹത്തെക്കുറിച്ചാണ് മല്ലിക സുകുമാരന്‍ പറയുന്നത്. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മനസ്സില്‍ അടക്കിവെച്ച മോഹത്തെക്കുറിച്ച്

ചെന്നൈയിലും തിരുവനന്തപുരത്തുമായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും വളര്‍ന്നത്. അമ്മയുടെ നാട്ടിലെ പച്ചപ്പിലേക്ക് വല്ലപ്പോഴുമാണ് ഇരുവരും പോകാറുള്ളത്. വിദേശത്ത് പോയി പഠിച്ചുവെങ്കിലും മനസ്സില്‍ ഗ്രാമീണത കൊണ്ടു നടക്കുന്നവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജുമെന്ന് മല്ലിക പറയുന്നു.

പൃഥ്വിരാജും നാടനാണ്

ഇന്ദ്രജിത്ത് മാത്രമല്ല പൃഥ്വിരാജും നാടന്‍ ശൈലി ഇഷ്ടപ്പെടുന്നയാളാണ്. ഇന്ദ്രജിത്തിനെ കണ്ടാല്‍ത്തന്നെ അതു മനസ്സിലാവും. പെട്ടെന്ന് കൂട്ടുകാരെയൊക്കെ ഉണ്ടാക്കുന്ന പ്രകൃതക്കാരനുമാണ്. പൃഥ്വിരാജിന്റെ ഉള്ളിലും നാടിനോടുള്ള ഇഷ്ടമൊക്കെയുണ്ട്. എന്നാല്‍ പെട്ടെന്ന് ആരോടും അടുക്കുന്ന പ്രകൃതമല്ല അവന്റേതെന്നും മല്ലിക പറയുന്നു.

മനസ്സില്‍ ബാക്കി കിടക്കുന്ന മോഹം

സിനിമയില്‍ മുന്‍നിര നായകരായി തിളങ്ങുമ്പോഴും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും മനസ്സില്‍ നഷ്ടബോധമായി കിടക്കുന്നൊരു കാര്യമുണ്ട്. അമ്മനാട്ടില്‍ ഒരുപിടി മണ്ണെന്ന സ്വപ്നം. മുന്‍പ് കാന്തല്ലൂരിലെ ഭൂമി നോക്കാന്‍ ആളില്ലാതെ വന്നപ്പോഴാണ് ഇവര്‍ വിറ്റത്.

പുതിയ സംരംഭത്തിലേക്ക്

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിരിഞ്ഞ് സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ഇന്ദ്രജിത്തും ഇതിനോട് സഹകരിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്.

സംവിധാനത്തിലേക്ക് കടക്കുന്നു

അഭിനേതാവായി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും മനസ്സിലുള്ള സംവിധാന മോഹം പൃഥ്വിരാജ് ഉപേക്ഷിച്ചിരുന്നില്ല. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. അതിനു മുന്‍പ് തന്നെ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ച ടിയാന്‍ തിയേറ്ററുകളിലേക്കെത്തും.

English summary
Mallika Sukumaran opens up about the dream of Indrajith and Prithviraj.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam