For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയും ഡെയ്ന്‍ ഡേവിസും പിണക്കത്തിലാണോ? ഉടന്‍പണം അനുഭവങ്ങള്‍ പങ്കുവെച്ച് താരം പറ‍ഞ്ഞത്?

  |

  നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് റിയാലിറ്റി ഷോ നടത്തിയത്. അഭിനയം മാത്രമല്ല അവതാരകയായും തിളങ്ങിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. ഉടന്‍ പണമെന്ന പരിപാടിയാണ് താരം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളെ അഭിമുഖം ചെയ്തും ഇടയ്ക്ക് മീനാക്ഷി എത്തിയിരുന്നു. സാമ്പത്തികമായ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉടന്‍ പണം ഇപ്പോള്‍ നീങ്ങുന്നത്.

  Meenakshi Raveendran Exclusive Interview | Oneindia Malayalam

  വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസാണ് ഉടന്‍ പണത്തില്‍ മീനാക്ഷിക്കൊപ്പം അവതാരകനായുള്ളത്. ഞങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കളാണെന്ന് മീനാക്ഷി പറയുന്നു. വണ്‍ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീനാക്ഷി വിശേഷങ്ങള്‍ പങ്കുവെച്ചത്. മീനാക്ഷിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പരിപാടിക്ക് മുന്‍പ്

  പരിപാടിക്ക് മുന്‍പ്

  പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് കോസ്റ്റ്യൂമിനെക്കുറിച്ച് പറയാറുണ്ട്. പ്രത്യേകിച്ച് തയ്യാറെടുപ്പുതളൊന്നുമില്ല. ബാക്കിയൊക്കെ സ്റ്റേജില്‍ ചെയ്യുന്നതാണ്. കയറുന്നതിന് മുന്‍പ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ഡെയ്ന്‍ സ്‌പൊണ്ടേനിയസാണ്, പെട്ടെന്ന് തമാശയൊക്കെ പറയും. നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അഞ്ഞൂറാനും ആനപ്പാറയിലെ അച്ഛാമ്മയുമൊക്കെ ചെയ്യണം. സിനിമയില്‍ ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമം ഞങ്ങള്‍ ഇങ്ങനെ തീര്‍ക്കുകയാണെന്നും മീനാക്ഷി പറയുന്നു.

  ഏറെ ഇഷ്ടമായത്

  ഏറെ ഇഷ്ടമായത്

  ആറാം തമ്പുരാനിലെ ഉണ്ണിമായയെ ചെയ്തത് ഏറെയിഷ്ടമാണ്. ഡെയ്‌ന്റെ രാജമാണിക്യം ഇഷ്ടമാണ്. കണ്ണിറുക്കിയൊക്കെ ചെയ്തത് ഇഷ്ടമാണ്. ഡെയ്‌നും താനുമായി ഒരു വഴക്കുമില്ലെന്ന് മീനാക്ഷി പറയുന്നു. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല, നല്ല സുഹൃത്തുക്കളാണ്. ഒരുപാട് പേര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദമാണ് ഉടന്‍ പണത്തിലും കാണുന്നത്.

  ഡെയ്നെക്കുറിച്ച്

  ഡെയ്നെക്കുറിച്ച്

  കളിയാക്കുമ്പോഴും തമാശയാക്കുമ്പോഴൊന്നും ഫീല്‍ ചെയ്യുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ കെമിസ്ട്രി വര്‍ക്കൗട്ടായിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണ്. ഷോയില്‍ വെച്ച് മാത്രമേ കളിയാക്കാറുള്ളൂ. അല്ലാതെ പുറത്തിറങ്ങിയാല്‍ അതേക്കുറിച്ചൊന്നും പറയാറോ കളിയാക്കാറോ ഒന്നുമില്ല. ഡെയ്‌നുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല.

  വന്നതിന് ശേഷം

  വന്നതിന് ശേഷം

  മാത്തുക്കുട്ടിച്ചേട്ടനും കല്ലുച്ചേട്ടനും പുറമെയൊക്കെ പോയി ചെയ്തതാണ്. നമുക്ക് ഫ്‌ളോറിലാണ്. ലിമിറ്റേഷന്‍സാണ്. എനിക്ക് ഡെയ്‌നും ഡെയ്‌ന് ഞാനും മാത്രമേയുള്ളൂ ഫ്‌ളോറില്‍. ഓഡിയന്‍സോ കണ്ടസ്റ്റന്‍സോ ഒന്നുമില്ല. ജനറല്‍ നോളജ് പരിഞ്ജാനമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു താന്‍ ഇതിലേക്ക് എത്തിയത്. ഇതിലേക്ക് വന്നതിന് ശേഷമാണ് കുറേ കാര്യങ്ങളെക്കുറിച്ച് പഠിച്ചത്.

  ഞാനായിട്ട് തന്നെ

  ഞാനായിട്ട് തന്നെ

  നായികനായകന്റെ പ്രൊഡ്യൂസറാണ് ഈ പരിപാടിയും ചെയ്യുന്നത്. അദ്ദേഹമാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. ഓഡീഷനുണ്ടായിരുന്നു. ഉടന്‍ പണം മാത്രമാണ് കണ്ടത്. എങ്ങനെയാണ് പരിപാടി എന്ന് മനസ്സിലാക്കുന്നതിനായി കണ്ടതാണ്. പരിപാടിയുടെ നിയമങ്ങളെല്ലാം അതേ പോലെ തന്നെയാണ്. മറ്റൊരാളെപ്പോലെ ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ല. ഞാനായിട്ട് തന്നെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

   കരയാറുണ്ട്

  കരയാറുണ്ട്

  വ്യത്യസ്തരായ ഒരുപാട് ആളുകളെ കാണാനും അവരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അറിയാന്‍ കഴിഞ്ഞത് ഈ പരിപാടിയില്‍ വന്നപ്പോഴാണ്. അവരെ സഹായിക്കാന്‍ നമ്മളൊരു നിമിത്തമാവുന്നത് എന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാളും കരയാറുണ്ട്. ആളുകളൊക്കെ സങ്കടങ്ങള്‍ പറയുമ്പോള്‍ ഇമോഷണലായിപ്പോവാറുണ്ട്. ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്നതിനിടയിലാണ് നായികനായകന്‍ ഓഡീഷനില്‍ പങ്കെടുത്തത്. ജോലിയിലെ പ്രമോഷനെക്കുറിച്ചോര്‍ത്തിരിക്കുന്നതിനിടയിലാണ് ബ്രേക്കെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ജോലിയില്‍ നിന്നും മാറിയത്.

  മാറ്റങ്ങളുണ്ട്

  മാറ്റങ്ങളുണ്ട്

  നായികനായകനില്‍ പങ്കെടുത്തതോടെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍പൊന്നും കിട്ടാത്ത തരത്തിലുള്ള സുഹൃത്തുക്കളെയാണ് അവിടെ കിട്ടിയത്. ചില കാര്യങ്ങളോടുള്ള ആറ്റിറ്റിയൂഡില്‍ മാറ്റം വന്നിട്ടുണ്ട്. നായികനായകനാണ് ജീവിതത്തിലെ തന്നെ പ്രധാന ടേണിങ് പോയന്റാണ്. തട്ടിന്‍പുറത്ത് അച്യുതനില്‍ അഭിനയിച്ചിരുന്നു. ആന്‍ സലീമിന് വേണ്ടി ഡബ്ബ് ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു.

  ഫഹദിന്‍റെ മകള്‍

  ഫഹദിന്‍റെ മകള്‍

  മാലികില്‍ അഭിനയിച്ചിട്ടുണ്ട്. ഏപ്രിലില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു. ടെന്‍ഷനടിച്ച് ചെയ്ത സിനിമയാണ്. ഫഹദിന് മുന്നില്‍ അഭിനയിച്ചപ്പോള്‍ മുട്ടുവിറച്ചിരുന്നു. നല്ല പേടിയുണ്ടായിരുന്നു. മഹേഷ് സാര്‍ എല്ലാം പെര്‍ഫെക്റ്റായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ്. മൂന്നോ നാലോ ടേക്കായപ്പോള്‍ ഓക്കെയായിരുന്നു. ഓഡീഷന് പോയിരുന്നു. ദിനേശ് പ്രഭാകരനാണ് ഓഡീഷനെക്കുറിച്ച് പറഞ്ഞത്. ഫഹദിന്റേയും നിമിഷയുടേയും മോളായാണ് ക്യാരക്ടര്‍ എന്ന് അറിയില്ലായിരുന്നു.

  Read more about: television
  English summary
  Meenakshi Raveendran talks about Dain Davis, latest Interview video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X