twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    By Aswini
    |

    മോഹന്‍ലാലിന്റെ ആതിഥ്യ മര്യാദയെയും വിനയമുള്ള പെരുമാറ്റത്തെയും കുറിച്ച് മുമ്പ് പലരും പറഞ്ഞതാണ്. അവരുടെ കൂട്ടത്തില്‍ ഇതാ മനോജ് കെ ജയനും സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള തന്റെ അനുഭവം പങ്കുവയ്ക്കുന്നു. നാനയുടെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് വേണ്ടി സംസാരിക്കവെയാണ് പ്രജ എന്ന ചിത്രത്തില്‍ അഭിനയിക്കവെ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ഒരു അനുഭവം മനോജ് കെ ജനയന്‍ പറഞ്ഞത്.

    കോട്ടയത്തുള്ള രണ്ട് സുഹൃത്തുക്കളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അവരെയും കൂട്ടിലെ ലാലേട്ടനെ കാണാന്‍ എറണാകുളത്തെ താജ് ഹോട്ടലിലെത്തിയതാണ് കഥ. കൂട്ടുകാര്‍ക്ക് വാക്ക് നല്‍കി അവരെയും കൂട്ടി താജ് ഹോട്ടലില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുമായി റെസ്റ്റോറന്റില്‍ മീറ്റിങിലായിരുന്നു. എങ്കിലും ലാലേട്ടനെ കാണാതെ പോകാന്‍ കഴിയാത്തതുകൊണ്ട് റെസ്‌റ്റോറന്റിലേക്ക് പോകാന്‍ തീരുമാനിച്ചു.

    റെസ്‌റ്റോറന്റിന്റെ ഡോര്‍ തുറന്ന് ഞാന്‍ കയറുമ്പോള്‍ ലാലേട്ടന്‍ ദൂരെ നിന്നേ എന്നെ കാണുന്നുണ്ടായിരുന്നു. ഞാന്‍ നാലഞ്ചടി മുന്നോട്ടുവച്ചിട്ടുണ്ടാവില്ല. അപ്പോഴേക്കും ലാലേട്ടന്‍ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. ഞാനദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് നടന്നു. ഒപ്പം എന്റെ സുഹൃത്തുക്കളും. ഞാനടുത്തെത്തിയതും ലാലേട്ടന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് എന്നെ പരിചയപ്പെടുത്തി. ഒപ്പമിരിക്കാന്‍ ക്ഷണിച്ചു. അപ്പോഴാണ് ഞാന്‍ വന്നകാര്യം ലാലേട്ടനോട് പറഞ്ഞത്. എന്റെ സുഹൃത്തുക്കളെ ഞാനദ്ദേഹത്തിന് പരിചയപ്പെടുത്തി. അവരോട് അദ്ദേഹം സംസാരിച്ചു. ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മീറ്റിംഗ് നടക്കട്ടെ എന്നുപറഞ്ഞ് ഞങ്ങളിറങ്ങി.

    പുറത്തിറങ്ങി കഴിഞ്ഞപ്പോഴേക്കും സുഹൃത്തുക്കള്‍ക്ക് ഞാനൊരു ഹീറോയായി കഴിഞ്ഞിരുന്നു. എന്നെ കണ്ടിട്ട് ലാലേട്ടന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാകത്തില്‍ വളര്‍ന്നതില്‍ അഭിമാനം പൂണ്ടു. അതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ഞാനവരെ തിരുത്തി. എന്റെ വലിപ്പമല്ല ലാലേട്ടന്റെ മഹത്വമാണ് അവിടെ വെളിപ്പെട്ടതെന്ന് പറഞ്ഞു. ഒരു കലാകാരനെ എങ്ങനെ ബഹുമാനിക്കണം എന്നതിന്റെ മാതൃകയാണത്.

    വേണമെങ്കില്‍ അദ്ദേഹത്തിന് എന്നെ കണ്ടിട്ട് കാണാത്ത മട്ടില്‍ ഇരിക്കാമായിരുന്നു. അല്ലെങ്കില്‍ കണ്ടെന്ന് വരുത്താം. അതുമല്ലെങ്കില്‍ അദ്ദേഹത്തിന് എഴുന്നേല്‍ക്കാതിരിക്കാം. അടുത്തുവരുമ്പോള്‍ മാത്രം കൈ തരാം. പക്ഷേ അത്തരം കള്ളത്തരങ്ങളൊന്നും ലാലേട്ടന് കാട്ടാന്‍ അറിയാത്തത് അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം കൊണ്ടാണെന്ന് മനോജ് കെ ജയന്‍ പറയുന്നു. ഇങ്ങനെയൊരു സ്വീകരണം പിന്നെ ഒരു നടനില്‍നിന്ന് മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളുവെന്നും അത് സാക്ഷാല്‍ രജനികാന്താണെന്നും മനോജ് കെ ജയന്‍ പറഞ്ഞു.

    പ്രജ എന്ന ചിത്രത്തിലാണ് മനോജ് കെ ജയന്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതും. പ്രജ മുതല്‍ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ വരെ പതിനൊന്ന് സിനിമകളില്‍ മനോജ് കെ ജയന്‍ സുഹൃത്തായും വില്ലനായും മോഹന്‍ലാലിനൊപ്പമെത്തി. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം,

    പ്രജ

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തിലാണ് മനോജ് കെ ജയന്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്

    രാവണപ്രഭു

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    രാവണ പ്രഭു എന്ന ചിത്രത്തില്‍ സുഹൃത്തിന്റെ വേഷത്തിലാണ് മനോജ് കെ ജയന്‍ എത്തിയത്. ദേവാസുരത്തിലെ കുഞ്ഞനന്റെ മകന്‍, എം എല്‍ എ ശിവദാസന്‍

    താണ്ഡവം

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    താണ്ഡവം എന്ന ചിത്രത്തില്‍ പ്രതിനായകന്റെ വേഷമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദാസപ്പന്‍ ഗൗണ്ടര്‍ എന്ന കഥാപാത്രമായിട്ടാണ് മനോജ് കെ ജയന്‍ എത്തിയത്

    നാട്ടുരാജാവ്

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    നാട്ടുരാജാവില്‍ ചെറിയൊരു വേഷമാണ് മനോജ് കെ ജയന്‍ ചെയ്തത്. ആന്റപ്പന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

    ഉടയോന്‍

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ഉടയോന്‍ എന്ന ചിത്രത്തില്‍ പൊട്ടന്‍ പത്രോ എന്ന കഥാപാത്രമായി മനോജ് കെ ജയന്‍ എത്തി

    റോക്ക് ആന്റ് റോള്‍

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    മോഹന്‍ലാലിന്റെ സുഹൃത്തായിട്ടാണ് റോക്ക് ആന്റ് റോള്‍ ന്നെ രഞ്ജിത്ത് ചിത്രത്തില്‍ മനോജ് കെ ജയന്‍ എത്തുന്നത്. സൈതാപ്പേട്ട് ഗിരി എന്നാണ് കഥാപാത്രത്തിന്റെ പേര്

    ആകാശ ഗോപുരം

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    മോഹന്‍ലാലിനെയും നിത്യ മേനോനെയും ഭരത് ഗോപിയെയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെപി കുമാരന്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തില്‍ അലക്‌സ് എന്ന കഥാപാത്രമായി മനോജ് കെ ജയന്‍ എത്തി

    മിഴികള്‍ സാക്ഷി

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    ആകാശ ഗോപുരത്തിന് ശേഷം മനോജ് കെ ജയന്‍ ചെയ്ത തൊട്ടടുത്ത ചിത്രവും ലാലിനൊപ്പമായിരുന്നു, മിഴികള്‍ സാക്ഷി

    സാഗര്‍ ഏലിയാസ് ജാക്കി

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    മോഹന്‍ലാലിന്റെ സാഗര്‍ ഏലീയാസ് ജാക്കി എന്ന ചിത്രത്തില്‍ മര്‍മപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ് കെ ജയനാണ്. മനു എന്ന കഥാപാത്രമായിട്ടാണ് മനോജ് കെ ജയന്‍ എത്തിയത്

    ലോക്പാല്‍

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    ജോഷി സംവിധാനം ചെയ്ത ലോക് പാല്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ എസ് പി വിജയനായി മനോജ് കെ ജയന്‍ എത്തി

    ലേഡീസ് ആന്റ് ദി ജന്റില്‍മാന്‍

    എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    ലേഡീസ് ആന്റ് ജെന്റില്‍മാനിലാണ് മനോജ് കെ ജയന്‍ ഒടുവില്‍ മോഹന്‍ലാലിനൊപ്പം അഭിനിയച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് എന്ന കഥാപാത്രമായി മനോജ് കെ ജയന്‍ എത്തി

    English summary
    Manoj K Jayan telling about Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X