»   » മമ്മൂട്ടിയും ജോഷിയും തമ്മില്‍ ശത്രുത ? വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി മമ്മൂട്ടി

മമ്മൂട്ടിയും ജോഷിയും തമ്മില്‍ ശത്രുത ? വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മെഗാസ്റ്റാര്‍. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയേക്കുയര്‍ന്ന ാണ്. സഹനായകനില്‍ നിന്നും തുടങ്ങി നായകനിരയിലേക്കുയര്‍ന്ന താരത്തിന്റെ വളര്‍ച്ച ആരെയും അസൂയപ്പെടുന്ന തരത്തിലായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മമ്മൂട്ടി സിനിമയിലെത്തിയതിനെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് . കരണ്‍ താപ്പറിനും നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

'സര്‍ഗ'ത്തിനു ശേഷം നൃത്തപരിപാടികള്‍ക്കൊന്നും ഊര്‍മ്മിള ഉണ്ണിയെ സംഘാടകര്‍ വിളിച്ചിരുന്നില്ല, കാരണം ??

അഭിനയത്തോടുള്ള ആഗ്രഹം ചെറുപ്പം മുതലേ തന്നോടൊപ്പമുണ്ടായിരുന്നു. ഏത് സിനിമയാണെന്നോ താരമാണെന്നോ ഓര്‍ക്കുന്നില്ല ടൈയും കെട്ടിയുള്ള നായകന്റെ ഇമേജ് അന്നേ മനസ്സില്‍ പതിഞ്ഞിരുന്നുവെന്ന് താരം പറയുന്നു. അന്ന് തീരുമാനിച്ചിരുന്നു സിനിമയില്‍ അഭിനയിക്കണമെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം അത്തരമൊരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു.

മംഗലശ്ശേരി നീലകണ്ഠന്‍രെ പ്രകടനത്തില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല, പ്രേക്ഷകരോ ?

മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടിയിലേക്ക്

മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേരെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മുഹമ്മദ് കുട്ടിയെങ്ങനെ മമ്മൂട്ടിയായി മാറിയെന്നതിനെക്കുറിച്ച് മെഗാസ്റ്റാര്‍ തന്നെ പറയും. തന്റെ പേര് സ്പീഡില്‍ വിളിക്കുമ്പോഴും തുടരെത്തുടരെ ഉച്ചരിക്കുന്നതിനുമിടയിലാണ് മുഹമ്മദ് കുട്ടി ലോപിച്ച് മമ്മൂട്ടിയായി മാറിയത്. തന്റെ വല്ല്യുപ്പയുടെ പേരായിരുന്നു മുഹമ്മദ് കുട്ടിയെന്നും താരം പറയുന്നു.

അഭിനയത്തോടുള്ള അടങ്ങാത്ത ഇഷ്ടം

സിനിമയിലേക്ക് എത്തിയത് ചെറുപ്പം മുതലേ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. അന്ന് കണ്ടിരുന്ന സിനിമകളിലെ നായകരെപ്പോലെ ഒരിക്കല്‍ താനും നായകനാവുമെന്ന് അന്നേ കരുതിയിരുന്നു. എന്നാല്‍ അന്ന് മനസ്സില്‍ പതിഞ്ഞ തരത്തിലുള്ള വേഷം തന്നെ തേടിയെത്തുമെന്ന് കരുതിയിരുന്നില്ല.

വളരെ ചെറുപ്പത്തിലേ സിനിമയിലെത്തി

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. അവസരം ചോദിച്ച് നടക്കുന്നതിനിടയിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്.

കരിയര്‍ ബ്രേക്ക് ചിത്രമായ ന്യൂഡല്‍ഹിയെക്കുറിച്ച്

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജോഷി സംവിധാനം ചെയത ന്യൂഡല്‍ഹി. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടായി മാറുകയായിരുന്നു ഇത്. പത്തോളം സിനിമയ്ക്ക് വേണ്ടി ഇവര്‍ വീണ്ടും ഒരുമിച്ചു. മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട പല ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ നിന്നും പിറവിയെടുത്തു.

ജോഷിയുമായി യാതൊരു പ്രശ്‌നവുമില്ല

കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ന്യൂഡല്‍ഹിയുടെ സംവിധായകനായ ജോഷിയുമായി മമ്മൂട്ടി ശത്രുതയിലായിരുന്നുവെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.

തന്റെ കഥാപത്രത്തെക്കുറിച്ച് ചോദിച്ചു കൊണ്ടേയിരിക്കും

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുകയാണെങ്കില്‍ താരം ഇടയ്ക്കിടയ്ക്ക് സംവിധായകരോട് തന്റെ കഥാപാത്രത്തെക്കുറിച്ച് ചോദിക്കുമെന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നത്.

ഇന്നും സജീവമാണ്

തുടക്കത്തില്‍ അത്ര മികച്ച കഥാപാത്രങ്ങളൊന്നും ടേതിയെത്തിയില്ലെങ്കിലും പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെ സമയമായിരുന്നു. വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ പകര്‍ന്നത്. അഭിനയത്തോടുള്ള ്അടങ്ങാത്ത പാഷനാണ് താരത്തെ ഇന്നും സിനിമയോട് ചേര്‍ത്തു നിര്‍ത്തുന്നത്. കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി മലയാള സിനിമയില്‍ ഇപ്പോഴും സജീവമാണ്.

English summary
Actor Mammootty talks about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam