»   » നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

By: Sanviya
Subscribe to Filmibeat Malayalam

അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂല്‍ സല്‍മാന്‍ അഭിനയരംഗത്ത് എത്തുന്നത്. നാല് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മഖ്ബൂല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇപ്പോഴാണ്. ഒരു സിനിമയില്‍ അഭിനയിച്ചുവെന്ന് തോന്നുന്നത് തന്നെ മമ്മൂട്ടിയുടെ കസബയില്‍ അഭിനയിച്ചതിന് ശേഷമാണെന്ന് മഖ്ബൂല്‍ പറയുന്നു.

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ


സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ തന്റെ പ്രിയ സുഹൃത്താണ്. സിനിമയില്‍ ഒരു റോള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. മൂത്താപ്പയുടെ (മമ്മൂട്ടി) കൂടെ അഭിനയിക്കാന്‍ കിട്ടിയ അവസരം. മഖ്ബൂല്‍ പറയുന്നു. മൂത്താപ്പയുടെ കൂടെ ആദ്യമായി അഭിനയിച്ചപ്പോഴുള്ള അനുഭവം മഖ്ബൂല്‍ പങ്കു വയ്ക്കുന്നു.


നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

മൂത്താപ്പയുടെ ഷോട്ട് ആകുമ്പോഴാണ് സെറ്റിലേക്ക് വരികയുള്ളുവെന്നാണ് താന്‍ ആദ്യ കരുതിയത്. എന്നാല്‍ പെട്ടനാണ് മൂത്താപ്പ സെറ്റിലേക്ക് കയറി വന്നു. എല്ലാവരും പെട്ടന്ന് നിശബ്ദരായി. അതോടെ തന്റെ മനസ് ബ്ലാങ്കായെന്ന് മഖ്ബൂല്‍ പറയുന്നു.


നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

അതുവരെ ആക്ഷന്‍ പറഞ്ഞത് നിഥിന്‍ ആയിരുന്നു. പിന്നെ സെറ്റില്‍ ആക്ഷന്‍ പറഞ്ഞത് പോലും മമ്മൂട്ടിയായിരുന്നുവെന്ന് മഖ്ബൂല്‍ പറയുന്നു.


നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

തെറ്റ് പറ്റിയപ്പോള്‍ മൂത്താപ്പ ഏണിച്ച് വന്നിട്ട് അഭിനയിക്കാന്‍ കാണിച്ചു തരികയും ചെയ്തു. ഇതൊക്കെ മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യമായാണ് താന്‍ കാണുന്നത്- മഖ്ബൂല്‍.


നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

സ്‌റ്റേഷനില്‍ വച്ച് തന്നോട് മൂത്താപ്പ ദേഷ്യപ്പെടുന്ന രംഗമുണ്ട്. മുമ്പെങ്ങും മമ്മൂക്ക തന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ശരിക്കും പേടിച്ച് വിറച്ചാണ് താന്‍ അഭിനയിച്ചത്. അതു കണ്ട് അഭിനയത്തില്‍ നാച്വാറലിറ്റി ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. സത്യത്തില്‍ പേടിച്ചിട്ടാണ് അങ്ങനെ റിയാക്ട് ചെയ്തത്. മഖ്ബൂല്‍ പറയുന്നു.


നിന്നില്‍ ഞാനുണ്ട്, അതാണ് മാറ്റേണ്ടത്, മമ്മൂട്ടി മഖ്ബൂലിന് നല്‍കിയ ഉപദേശം

ഞാന്‍ അഭിനയിച്ചതിനെ കുറിച്ച് മൂത്താപ്പ എന്നോട് ഒന്നും പറഞ്ഞില്ല. വാപ്പച്ചിയെ വിളിച്ച് പറഞ്ഞു. അവന്റെയുള്ളില്‍ ഇത്തിരി ഞാനുണ്ട്. അതെടുത്ത് മാറ്റിയാല്‍ പ്രശ്‌നം തീരുമെന്ന്. ഇക്കാര്യം രഞ്ജി പണിക്കരും മുമ്പ് പറഞ്ഞിട്ടുണ്ട്-മഖ്ബൂല്‍ പറയുന്നു.


English summary
Maqbool Salman shared acting experience with Mammootty in Kasaba.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam