»   » ഉട്ടോപ്യയിലെ രാജാവ് മമ്മൂട്ടിയുടെ ഒരു മെഗാസ്റ്റാര്‍ സിനിമയാകില്ല: കമല്‍

ഉട്ടോപ്യയിലെ രാജാവ് മമ്മൂട്ടിയുടെ ഒരു മെഗാസ്റ്റാര്‍ സിനിമയാകില്ല: കമല്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ഒരു മെഗാ സ്റ്റാര്‍ ആണ്, എന്നാല്‍ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമ അദ്ദേഹത്തിന്റെ ഒരു മെഗാ സ്റ്റാര്‍ സിനിമയാവില്ലെന്ന് സംവിധായകന്‍ കമല്‍. വളരെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ്. ഒരു സാധാരണക്കാരനായ മനുഷ്യന്‍. മമ്മൂട്ടി ചെയ്തിട്ടുള്ള നല്ല സിനിമകളുടെ പട്ടികയില്‍ ഒന്നാകും ഇതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു

സി പി സ്വതന്ത്രന്‍ എന്ന വ്യക്തി കാണുന്ന ആളുകളും അവരുടെ പ്രശ്‌നങ്ങളുമാണ് സിനിമയില്‍. കോക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയാണിത്. പ്രതിമകളും കാക്കകളും കഴുതകളും സംസാരിക്കുന്നു ചിത്രത്തില്‍. റിയല്‍ ക്യാരക്ടറിനൊപ്പം ഇവ സങ്കല്‍പ്പിക കഥാപാത്രങ്ങള്‍ ആകുന്നു.


mammootty-kamal

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ഉട്ടോപ്യയിലെ രാജാവ്. വളരെ റിയലസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ്. സാധാരണ പൊളിറ്റിക്കല്‍ സിനിമ എടുക്കുമ്പോള്‍ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് ഹീറോയെക്കൊണ്ടു വന്‍ ഡയലോഗുകള്‍ പറയിപ്പിക്കുകയും മറ്റും ചെയ്യും. ഈ സിനിമയില്‍ അങ്ങനെയൊരു രീതിയുമില്ലെന്ന് കമല്‍ പറഞ്ഞു.


കറുത്ത പക്ഷികള്‍ക്ക് ശേഷം ഒമ്പത് വര്‍ഷത്തെ ഇടവേളം മമ്മൂട്ടിയ്ക്കും തനിയ്ക്കും ഇടയില്‍ വന്നത് ഒന്നും ബോധപൂര്‍വ്വമല്ലെന്നും കമല്‍ പറയുന്നു. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. മമ്മൂട്ടി അദ്ദേഹത്തിന്റേതായ രീതിയില്‍ സിനിമ ചെയ്യുന്നു. ഞാന്‍ എന്റേതായ രീതിയിലും. അപ്പോള്‍ ഇടവേള സ്വാഭാവികമായും സംഭവിക്കുമല്ലോ. മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലുമായും ജയറാമുമായുമൊക്കെ എനിക്കിങ്ങനെ ഒരു ഇടവേള ഉണ്ടായിട്ടുണ്ടെന്നും ഒന്നും ആലോചിച്ചുറപ്പിക്കുന്നതൊന്നുമല്ലെന്നും കമല്‍ പറഞ്ഞു.

English summary
Mammootty as a ordinary man in Utopiayile Rajavu says Kamal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam