»   » മമ്മൂട്ടി അങ്കിള്‍ തമാശയൊക്കെ പറയും, അതു കേട്ട് ഞങ്ങളൊക്കെ ചിരിക്കും : നിരഞ്ജന അനൂപ്

മമ്മൂട്ടി അങ്കിള്‍ തമാശയൊക്കെ പറയും, അതു കേട്ട് ഞങ്ങളൊക്കെ ചിരിക്കും : നിരഞ്ജന അനൂപ്

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി രഞ്ജിത്ത് ടീമിന്റെ പുത്തന്‍പണം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഗ്രേറ്റ് ഫാദറിനു ശേഷം വീണ്ടും മറ്റൊരു ചിത്രവുമായി മെഗാസ്റ്റാര്‍ എത്തുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഗോവന്‍ ഷൂട്ടിന്റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

പുത്തന്‍പണത്തില്‍ വിദ്യാര്‍ത്ഥിയായി വേഷമിടുന്നൊരു കലാകാരിയുണ്ട്. സൈറാബാനുവിലൂടെ പ്രശസ്തയായ നിരഞ്ജന അനൂപ്. ചിത്രത്തിന്റെ ഗോവന്‍ ഷൂട്ടിനിടയിലുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഈ കലാകാരി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിരഞ്ജന കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ സംഭവിച്ചത്

ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ ചിത്രീകരിച്ചത് ഗോവയിലായിരുന്നു. നിരവധി രസകരമായ കാര്യങ്ങള്‍ ഷൂട്ടിനിടയില്‍ സംഭവിച്ചിരുന്നുവെന്നും നിരഞ്ജന പറഞ്ഞു.

മമ്മൂട്ടി അങ്കിള്‍ തമാശ പറയും

പൊതുവേ ഗൗരവ പ്രകൃതക്കാരനായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. അധികം ആരോടും സംസാരിക്കില്ലെന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഗോവന്‍ ഷൂട്ടിനിടയില്‍ മമ്മൂട്ടി അങ്കിളുമായി അടുത്തിടപഴകാന്‍ സമയം ലഭിച്ചിരുന്നു. അദ്ദേഹം പറഞ്ഞ തമാശകളൊക്കെ ഞങ്ങളെല്ലാം ചിരിച്ചിരുന്നുവെന്നും താരം പറഞ്ഞു.

സൈറാബാനുവില്‍ നിന്നും പുത്തന്‍പണത്തിലേക്ക്

അഭിനേത്രി ആവുന്നതിന് മുന്‍പ് തന്നെ സിനിമയുമായി ബന്ധമുണ്ട് നിരഞ്ജന അനൂപിന്. ദേവാസുരം സിനിമയ്ക്ക് കാരണമായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടിയാണ് നിരഞ്ജന. അമ്മ നാരായണിഅറിയപ്പെടുന്ന നര്‍ത്തകിയാണ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ത്തന്നെ സിനിമാ പ്രവേശനം വൈകിയോയെന്നാണ് പ്രേക്ഷകര്‍ക്ക് ചോദിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലൂടെയാണ് നിരഞ്ജന സിനിമയിലേക്ക് കടന്നുവന്നത്.

മഞ്ജു വാര്യരുമായി അടുത്ത ബന്ധം

നിരഞ്ജനയുടെ അമ്മയുടെ അടുത്ത കൂട്ടുകാരിയാണ് മഞ്ജു വാര്യര്‍. എനിക്ക് സെക്കന്‍ഡ് മദര്‍ എന്നോ പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്നൊക്കെയോ മേമയെ വിളിക്കാം. അത്രയ്ക്ക് അടുത്ത ബന്ധമാണ് മഞ്ജുവുമായുള്ളതെന്ന് നിരഞ്ജന പറഞ്ഞു. അടുത്ത ബന്ധമാണെങ്കിലും അഭിനയത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായമൊന്നും മേമ നടത്തിയിട്ടില്ല. അഭിനയം നന്നായിരുന്നുവെന്നും ക്യൂട്ടായിരുന്നുവെന്നും മാത്രമേ പറഞ്ഞുള്ളൂ.

English summary
Niranjana Anoop shared about her experience working with Mammootty. She is quoted staying, “We had real fun during the film’s shoot in Goa. The climax was shot there — an isolated area with few people and no boats. There we got a chance to interact with each other well. Mammootty uncle cracked a lot of jokes and we used to laugh out loud.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam