»   » മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മണിയന്‍പിള്ള രാജു വഴിയാണ് പാവടയുടെ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ഛോട്ടാ മുമ്പൈ എന്ന ചിത്രത്തിലൂടെ. ഛോട്ടാ മുമ്പൈയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സംവിധായകന്‍ അന്‍വര്‍ റഷീദിനോട് മണിയന്‍പിള്ള രാജു പറഞ്ഞുവത്രേ. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു അസിസ്റ്റന്റിനെ ഞാന്‍ നിര്‍ദ്ദേശിക്കാം. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എടുത്തോളൂ. അങ്ങനെയാണ് മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തുന്നത്.

2013ല്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. ചിത്രത്തിന്റെ വിജയത്തോട് കൂടിയാണ് മാര്‍ത്താണ്ഡന്‍ രണ്ടാമത്തെ ചിത്രമായ അച്ഛാദിന്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. പക്ഷേ ചിത്രം പൂര്‍ണ പരാജയവുമായി. എന്നിട്ടും മാര്‍ത്താണ്ഡന്റെ കൈയില്‍ തന്നെ പാവടയുടെ സംവിധാനം ഏല്‍പ്പിച്ചു. അതിന് കാരണമുയണ്ടായിരുന്നു. മണിയന്‍പിള്ള രാജു പറയുന്നു. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

നിസാര്‍ സംവിധാനം ചെയ്യുന്ന ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ആദ്യമായി മാര്‍ത്താണ്ഡനെ കാണുന്നത്. എല്ലാം വൃത്തിയായി ചെയ്യാന്‍ മനസ് കാണിക്കുന്ന ഒരു അസോസിയേറ്റ് ഡയറക്ടറായി.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

അന്‍വര്‍ റഷീദ് ഛോട്ടാ മുമ്പൈ ചെയ്യുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി മാര്‍ത്താണ്ഡനെ താന്‍ നിര്‍ദ്ദേശിച്ചു.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

ഛോട്ടാ മുമ്പൈയ്ക്ക് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ മാര്‍ത്താണ്ഡന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, സ്വതന്ത്ര്യനായി നിങ്ങള്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ നിര്‍മ്മാണം ഏറ്റെടുത്തോളാം. മാര്‍ത്താണ്ഡന്‍ അത് സമ്മതിക്കുകെയും ചെയ്തു.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സംവിധാനം ചെയ്തു. ചിത്രം വന്‍ വിജയമായതോടെ പുതിയ ചിത്രത്തിലേക്കും കടക്കാന്‍ മാര്‍ത്താണ്ഡന്‍ തീരുമാനിച്ചു.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ വിജയത്തിന് ശേഷം അച്ഛാദിന്‍ ഒരുക്കുമ്പോള്‍, പെട്ടന്നൊരു ചിത്രം വേണോ എന്ന് ചോദിച്ചിരുന്നു. പക്ഷേ മാര്‍ത്താണ്ഡന്റെ ആഗ്രഹം കൂടിയായിരുന്നു, മമ്മൂട്ടിയെ വച്ച് മറ്റൊരു ചിത്രം.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു

പൃഥ്വിരാജിനെ നായകാനാക്കി പാവാട ഒരുക്കുമ്പോള്‍ ക്രൂവിലുള്ള പലരും ചോദിച്ചിരുന്നു, മാര്‍ത്താണ്ഡന്റെ കൈയ്യില്‍ സംവിധാനം ഏല്‍പ്പിച്ചാല്‍ ശരിയാകുമോ എന്ന്. പക്ഷേ അന്ന് ഞാന്‍ മാര്‍ത്താണ്ഡന് നല്‍കിയ വാക്കായിരുന്നു എനിക്ക് പാലിക്കേണ്ടത്. മണിയന്‍ പിള്ള രാജു പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

English summary
Maniyan Pilla Raju about G Marthandan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam