»   » 'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

Posted By:
Subscribe to Filmibeat Malayalam

സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പാത്തേമാരി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് ജുവല്‍ മേരിയ്ക്ക് രണ്ടാമതും മമ്മൂട്ടിയുടെ നായികയായി ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയ അവസരമാണ് ഉട്ടോപ്യയിലേതെന്ന് ജുവല്‍ മേരി പറഞ്ഞു.

മമ്മൂട്ടിയാണ് ചിത്രത്തിന് വേണ്ടി ജുവലിന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംവിധായകന്‍ കമല്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ പേര് പറഞ്ഞത് മമ്മൂട്ടിയാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയെന്നാണ് ജുവല്‍ പറയുന്നത്.

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ മമ്മൂട്ടി വിളിച്ചിട്ട് കമലിനെ ഒന്ന് വിളിക്കണമെന്ന് ജുവലിനോട് ആവശ്യപ്പെട്ടത്.

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

ഇതനുസരിച്ച് ജുവല്‍ കമലിനെ വിളിച്ചു സംസാരിച്ചു. കഥ മുഴുവന്‍ പറഞ്ഞു.

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

'സാര്‍ എന്നോടു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, അതിന് സാര്‍ എന്നെ കണ്ടിട്ടില്ലല്ലോ എന്ന്. അപ്പോള്‍ സാര്‍ പറഞ്ഞു ഇല്ല, പക്ഷേ മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന്.'

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ കമല്‍സാര്‍ തന്നെ ഒരുപാട് പ്രതിഭകള്‍ ഇരിക്കുന്ന സദസ്സില്‍ ഇതു വെളിപ്പെടുത്തിയപ്പോള്‍ എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നതിനെക്കാളും സന്തോഷമാണ് തോന്നിയതെന്ന് ജുവല്‍ പറഞ്ഞു.

'മമ്മൂട്ടിയാണ് എന്റെ പേര് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി'

ഒരു പൊതുപ്രവര്‍ത്തകയായ ഉമ ദേവി എന്ന കഥാപാത്രത്തെയാണ് ജുവല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഒരു രാഷ്ട്രീയവുമില്ലാത്ത പൊതു പ്രവര്‍ത്തകയാണ് ഉമ

English summary
I was surprised when i came to knew thet Mammootty recommend my name to Kamal sir for Utopiayile Rajavu says Jewel Mary

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam