»   » ദിലീപിന്റെ കല്യാണത്തിന് കണ്ടപ്പോള്‍ മമ്മൂട്ടി ധര്‍മജനെ കെട്ടി പിടിച്ചു പറഞ്ഞു, നീ അത് തിന്നല്ലോ...

ദിലീപിന്റെ കല്യാണത്തിന് കണ്ടപ്പോള്‍ മമ്മൂട്ടി ധര്‍മജനെ കെട്ടി പിടിച്ചു പറഞ്ഞു, നീ അത് തിന്നല്ലോ...

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമാണ് കാവ്യ മാധവന്റെയും ദിലീപിന്റെയും. എന്നാല്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അവിടെ കാത്തിരുന്നത് ഒരു വലിയ സാറ്റാറിന്റെ പ്രശംസയായിരുന്നു.

എന്നെ കരയിക്കാതെടാ ധര്‍മജാ... പിഷാരടിയ്ക്ക് സഹിയ്ക്കുന്നില്ല

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷമാണ് ധര്‍മജന്‍ ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനെത്തിയത്. അവിടെ വച്ച് നിറയെ പേര്‍ ധര്‍മജനെയും കട്ടപ്പനയിലെ ദാസപ്പനെയും അഭിനന്ദിച്ചു.

പ്രശംസകള്‍ ഏറെ കിട്ടി

ദാസപ്പന്‍ എന്ന കഥാപാത്രത്തിന് ധാരാളം പ്രശംസകള്‍ ലഭിച്ചു എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു. സിദ്ദിഖ്, സലിം കുമാര്‍ എന്നിവര്‍ക്കൊപ്പം നിന്ന് അഭിനയിക്കുക ഏറെ വെല്ലുവിളയായിരുന്നുവെങ്കിലും നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു എന്ന് ധര്‍മജന്‍ പറയുന്നു.

മമ്മൂട്ടി പറഞ്ഞത്

ദിലീപേട്ടന്റെ കല്യാണത്തിന് പോയപ്പോഴാണ് മമ്മൂക്കയെ കണ്ടത്. കണ്ടപ്പോള്‍ തന്നെ അദ്ദേഹം എന്നെ കെട്ടി പിടിച്ച്, ചേര്‍ത്ത് നിര്‍ത്തിയിട്ട് പറഞ്ഞു, നീ ആ സിനിമ തിന്നു കളഞ്ഞല്ലോടാ എന്ന്.

എന്റെ പേര് നിര്‍ദ്ദേശിക്കുന്നു

മമ്മൂക്ക പലരോടും എന്റെ പേര് റെക്കമെന്റ് ചെയ്യുന്നതായി അറിഞ്ഞു. ഉടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചേക്കും. നമുക്ക് സന്തോഷിക്കാന്‍ ഇതൊക്കെ തന്നെ ധാരാളമല്ലേ എന്നാണ് ധര്‍മജന്‍ പറയുന്നത്.

ദിലീപ് പറഞ്ഞത്

കട്ടപ്പനയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ നിര്‍മാതാവ് കൂടെയായ ദിലീപ് പറഞ്ഞത്രെ, നിനക്കൊക്കെ വേണ്ടിയാ ഞാന്‍ കോടികള്‍ മുടക്കുന്നത് എന്ന്. കല്യാണത്തിന് കണ്ടപ്പോള്‍ ധര്‍മജന്‍ അതിന് മറുപടി കൊടുത്തു, എന്നെയൊക്കെ വച്ച് കോടികള്‍ ഉണ്ടാക്കുകയല്ലേ, ഇനിയും കാശുണ്ടാക്കണേല്‍ വിളിക്ക് എന്ന്.

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Mammootty praises Dharmajan for his performance in Kattappanayile Hrithik Roshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam