»   » രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം റിലീലസ് ചെയ്യുന്നതിന് എട്ട് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ കഥ ജനിക്കുന്നത്. അന്ന് മാര്‍ട്ടിന്‍ വനിതാ മാഗസിനില്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കുകയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ കവര്‍ ഷൂട്ടിന് വേണ്ടി ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ബെസ്റ്റ് ആക്ടര്‍ എന്ന കഥയുടെ ജനനം. മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

തിരിച്ചെത്തിയതും കഥ പറയാനായി മമ്മൂട്ടിയെ വിളിച്ചു. രാവിലെ ഏഴരമണിക്കാണ് മമ്മൂട്ടിയോട് ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. എനിക്കൊരു കഥ പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ മമ്മൂട്ടി പറയുന്നു ഇന്ന് നടക്കില്ല. വീട്ടില്‍ അതിഥികള്‍ വന്നിട്ടുണ്ട്. എന്തായാലും മമ്മൂക്ക ഈ കഥ കേട്ടേ പറ്റൂ... മാര്‍ട്ടിന്‍ പറയുന്നു. പിന്നെ മമ്മൂക്കയുടെ മറ്റൊരു മറുപടിക്കൊന്നും കാത്തു നിന്നില്ല. മമ്മൂക്കയുടെ അടുത്തെത്തി കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് ഇഷ്ടമായി.തുടര്‍ന്ന് വായിക്കൂ...

രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

കഥ മമ്മൂട്ടിക്ക് ഇഷ്ടമായി. അടുത്ത് ചോദ്യം ആര് സംവിധാനം ചെയ്യും. മാര്‍ട്ടിന്‍ പറഞ്ഞു. അത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും..

രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

കഥ പറഞ്ഞ് താന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മമ്മൂട്ടിയും വാതിക്കല്‍ വരെ വന്നു. എന്നിട്ട് ഒരു പരുക്ക സ്വഭാവത്തില്‍ പറഞ്ഞു. ഏഴരമണിക്കൊക്കെ വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് താനെന്ന് കരുതരുത്.

രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

ബെസ്റ്റ് ആക്ടറിന്റെ കഥ കേട്ടപ്പോള്‍ അന്‍വറിന് ഒരുപാട് ഇഷ്ടമായി. പക്ഷേ കൊച്ചിയിലെ ഗുണ്ടായിസം വച്ചൊരു സിനിമയെടുക്കാന്‍ അന്‍വറിന് താത്പര്യമില്ലായിരുന്നു. ഈ കഥയില്‍ ഒരു സിനിമയുണ്ട്. ഈ സിനിമ മാര്‍ട്ടിന്‍ തന്നെ സംവിധാനം ചെയ്യണം. പിന്നീട് മമ്മൂട്ടിയും പറഞ്ഞു മാര്‍ട്ടിന്‍ തന്നെ സിനിമ സംവിധാനം ചെയ്യണം.

രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്

ചിത്രം പുറത്തിറങ്ങി ആദ്യ ഷോ കാണാന്‍ പോകുന്നത് എബ്രിഡ് ഷൈനിന്റെ കാറിലായിരുന്നു. രാവിലെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് ആശംസകള്‍ നേരുന്നുണ്ട്. പക്ഷേ എന്റെ ടെന്‍ഷന്‍ മാറുന്നില്ലായിരുന്നു. എബ്രിഡല്ലാതെ കാറില്‍ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തി പൊട്ടികരഞ്ഞു പോയി. മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിന്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവം പങ്ക് വയ്ക്കുന്നത്.

English summary
Martin Prakat about his first film Best Actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam